അൽപം മോഡേൺ ആവാൻ ആക്‌ടിവയും, വരുന്നത് ഈ കിടിലൻ മാറ്റങ്ങൾ

സ്‌കൂട്ടർ എന്നാൽ ആക്‌ടിവ തന്നെയാണ് പലർക്കും. അത്രയ്ക്കുള്ള ഓളമാണ് ഈ ജാപ്പനീസ് വാഹനം ഇന്ത്യൻ വിപണിയിൽ സൃഷ്‌ടിച്ചെടുത്തിരിക്കുന്നത്. ഹോണ്ടയെ ഹോണ്ടയാക്കിയ മോഡലും ആക്‌ടിവയെന്ന് നിസംശയം പറയാം. ഇന്ത്യയിലെ ഇരുചക്ര വാഹന രംഗത്ത് പുതിയ ട്രെന്റിന് തുടക്കം കുറിച്ച ഈ ഇതിഹാസം വിപണിയിൽ എത്തിയത് ശരിക്കും 2000-ത്തിലാണ്.

അതായത് 23 വർഷക്കാലമായി ആക്‌ടിവ ആറ് തലമുറകളിലായി നിരത്തിലോടുന്നുണ്ടെന്ന് സാരം. ഇത്രയും വലിയ പാരമ്പര്യം അവകാശപ്പെടാൻ ഇന്ന് വിപണിയിൽ മറ്റൊരു സ്‌കൂട്ടറില്ലതാനും. എന്നാൽ ഫീച്ചർ റിച്ച് മോഡലുകൾ അരങ്ങ് തകർക്കുമ്പോൾ ഇക്കാര്യത്തിൽ ആക്‌ടിവ ഏറെ പിന്നിലാണെന്നാണ് ആരാധകരുടെ അടക്കം പറച്ചിൽ. എന്നാൽ അടുത്ത തലമുറ പിറവിയെടുക്കുമ്പോൾ ഈ കുറവുകളെല്ലാം നികത്തുമെന്നു തന്നെയായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാൽ ദേ ഇപ്പോൾ ആക്‌ടിവയുടെ ഏഴാംതലമുറ ഉടൻ വിപണിയിലേക്ക് ഇല്ലെന്നാണ് കമ്പനിയുടെ സ്ഥിരീകരണം.

അൽപം മോഡേൺ ആവാൻ ആക്‌ടിവയും, വരുന്നത് ഈ കിടിലൻ മാറ്റങ്ങൾ

ആക്ടിവ 7G ഉടൻ രംഗപ്രവേശം ചെയ്യില്ലെന്ന് ഹോണ്ട മോട്ടോർസൈക്കിൾസ്, സ്കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റയാണ് വെളിപ്പെടുത്തി. പകരം ഹോണ്ട ആക്ടിവ 6G പതിപ്പിനെ പുതിയ ഫീച്ചറുകളോടെ നവീകരിച്ച് പുറത്തിറക്കാനാണ് ജാപ്പനീസ് ബ്രാൻഡിന്റെ പദ്ധതി. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കണക്റ്റിവിറ്റി ഫീച്ചറുകളും ഉപയോഗിച്ച് ഹോണ്ട ആക്ടിവ 6G അധികം വൈകാതെ തന്നെ അപ്‌ഡേറ്റ് ചെയ്യപ്പെടും.

നിലവിൽ ഫാമിലി സെഗ്മെന്റിലെ ജനപ്രിയനായ ആക്‌ടിവ ഹീറോ സൂം 110, ടിവിഎസ് ജുപ്പിറ്റർ എന്നീ മോഡലുകൾക്കെതിരെയാണ് മത്സരിക്കുന്നത്. ഇവ രണ്ടും ഇതിനകം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോലുള്ള അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമായതിനാൽ ഹോണ്ട ഏറെ പേരുദോഷം കേൾക്കുന്നുണ്ട്. ആയതിനാൽ പുതിയ മാറ്റങ്ങൾ ആക്‌ടിവയ്ക്ക് സമ്മാനിക്കുന്നത് തികച്ചും അർഥവത്താവുകയും ചെയ്യും. 74,536 രൂപ മുതൽ 80,537 രൂപ വരെയാണ് 6G വേരിയന്റിന്റെ എക്സ്ഷോറൂം വില വരുന്നത്.

അൽപം മോഡേൺ ആവാൻ ആക്‌ടിവയും, വരുന്നത് ഈ കിടിലൻ മാറ്റങ്ങൾ

ഇതിനുപുറമെ, H-സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോണ്ട അടുത്തിടെ ആക്‌ടിവ 6G വിപണിയിൽ എത്തിച്ചിരുന്നു. ഇത് അടിസ്ഥാനപരമായി നിരവധി പുതിയ സവിശേഷതകൾ പ്രാപ്തമാക്കുന്ന ഒരു സ്മാർട്ട് കീയാണ്. അതായത് സ്റ്റാര്‍ട്ടാക്കാൻ ഇനി താക്കോല്‍ വേണ്ടെന്ന് സാരം. സ്‌മാർട്ട് കീ ഉപയോഗിച്ച് ഉപയോക്താവ് അത് കണ്ടെത്താൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാൻ അനുവദിക്കുന്ന സ്‌മാർട്ട് ഫൈൻഡ് ഫീച്ചർ വരെ ഈ സ്‌കൂട്ടറിന് ലഭിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്‌മാർട്ട് കീ റൈഡറെ അനുവദിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഈ സ്‌മാർട്ട് കീ ഉപയോഗിച്ച് സ്‌കൂട്ടറിന്റെ എഞ്ചിൻ, കീയുടെ രണ്ട് മീറ്ററിനുള്ളിൽ എത്തുമ്പോൾ സ്റ്റാർട്ട് ചെയ്യാം. എഞ്ചിൻ സ്റ്റാർട്ട്, സ്റ്റോപ്പ് സ്വിച്ച് എന്നിവയും ആക്‌ടിവയുടെ H-സ്മാർട്ട് പതിപ്പിലുണ്ട്. ഈ സ്‍മാർട്ട് വേരിയന്റിന് 80,537 രൂപയാണ് വില വരുന്നത്. അതായത് ആക്‌ടിവയുടെ ഡീലക്സ് മോഡലിനേക്കാൾ ഏകദേശം 3,500 രൂപ കൂടുതൽ വരുമെന്ന് സാരം.

അൽപം മോഡേൺ ആവാൻ ആക്‌ടിവയും, വരുന്നത് ഈ കിടിലൻ മാറ്റങ്ങൾ

ഹോണ്ട ആക്‌ടിവ H-സ്‌മാർട്ട് സ്‌കൂട്ടർ അഞ്ച് പുതിയ പേറ്റന്റ് ടെക്‌നോളജി ആപ്ലിക്കേഷനുമായാണ് വരുന്നത്. വലിയ വീൽബേസ്, നീളമുള്ള ഫുട്‌ബോർഡ് ഏരിയ, പുതിയ പാസിംഗ് സ്വിച്ച്, ഡിസി എൽഇഡി ഹെഡ്‌ലാമ്പ്, 12 ഇഞ്ച് ഫ്രണ്ട് അലോയ് വീലുകൾ, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ എന്നീ സവിശേഷതകളുമായാണ് 6G പതിപ്പ് ഇന്ന് വിപണിയിൽ എത്തുന്നത്. ഡിജിറ്റൽ ക്ലസ്റ്ററും കണക്റ്റിവിറ്റി ഫീച്ചറുകളും പോലുള്ള മാറ്റങ്ങളുമായി എത്തുന്നത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.

നഗരങ്ങൾ മുതൽ നാട്ടുമ്പുറങ്ങൾ വരെയുള്ള രാജ്യത്തെ മുക്കിലും മൂലയിലും വരെ സ്കൂട്ടറുകളെ വളർത്തിയെടുത്ത ആക്‌ടിവ നേരത്തെ തന്നെ ഇത്തരം പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കേണ്ടതായിരുന്നുവെന്നു വേണം പറയാൻ. എന്തായാലും സ്കൂട്ടർ വിപണിയിലെ തട്ട് താണുതന്നെയിരിക്കാൻ പുതിയ പരിഷ്ക്കാരങ്ങളും സഹായിക്കും. ഹോണ്ട കഴിഞ്ഞ ദിവസം ഷൈൻ 100 എന്ന പുത്തൻ പുതിയ കമ്മ്യൂട്ടർ ബൈക്കും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണിത്.

More from DriveSpark

Article Published On: Thursday, March 16, 2023, 13:30 [IST]
English summary
Honda to update activa 6g soon with digital instrument cluster and connectivity features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X