ക്രെറ്റയുടെ വിലയിൽ പുതിയ ബൈക്ക് അവതരിപ്പിച്ച് ആ്ക‌ടിവ മുതലാളി! 'XL750 ട്രാൻസൽപ് അഡ്വഞ്ചർ'

ഇന്ത്യക്കാർക്ക് ഹോണ്ടയെന്നാൽ വിശ്വാസത്തിന്റെ പര്യായമാണ്. അതിപ്പോൾ കാറായാലും ടൂവീലറായാലും സംഭവം ഹോണ്ടയാണേൽ പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ലെന്നാണ വെപ്പ്. ആഭ്യന്തര വിപണിയിൽ ഇത്ര വിശ്വാസത്തോടെ കണ്ണുംപൂട്ടി വാങ്ങാനാവുന്ന ബ്രാൻഡ് ഹോണ്ട കഴിഞ്ഞിട്ടേയുള്ളൂവെന്ന് തന്നെ പറയാം. സ്‌കൂട്ടറുകൾ മുതൽ സൂപ്പർബൈക്കുകൾ വരെ ഈ ജാപ്പനീസ് നിർമാതാക്കളിൽ നിന്നും നിരത്തിലെത്തുന്നുണ്ട്.

സൂപ്പർബൈക്കുകൾ എന്നുകേൾക്കുമ്പോൾ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഡ്യുക്കാട്ടി, കവസാക്കി പോലുള്ള ബ്രാൻഡുകളാണെങ്കിലും കടുത്ത വണ്ടി ഭ്രാന്തൻമാർക്കറിയാം ഈ സെഗ്മെന്റിൽ ഹോണ്ടയുടെ റേഞ്ച് എന്താണെന്ന്. അതുപോലെ തന്നെയാണ് പ്രീമിയം മോട്ടോർസൈക്കിളുകളുടെ വലിയ ശ്രേണി തന്നെ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിലും ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു അവതാരം കൂടി രംഗപ്രവേശം ചെയ്‌തിരിക്കുകയാണിപ്പോൾ.

Honda XL750 Transalp Premium Adventure Tourer Motorcycle Launched In India

XL750 ട്രാൻസൽപ് എന്ന വിദേശിയെയാണ് ഹോണ്ട ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം അഡ്വഞ്ചർ ടൂറർ വിഭാഗത്തിലേക്ക് എത്തുന്ന മോട്ടോർസൈക്കിളിന് ഇന്ത്യയിൽ 10.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ജപ്പാനിൽ നിന്നും പൂർണമായും ബിൽറ്റ്-അപ്പ് (CBU) വഴിയാണ് ട്രാൻസൽപ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നതിനാലാണ് ബൈക്കിന് ഇത്രയുമധികം തുക മുടക്കേണ്ടതായി വരുന്നത്.

ഹോണ്ടയുടെ ബിഗ്‌വിംഗ് ഡീലർഷിപ്പുകൾ വഴി മാത്രമായിരിക്കും XL750 ട്രാൻസൽപ്പിന്റെ വിപണനം ചെയ്യുക. തിരഞ്ഞെടുത്ത നഗരങ്ങളിൽ ആദ്യത്തെ 100 ഉപഭോക്താക്കൾക്കായി ബുക്കിംഗ് തുറന്നിട്ടുണ്ട്. ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇൻഡോർ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവയാണ് നഗരങ്ങൾ. നവംബർ മുതൽ പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനായുള്ള ഡെലിവറി കമ്പനി ആരംഭിക്കും.

Honda XL750 Transalp Premium Adventure Tourer Motorcycle Launched In India

1980-കളിലെ യഥാർഥ ട്രാൻസൽപ്പിൽ നിന്നാണ് മോട്ടോർസൈക്കിളിന് അതിന്റെ ഡിഎൻഎ ലഭിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ ഒറ്റനോട്ടത്തിൽ ആഫ്രിക്ക ട്വിൻ ആണോയെന്ന് വരെ സംശയം തോന്നിയേക്കാമെങ്കിലും സംഭവം അങ്ങനെയല്ല. കോം‌പാക്‌ട് ഹെഡ്‌ലൈറ്റ്, ഇന്റഗ്രേറ്റഡ് വിൻഡ്‌സ്‌ക്രീൻ, എയറോഡൈനാമിക് പെർഫോമൻസിനായി വലിയ ടാങ്ക് ഷ്രൗഡ് എന്നിവ ഹോണ്ട ഒരുക്കിയിട്ടുണ്ട്.

അലുമിനിയം കാരിയർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവ ഉപയോഗിച്ച് പിന്നിലെ ഡിസൈൻ ഒരു ടഫ് ലുക്കാണ് സമ്മാനിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട് വീലുമായി 18 ഇഞ്ച് റിയർ സ്പോക്ക് വീലുകളുമാണ് ഹോണ്ട XL750 ട്രാൻസൽപ്പിനുള്ളത്. ഇത് ഓൺ-റോഡിലും ഓഫ്-റോഡിലും ഗംഭീര പെർഫോമൻസാണ് കാഴ്ച്ചവെക്കുന്നത്. മോട്ടോർസൈക്കിളിന്റെ കനംകുറഞ്ഞ സ്റ്റീൽ ഡയമണ്ട് ഫ്രെയിം ചെറിയ ദൈനംദിന യാത്രകൾക്കും ദീർഘമായ സാഹസിക യാത്രകൾക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

Honda XL750 Transalp Premium Adventure Tourer Motorcycle Launched In India

റോസ് വൈറ്റ്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കാം. ഫീച്ചറുകളുടെ കാര്യത്തിൽ സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ്, ഫ്യുവൽ ഉപഭോഗം, റൈഡിംഗ് മോഡുകൾ, എഞ്ചിൻ പാരാമീറ്ററുകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി 5.0 ഇഞ്ച് TFT സ്‌ക്രീനാണ് ഹോണ്ട XL750 ട്രാൻസൽപ്പിന് നൽകിയിരിക്കുന്നത്.

ഈ ഡിസ്‌പ്ലേ റൈഡറുടെ മുൻഗണന അനുസരിച്ച് കസ്റ്റമൈസ് ചെയ്യാനും ഇടത് ഹാൻഡിൽബാറിലെ സ്‌ക്രീൻ അല്ലെങ്കിൽ സ്വിച്ച് ഗിയർ വഴി ക്രമീകരിക്കാനും കഴിയും. പ്രീമിയം അഡ്വഞ്ചർ ടൂററിന് സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCs) ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇത് യാത്രയിലായിരിക്കുമ്പോൾ ബൈക്കുമായി സ്‌മാർട്ട്‌ഫോൺ ലിങ്ക് ചെയ്യാൻ റൈഡറെ പ്രാപ്‌തമാക്കുന്ന ഫീച്ചറാണ്.

Honda XL750 Transalp Premium Adventure Tourer Motorcycle Launched In India

കോളുകൾ, മെസേജുകൾ, മ്യൂസിക്, നാവിഗേഷൻ എന്നിവയുടെ വോയ്‌സ് മാനേജ്‌മെന്റ് ഇത് അനുവദിക്കുന്നു. ഹസാർഡ് ലാമ്പുകൾ മിന്നുന്നതിലൂടെ പിന്നിലുള്ള വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്കിംഗ് നൽകുന്ന ഒരു എമർജൻസി സ്റ്റോപ്പ് സിഗ്നൽ ഫീച്ചറും ഹോണ്ടയുടെ പുതിയ പ്രീമിയം മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ടെന്നതും എടുത്തു പറയേണ്ട കാര്യമാണ്. മറ്റൊരു പ്രധാന സവിശേഷത ഓട്ടോമാറ്റിക് ടേൺ സിഗ്നൽ ക്യാൻസലിംഗ് ഫംങ്ഷനാണ്.

9,500 rpm-ൽ 92 bhp കരുത്തും 7,250 rpm-ൽ 75 Nm torque ഉം നൽകുന്ന ലിക്വിഡ് കൂൾഡ്, 755 സിസി, പാരലൽ ട്വിൻ എഞ്ചിനാണ് ഹോണ്ട ട്രാൻസ്‌സൽപ് 750 എഡിവിക്ക് തുടിപ്പേകുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്പെഷൻഷനായി മുൻവശത്ത് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്.

Honda XL750 Transalp Premium Adventure Tourer Motorcycle Launched In India

10.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണെങ്കിലും ഹോണ്ട ട്രാൻസൽപ് 750 പ്രീമീയം അഡ്വഞ്ചർ ടൂററിന് അതിന്റെ യൂറോപ്യൻ എതിരാളികളായ ബിഎംഡബ്ല്യു F 850 GS (12.95 ലക്ഷം രൂപ), ട്രയംഫ് ടൈഗർ 850 സ്‌പോർട് (11.95 ലക്ഷം രൂപ) എന്നിവയേക്കാൾ വില ഇന്ത്യയിൽ കുറവാണെന്നതും ശ്രദ്ധേമാണ്. രാജ്യത്ത് എഡിവി ബൈക്കുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കാക്കുമ്പോൾ ജാപ്പനീസ് ബ്രാൻഡിന്റെ ഈ പുത്തൻ മോഡലിനും കരുത്തായോക്കും.

More from DriveSpark

Article Published On: Monday, October 30, 2023, 18:40 [IST]
English summary
Honda xl750 transalp premium adventure tourer motorcycle launched in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X