മോഹവിലയും 150 കി.മീ. റേഞ്ചും, ഓക്സോ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോപ്പ്

രാജ്യത്ത് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ തീർത്ത വിപ്ലവം ഏറ്റുപിടിച്ച് ഇ-മോട്ടോർസൈക്കിളുകളും വിപണിയിൽ സജീവമായി വരികയാണ്. റിവോർട്ട് RV400, ടോർക്ക് ക്രാറ്റോസ് എന്നിവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ട് കൊതിപൂണ്ട മറ്റ് ബ്രാൻഡുകളും ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലേക്ക് കടന്നുവരികയാണ്. വിജയകരമായ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയ ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനിയായ ഹോപ്പ് ഇലക്ട്രിക് മൊബിലിറ്റിയുടേതാണ് അടുത്ത അവസരം.

ഹോപ്പ് ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ രാജ്യത്ത് അവതരിപ്പിച്ചു. ഓക്സോ എന്നുപേരിട്ടിരിക്കുന്ന പുതിയ ഇ-ബൈക്കിന് 1.56 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. അതേസമയം ടോപ്പ് വേരിയന്റിന് 1.80 ലക്ഷം രൂപയും മുടക്കേണ്ടി വരും. നടന്നുകൊണ്ടിരിക്കുന്ന ഹൈദരാബാദ് ഇ-മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് തങ്ങളുടെ വരവ് ഹോപ്പ് ഇവി അടയാളപ്പെടുത്തിയിരിക്കുന്നത്.

മോഹവിലയും 150 കി.മീ. റേഞ്ചും, ഓക്സോ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോപ്പ്

തെലങ്കാന സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഹൈദരാബാദ് ഇ-മോട്ടോർ ഷോയിലാണ് ബ്രാൻഡ് ലോഞ്ച് പ്രഖ്യാപിച്ചത്. ഹിമായത്ത് നഗർ, ഉപ്പൽ, കർമൻഘട്ട്, മലക്പേട്ട്, കോമ്പള്ളി, കുക്കട്ട്പള്ളി, മേഡ്ചൽ എന്നിവയുൾപ്പെടെ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ 10 എക്സ്പീരിയൻസ് സെന്ററുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഹോപ് ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇപ്പോൾ വാങ്ങാനാവും. ഈ ബൈക്ക് ദൈനംദിന ഉപയോഗത്തിനായി രൂപകൽപ്പന ചെയ്‍തതാണ് എന്നാണ് കമ്പനി പറയുന്നത്. കുറച്ച് കാലമായി ഈ മോഡലിന്റെ പരീക്ഷണ ഘട്ടത്തിലായിരുന്നു ബ്രാൻഡ്.

തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ബൈക്ക് 14 സംസ്ഥാനങ്ങളിലായി 75,000 കിലോമീറ്റര്‍ റോഡ് ടെസ്റ്റിംഗ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഹോപ്പ് മൊബിലിറ്റി പറയുന്നു. ഓക്സോ ഇവി ട്വിലൈറ്റ് ഗ്രേ, കാൻഡി റെഡ്, മാഗ്നെറ്റിക് ബ്ലൂ, ഇലക്ട്രിക് യെല്ലോ, ട്രൂ ബ്ലാക്ക് എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. പ്രോ പാക്കേജ് ഫീച്ചറുകൾ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

മോഹവിലയും 150 കി.മീ. റേഞ്ചും, ഓക്സോ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോപ്പ്

3.75 kWh ലിഥിയം അയൺ ബാറ്ററിയാണ് ഹോപ്പ് ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഇത് 135 കിലോമീറ്റർ മുതൽ 150 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു BLDC ഹബ് മോട്ടോർ ഉപയോഗിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇത് പരമാവധി 5.2 kW/6.2 kW പവറിൽ 185/200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പരമാവധി 95 കിലോമീറ്റർ വേഗതയും ഓക്സോയ്ക്ക് പുറത്തെടുക്കാനാവും. ഇക്കോ, പവർ, സ്‌പോർട്ട്, റിവേഴ്‌സ് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകളും മോഡലിനുണ്ട്.

ഓക്സോയുടെ പോർട്ടബിൾ ചാർജർ ഉപയോഗിച്ച് ഏത് 16 ആംപ് പവർ സോക്കറ്റിലും ചാർജ് ചെയ്യാൻ കഴിയുമെന്ന് ഹോപ്പ് പറയുന്നു. വെറും 4 മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ ബാറ്ററിക്കാവും. കൂടാതെ സിനുസോയ്ഡൽ FOC വെക്റ്റർ കൺട്രോളുമായാണ് പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെത്തുന്നത്. മറ്റ് ആധുനിക സവിശേഷതകളാലും ഹോപ്പ് ഓക്സോ സമ്പന്നമാണ്. കണക്റ്റിവിറ്റിക്കായി 5 ഇഞ്ച് സ്മാർട്ട് എൽസിഡി ഡിസ്പ്ലേയാണ് ഹോപ്പ് ഇലക്ട്രിക് മൊബിലിറ്റി ഒരുക്കിയിരിക്കുന്നത്.

മോഹവിലയും 150 കി.മീ. റേഞ്ചും, ഓക്സോ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോപ്പ്

ഇതിൽ 4G കണക്റ്റിവിറ്റിയും കമ്പനി കോർത്തിണക്കിയിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെഷൻ സജ്ജീകരണത്തിൽ മുന്നിൽ ഒരു നേരായ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ ഹൈഡ്രോളിക് സ്പ്രിംഗ് ലോഡ് ചെയ്ത ഷോക്ക് അബ്സോർബറുമാണ് ഹോപ്പ് ഓക്സോയിൽ ലഭിക്കുക. 250 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുള്ള ഹോപ് ഓക്സോയ്ക്ക് കോംബി-ബ്രേക്ക് സിസ്റ്റത്തോടുകൂടിയ ഡിസ്ക് ബ്രേക്കുകളും സുരക്ഷയ്ക്കായി റീജനറേറ്റീവ് ബ്രേക്കിംഗും ലഭിച്ചിട്ടുണ്ട്.

നിലവിൽ കമ്പനിയുടെ സ്വന്തം നാടായ രാജസ്ഥാനിലെ ജയ്പൂർ, തെലങ്കാനയിലെ ഹൈദരാബാദ് എന്നീ നഗരങ്ങൾക്ക് പുറമെ ഉത്തർപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെയുള്ള വിപണികളിലേക്കും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ കടന്നുവരും. എന്തായാലും ഇലക്ട്രിക് സ്‌കൂട്ടർ മോഡലുകളിലൂടെ വൈദഗ്ധ്യം തെളിയിച്ച ഹോപ്പ് മൊബിലിറ്റിക്ക് ഇ-ബൈക്ക് ശ്രേണിയും കീഴടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, February 9, 2023, 13:40 [IST]
English summary
Hop mobility introduced new oxo electric motorcycle with 150 km range and super features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X