ഇനി കൂടുതൽ സെറ്റപ്പ്, ഹോപ് OXO ഇലക്‌ട്രിക് ബൈക്കിനെ കിടിലമാക്കി കമ്പനി
ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ (Electric Motorcycle) ഇന്ത്യക്കാർക്ക് പരിചിതമായി വരുന്നതേയുള്ളൂ. അടുത്തകാലത്തായി സ്‌കൂട്ടറുകളേക്കാൾ കൂടുതൽ വിപണിയിലേക്ക് എത്തുന്നത് ഇ-ബൈക്കുകളാണ്. റിവോൾട്ടും (Revolt) ടോർക്കും വഴിതെളിച്ച ഈ രംഗത്തേക്ക് പല കമ്പനികളും ഇതിനോടകം ഇറങ്ങി കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ളൊരു ബ്രാൻഡാണ് ഹോപ് ഇലക്‌ട്രിക് (Hope Electric).
പോയ വർഷം തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് ബൈക്കായ OXO പുറത്തിറക്കിയാണ് ഹോപ് തങ്ങളുടെ വരവ് അറിയിച്ചത്. ഏറെ സ്വീകാര്യത ലഭിച്ച ഇവിക്ക് 1.25 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ വില നിശ്ചയിച്ചിരുന്നത്. HOP OXO, HOP OXO X എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച മോഡലുകളിലേക്ക് പുതിയൊരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് കമ്പനി. ബ്രാൻഡിന്റെ ആദ്യത്തെ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് പ്രഖ്യാപിച്ച് ബൈക്കുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നത്.

ഏറ്റവും പുതിയ VCU ഫേംവെയർ OTA (FOTA) അപ്ഡേറ്റ് ഇലക്ട്രിക് ബൈക്കിൽ നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നുവെന്നാണ് കമ്പനി പറയുന്നത്. ഇതിൽ ഇക്കോ മോഡിൽ മികച്ച ആക്സിലറേഷൻ, മികച്ച കണക്റ്റിവിറ്റി, റേഞ്ച് പ്രവചനം എന്നിവ പോലുള്ള നവീകരണങ്ങളാണ് ഉൾപ്പെടുന്നത്. കൂടുതൽ വിശദാംശങ്ങളിലേക്ക് കടന്നാൽ OXO ഇലക്ട്രിക് മോട്ടോർസൈക്കിളിലെ ഏറ്റവും പുതിയ FOTA 4.90 അപ്ഡേഷൻ കുറഞ്ഞ വേഗതയുള്ള മോഡിൽ പോലും ഇക്കോ മോഡ് ആക്സിലറേഷനിൽ ഇരട്ടി പെർഫോമൻസ് നടത്താൻ ബൈക്കിനെ അനുവദിക്കും.
4G കണക്റ്റിവിറ്റി ഇപ്പോൾ അപ്‌ഡേറ്റ് ചെയ്ത നെറ്റ്‌വർക്ക് ലാച്ചിംഗ് ഉപയോഗിച്ച് തടസമില്ലാത്ത സേവനം നൽകാനും പ്രാപ്‌തമായി. അതേസമയം ലൈവ് ബാറ്ററി ഹെൽത്തും ഉപയോഗവും അടിസ്ഥാനമാക്കിയുള്ള മികച്ച അൽഗോരിതം ഉപയോഗിച്ച് ബാറ്ററി റേഞ്ച് ഡിസ്‌പ്ലേയെ കമ്പനി കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്‌തിട്ടുണ്ട്. ഉപഭോക്തൃ ഉപയോഗത്തിന് ശേഷം ലഭിക്കുന്ന ഡാറ്റാ പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് OXO ഇലക്‌ട്രിക് പറയുന്നത്.

ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ കൊടുങ്കാറ്റായി മാറുകയാണ്. സുസ്ഥിരവും താങ്ങാനാവുന്നതുമായ മൊബിലിറ്റിയിലേക്കുള്ള ഉപഭോക്താക്കളുടെ ചായ്‌വാണ് വളർച്ചയ്ക്ക് കാരണമായതെന്ന് ഏറ്റവും പുതിയ ഫേംവെയർ അപ്‌ഡേറ്റുകൾ കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിക്കവെ, ഹോപ് ഇലക്ട്രിക് മൊബിലിറ്റിയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ നിഖിൽ ഭാട്ടിയ അഭിപ്രായപ്പെട്ടു. ആദ്യം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആയിരുന്നു വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്കും ആവശ്യക്കാര്‍ ഏറുകയാണെന്നത് യാഥാർഥ്യമാണ്.
ഒരു 125 സിസി മോട്ടോർസൈക്കിൾ തുല്യമായ പെർഫോമൻസും പവറുമാണ് ഹോപ് OXO ഇലക്‌ട്രിക് ബൈക്ക് സമ്മാനിക്കുന്നത്. 3.75 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം. 6.2 kW (8.2 bhp) കരുത്തിൽ പരമാവധി 200 Nm torque വരെ നിർമിക്കുന്ന ഇലക്ട്രിക് മോട്ടോറും ഇവിയിലുണ്ട്. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ബൈക്കിന് കഴിയും. അതേസമയം മണിക്കൂറില്‍ 0-40 കിലോമീറ്റര്‍ വേഗത വെറും 4 സെക്കന്‍ഡില്‍ കൈവരിക്കും.

അധിക ടര്‍ബോ മോഡിനൊപ്പം ഇക്കോ, പവര്‍, സ്പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ സഹിതമാണ് ബൈക്ക് വരുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ റേഞ്ച് വരെ നൽകാനും ഇ-മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ദൈനംദിന ഉപയോഗങ്ങൾക്ക് വളരെ കാര്യക്ഷമമാണ്. ഏറ്റവും പുതിയ OTA അപ്‌ഡേറ്റ് റേഞ്ചിനെ ഒരു തരത്തിലും മെച്ചപ്പെടുത്തുന്നില്ലെങ്കിലും കൂടുതൽ കൃത്യമായി റേഞ്ച് പ്രവചിക്കുന്നത് തീർച്ചയായും സ്വാഗതം ചെയ്യാവുന്ന കാര്യം തന്നെയാണ്.
ഇത് റൈഡറിന് സുഗമമായി യാത്ര ചെയ്യാൻ സഹായിക്കുന്ന കാര്യമാണ്. ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ റിവോൾട്ട് RV400, ടോർക്ക് ക്രാറ്റോസ് R എന്നിവയുമായാണ് ഹോപ് OXO മത്സരിക്കുന്നത്. ബൈക്കിന്റെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്‌സോർബറുകളുമാണ് സസ്പെൻഷനായി നിയോഗിച്ചിരിക്കുന്നത്.
ബ്രേക്കിംഗിനായി കോംബി-ബ്രേക്കിംഗ് സിസ്റ്റത്തോടുകൂടിയ ഡിസ്ക് ബ്രേക്കുകളാണ് ഹോപ് ഇലക്ട്രിക് മൊബിലിറ്റി കോർത്തിണക്കിയിരിക്കുന്നത്. ചെറിയ മാർജിനിൽ ശ്രേണി മെച്ചപ്പെടുത്താൻ മോഡലിന് റീജനറേറ്റീവ് ബ്രേക്കിംഗും കമ്പനി സമ്മാനിച്ചിട്ടുണ്ട്. വെഹിക്കിൾ ടെലിമാറ്റിക്‌സോടുകൂടിയ 5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് OXO ഇവിക്ക് ലഭിക്കുന്നത്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ പൂർണമായി ചാർജ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications








