കാറിന്റെ വിലയുള്ള ഇന്ത്യൻ സൂപ്പർബൈക്ക്, അപ്രീലിയ RS 457 മോഡലിന്റെ വില കണ്ടോ?

സൂപ്പർബൈക്കുകളുടെ ഏറ്റവും നല്ല വിപണികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. ധൂം എന്ന സിനിമയിലൂടെയാണ് ഇത്തരം ബൈക്കുകളെ കുറിച്ച് നാം കൂടുതൽ അറിഞ്ഞിട്ടുള്ളതെങ്കിലും ഇന്ന് ഡ്യുക്കാട്ടി, കവസാക്കി, ബിഎംഡബ്ല്യു, ട്രയംഫ് പോലുള്ള എല്ലാ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡുകളും അവയുടെ മോഡലുകളും എല്ലാ വണ്ടിഭ്രാന്തൻമാർക്കും സുപരിചിതമാണ്.

SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ അപ്രീലിയയും ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്ന കമ്പനിയാണ് കേട്ടോ. ഇതുവരെ കാര്യമായ രീതിയിൽ ആഡംബര മോഡലുകളൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും പരിമിതമായ സംഖ്യയിൽ ചില കാളക്കൂറ്റൻമാരെ കമ്പനി ഇവിടെയും നൽകിയിട്ടുണ്ട്. ഇന്ത്യയിൽ സൂപ്പർബൈക്കുകളുടെ കുത്തക പിടിക്കാൻ ഒരുങ്ങുകയാണ് അപ്രീലിയ എന്ന ഇറ്റാലിയൻ ടൂവീലർ ബ്രാൻഡ്.

Aprilia RS 457 Launched

ഇതിന്റെ ഭാഗമായി RS 457 സ്‌പോർട്‌സ് ബൈക്കിനെ കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. പക്ഷേ വിലയൊന്നും കമ്പനി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഗോവയിൽ നടക്കുന്ന 2023 ഇന്ത്യാ ബൈക്ക് വീക്കിൽ (IBW) ഏവരും കാത്തിരുന്ന മെയ്‌ഡ് ഇൻ ഇന്ത്യ സൂപ്പർബൈക്കിനായുള്ള വില പ്രഖ്യാപിച്ചിരിക്കുകയാണ് അപ്രീലിയ. ഇന്ത്യൻ വിപണിയിൽ ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളിന് 4.10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്.

ഇന്ത്യയിൽ തന്നെയാണ് RS 457 സൂപ്പർബൈക്ക് പൂർണമായും നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. ലോകമെമ്പാടുമുള്ള ബ്രാൻഡിന്റെ വിപകൾക്കായി മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ ശാലയിലാണ് RS 457 നിർമിക്കുക. അപ്രീലിയ റേസിംഗിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് പിറന്ന ഈ സൂപ്പർബൈക്ക് ലോകോത്തര നിർമാണ നിലവാരം ഉറപ്പുവരുത്തികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെന്നും അപ്രീലിയ ഉറപ്പുവരുത്തിയിട്ടുണ്ട്.

Aprilia RS 457 Launched

RS 457 മോഡലിന് കരുത്തേകുന്നത് ഒരു ലിക്വിഡ്-കൂൾഡ്, 457 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ്. ഇത് 48 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ടോർക്ക് കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ എഞ്ചിൻ ഒരു സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ക്വിക്ക്ഷിഫ്റ്റർ ഓപ്ഷണലായി ഒരുക്കിയിട്ടുമുണ്ട്.

ശരിയായ എക്‌സ്‌ഹോസ്റ്റ് നോട്ടിനായി മോട്ടോറിന് 270-ഡിഗ്രി കണക്റ്റിംഗ് വടി അസംബ്ലി ലഭിക്കുന്നു. വെറും 175 കിലോഗ്രാം ഭാരമുള്ള ബൈക്ക് സ്റ്റെല്ലാർ പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നും ബ്രാൻഡ് പറയുന്നു. ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളുമായാണ് അപ്രീലിയ RS 457 സൂപ്പർബൈക്ക് വരുന്നത്. കൂടാതെ ഫ്ലൈ അഡ്ജസ്റ്റുള്ള ട്രാക്ഷൻ കൺട്രോളും ഇതിന്റെ പ്രത്യേകതയായി എടുത്തു പറയാനാവും.

Aprilia RS 457 Launched

ഒരു അലുമിനിയം പെരിമീറ്റർ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി വലിയ RS 660 മോഡലിന് സമാനമായി അപ്രീലിയ RS 457 പതിപ്പിന്റെ മുൻവശത്തും അപ്-സൈഡ് ഡൌൺ (USD) ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സമ്മാനിച്ചിരിക്കുന്നത്. രണ്ട് അറ്റത്തും പ്രീലോഡായി സസ്പെൻഷൻ ക്രമീകരിക്കാനും സാധിക്കും.

ബ്രേക്കിംഗിനായി അപ്രീലിയ സൂപ്പർബൈക്കിന്റെ മുൻവശത്ത് ബിബ്രെയിൽ നിന്നുള്ള റേഡിയൽ മൗണ്ടഡ് ഫോർ പിസ്റ്റൺ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്കും പിന്നിൽ ബിബ്രെ കാലിപ്പറുള്ള 220 mm സ്റ്റീൽ ഡിസ്‌ക്കുമാണ് ഇറ്റാലിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. റൈഡറിന്റെ അധിക സുരക്ഷക്കും പ്രായോഗികതയ്ക്കുമായി ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ റിയർ എബിഎസും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുമുണ്ട്.

Aprilia RS 457 Launched

ഡാഷ്‌ബോർഡിൽ ആധുനികവും മനോഹരവുമായ 5 ഇഞ്ച് TFT കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അപ്രീലിയ RS 457 സൂപ്പർബൈക്കിൽ നൽകിയിരിക്കുന്നത്. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ബാക്ക്ലിറ്റ് സ്വിച്ച് ഗിയർ, റൈഡ്-ബൈ-വയർ (RbW) ഉൾപ്പെടെയുള്ള ഇലക്ട്രോണിക് എയ്ഡുകളുടെ വലിയ നിരയും മെയ്‌ഡ് ഇൻ ഇന്ത്യ മോട്ടോർസൈക്കിളിന്റെ ഭാഗമാണ്. മോഡിന്റെ ഡ്രൈ വെയ്റ്റ് 169 കിലോഗ്രാം ആണെന്നും ബ്രാൻഡ് പറയുന്നു.

കെടിഎം RC390-യുമായാവും മത്സരമെന്ന് കരുതിയിരുന്നെങ്കിലും വിലയുടെ കാര്യം എത്തിയപ്പോൾ അപ്രീലിയയുടെ പുത്തൻ മോഡൽ അൽപം ചെലവേറിയതാവും. എങ്കിലും 5.24 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന കവസാക്കി നിഞ്ച 400 മോഡലിനേക്കാൾ താങ്ങാനാവുന്ന വിലയിലാണ് RS 457 എത്തുന്നത്. ഓൺലൈനിൽ ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അപ്രീലിയ ബൈക്കിന്റെ ഡെലിവറി 2024 മാർച്ച് മുതൽ മാത്രമേ ആരംഭിക്കൂ. തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 2024 ജനുവരി മുതൽ ടെസ്റ്റ് റൈഡ് വാഹനങ്ങൾ ലഭ്യമാകും.

More from DriveSpark

Article Published On: Friday, December 8, 2023, 19:28 [IST]
English summary
India bike week 2023 aprilia rs 457 launched in india price features specs and more details
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X