ഒത്തുകൂടി പതിനായിരങ്ങൾ, ജാവ-യെസ്‌ഡി മോട്ടോർസൈക്കിൾ ഡേയ്ക്ക് ഗംഭീര സമാപനം

അന്താരാഷ്ട്ര ജാവ-യെസ്‌ഡി മോട്ടോർസൈക്കിൾ ദിനത്തിന്റെ 21-ാമത് പതിപ്പിനും ഗംഭീര സമാപനം. ഒരു കാലത്ത് നിരത്തുകൾ ഭരിച്ചിരുന്ന ഐതിഹാസിക ഇരുചക്ര വാഹന ബ്രാൻഡിന്റെ ഉടമസ്ഥരും ആരാധകരും ഒത്തുചേരുന്ന അപൂർവ പരിപാടികളിൽ ഒന്നാണിത്. ഇത്തവണ ഇന്ത്യയിലുടനീളം ബെംഗളൂരു, ഡൽഹി NCR, കൊച്ചി, പൂനെ, ചെന്നൈ, ജയ്പൂർ തുടങ്ങിയ വിവിധ നഗരങ്ങളിലാണ് അന്താരാഷ്ട്ര ജാവ യെസ്ഡി ദിനത്തിന് ആതിഥേയത്വം വഹിച്ചത്.

അന്താരാഷ്ട്ര ജാവ-യെസ്‌ഡി മോട്ടോർസൈക്കിൾ ദിനത്തിന്റെ 21-ാമത് പതിപ്പിൽ 10,000-ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് വിവരം. പരിപാടിയിൽ പഴയ ഇതിഹാസ ബൈക്കുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡലുകളെയും പങ്കെടുപ്പിക്കുകയും ഓടിക്കാൻ അവസരവുമൊരുക്കുകയുമായിരുന്നു പ്രധാന അജണ്ട. ഐതിഹാസിക ബ്രാൻഡിന്റെ ആഘോഷിക്കുന്നതിനു പുറമേ, ഉടമകളും താൽപ്പര്യക്കാരും തമ്മിലുള്ള ബന്ധം വളർത്തുന്നതിനും ഇവന്റ് സഹായിക്കുന്നു.

International Jawa-Yezdi Day

നിരവധി ബൈക്കിംഗ് ക്ലബ്ബുകളുടെയും കമ്മ്യൂണിറ്റികളുടെയും പിന്തുണയും ജാവ-യെസ്‌ഡി മോട്ടോർസൈക്കിൾ ദിനത്തിനുണ്ടായിരുന്നു. ജാവ, യെസ്ഡി കുടുംബങ്ങളോടുള്ള അവരുടെ അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള മീറ്റപ്പുകൾ, ഗ്രൂപ്പ് റൈഡുകൾ, എക്സിബിഷനുകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവയും ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ അന്താരാഷ്‌ട്ര ജാവ യെസ്‌ഡി ദിനം വൻ ജനപങ്കാളിത്തത്തോടെ ഒരു സമ്പൂർണ വിജയമായിരുന്നുവെന്നത് ബ്രാൻഡിന് വലിയ മൈലേജാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടാതെ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള, എല്ലാ പ്രായത്തിലുമുള്ള, എല്ലാ തരത്തിലുമുള്ള റൈഡർമാർ സന്നിഹിതരായിരുന്ന പരിപാടിയിൽ ജാവ, യെസ്ഡി എന്നിവയിൽ നിന്നുള്ള ഒന്നിലധികം വിന്റേജ് മോട്ടോർസൈക്കിളുകളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ജാവ ട്വിൻ സ്‌പോർട്, യെസ്‌ഡി 250 ഡീലക്‌സ്, യെസ്‌ഡി റോഡ്‌കിംഗ്, യെസ്‌ഡി ടൈപ്പ് ബി, കൂടാതെ മറ്റു പല ക്ലാസിക് ബൈക്കുകളും അന്താരാഷ്ട്ര ജാവ-യെസ്‌ഡി മോട്ടോർസൈക്കിൾ ദിനത്തിന് പൊലിമയേകി.

International Jawa-Yezdi Day

മൊത്തത്തിൽ ഏകദേശം 400 ജാവ, യെസ്ഡി മോട്ടോർസൈക്കിളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇന്ത്യൻ റൈഡിംഗ് സമൂഹത്തിൽ ഈ മോട്ടോർസൈക്കിളുകൾ ചെലുത്തുന്ന ശാശ്വതമായ സ്വാധീനത്തിന്റെ തെളിവാണ് അന്താരാഷ്ട്ര ജാവ യെസ്ഡി ദിനമെന്ന് ജാവ യെസ്ഡി മോട്ടോർസൈക്കിളിന്റെ സിഇഒ ആശിഷ് സിംഗ് ജോഷി പറഞ്ഞു. വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതികളിൽ നിന്നുള്ള യെസ്ഡി പ്രേമികൾ ഒരു കുടക്കീഴിൽ ഒത്തുചേരുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാതീതമായ കരകൗശലത്തിന്റെ സാരാംശം പുനരുജ്ജീവിപ്പിക്കുന്ന ഈ ഐക്കോണിക് ജാവ, യെസ്‌ഡി മോട്ടോർസൈക്കിളുകളുടെ പാരമ്പര്യത്തെ ഞങ്ങൾ ഒരുമിച്ച് ബഹുമാനിക്കുന്നുവെന്നും ഈ പരിപാടി ബൈക്കുകളെ മാത്രമല്ല, അവ പ്രതിനിധീകരിക്കുന്ന സാഹസികത, സ്വാതന്ത്ര്യം, സമൂഹം എന്നിവയുടെ ചൈതന്യത്തെയും ഉയർത്തിപ്പിടിക്കുന്നുവെന്നും ടൂവീലർ ബ്രാൻഡിന്റെ സിഇഒ ആശിഷ് സിംഗ് ജോഷി അഭിപ്രായപ്പെടുകയുണ്ടായി.

International Jawa-Yezdi Day

അന്താരാഷ്ട്ര ജാവ യെസ്‌ഡി ദിനത്തിൽ കമ്പനി അവരുടെ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള പുതിയ ആപ്പ് പ്രദർശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഗ്രൂപ്പ് റൈഡുകൾ, സാങ്കേതിക ശിൽപശാലകൾ, വ്യവസായ വിദഗ്ധരുമായി സംവേദനാത്മക സെഷനുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ഈ പ്രത്യേക ദിവസത്തിന്റെ പ്രത്യേകതയായിരുന്നു. നിലവിൽ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ വിഭാഗത്തിലെ പ്രധാന ബ്രാൻഡുകളിൽ ഒന്നാണ് ജാവയും യെസ്ഡിയും.

ക്ലാസിക് ജാവ, ജാവ 42, പെറാക്, 42 ബോബർ എന്നിങ്ങനെ നാല് വ്യത്യസ്‌ത മോഡലുകളാണ് ഇപ്പോൾ ജാവ ഇന്ത്യയിൽ പുറത്തിറക്കുന്നത്. അതേസമയം യെസ്‌ഡിയുടെ നിരയിലേക്ക് നോക്കിയാൽ റോഡ്സ്റ്റർ, സ്ക്രാംബ്ലർ, അഡ്വഞ്ചർ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത മോട്ടോർസൈക്കിളുകളാണുള്ളത്. വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി മുന്നേറുന്ന ഈ മോഡലുകൾ വരും മാസങ്ങളിൽ കൂടുതൽ വിൽപ്പന നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, July 11, 2023, 17:32 [IST]
English summary
International jawa yezdi day over 10000 people gathered to celebrate the event
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X