ഓഫർ നിരത്തി ഐവൂമിയും! ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ

നിരത്തുകളിൽ ഇലക്‌ട്രിക് വാഹനങ്ങൾ അരങ്ങുവാഴുമ്പോൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തത്രപ്പാടിലാണ് പല കമ്പനികളും. അധികം കേട്ടുകേൾവിയില്ലാത്ത ഡിസ്‌കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് ബ്രാൻഡുകൾ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഉയർന്നുനിൽക്കുന്ന പെട്രോൾ വിലയും മറ്റ് ജീവിത ചെലവും കാരണം മനുഷ്യൻ പെടാപാടുപെടുകയാണ്.

ഇവിടെയാണ് ദൈനംദിന പെട്രോൾ ചെലവ് കുറക്കാൻ ഇവികൾ സഹായിക്കുന്നത്. ഇന്ധന വില വളരെ കൂടുതലാണെങ്കിലും പെട്രോള്‍ ടൂവീലറുകള്‍ വിട്ട് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ മടിച്ച് നില്‍ക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. ഇത്തരക്കാരെ കൈയിലെടുക്കാൻ ഇലക്ട്രിക് വാഹന നിർമതാക്കൾ പുത്തൻ പുതിയ ഓഫറുകളുമായി കളംനിറയുന്നത്. ഓലയും ഏഥറുമെല്ലാം വമ്പൻ ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റ് സ്റ്റാർട്ടപ്പ് കമ്പനികളും ഇപ്പോൾ പുതിയ പ്രഖ്യാപനങ്ങളുമായി വാർത്തകളിൽ ഇടംപിടിക്കുകയാണ്.

ഓഫർ നിരത്തി ഐവൂമിയും! ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ

ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്‌ത് ഐവൂമി എനർജിയാണ് ഉപഭോക്താക്കളെ കൈയിലെടുക്കാൻ ഒരുങ്ങുന്നത്. ജീത്ത് X ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ബ്രാൻഡ് പുത്തൻ ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. കമ്പനിയുടെ മോഡൽ നിരയിലെ എല്ലാ വാഹനങ്ങൾക്കും വിലക്കിഴിവോടെ സ്വന്തമാക്കാം. S1, ജീത്ത് X, S1 ലൈറ്റ് മോഡലുകൾ 70,000 രൂപ മുതൽ 91,999 രൂപ വരെയുള്ള വിലയിലാണ് ഐവൂമി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

മറ്റ് ഡീലുകളിൽ ആക്‌സസറികളും ഇൻഷുറൻസും കിഴിവ് നിരക്കിൽ ഉൾപ്പെടുന്നു. ഡിസ്‌കൗണ്ട് ഓഫറുകൾക്കൊപ്പം ഇൻഷുറൻസ്, വെഹിക്കിൾ ഗാർഡ് പോലുള്ള സേവനങ്ങളിലും കമ്പനി ഓഫറുകൾ നൽകുന്നുവെന്നാണ് ഐവൂമി എനർജിയുടെ സഹസ്ഥാപകനും സിഇഒയുമായ അശ്വിൻ ഭണ്ഡാരിയുടെ പ്രഖ്യാപനം. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഓഫർ ചെയ്യുന്ന ഡിസ്‌കൗണ്ടുകളും ഡീലുകൾക്കും 2023 ഏപ്രിൽ 29 വരെ സാധുതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓഫർ നിരത്തി ഐവൂമിയും! ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ

തങ്ങൾ വാങ്ങുന്ന ഐവൂമി മോഡലുകളിൽ ആകർഷകമായ ഓഫറുകളും മൂല്യവും നൽകി ഉപഭോക്താക്കളെ കൂടുതൽ ആവേശം കൊള്ളിക്കാൻ കമ്പനിക്കാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഭണ്ഡാരി കൂട്ടിച്ചേർത്തു. ഇപ്പോൾ AIS 156 സർട്ടിഫിക്കേഷൻ ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായ രീതിയിലാണ് ഐവൂമി ജീത്ത് X ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിലെത്തുന്നത്. 100 ശതമാനവും ഇന്ത്യയിൽ നിർമാണം പൂർത്തിയാക്കിയ മോഡൽ കൂടിയാണിതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

കൂടാതെ സ്റ്റൈലിഷും മിനിമലിസ്റ്റ് ഡിസൈനും ഉൾക്കൊള്ളുന്നതാണ് ഐവൂമി ജീത്ത് X ഉൽപ്പന്നത്തിന്റെ മൊത്തത്തിലുള്ള സൗന്ദര്യാത്മകത. ഈ മോഡലിന് പുറമെ S1 ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറിലും ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, വലിയ സീറ്റുകൾ, 12 ഇഞ്ച് വീലുകൾ തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. പാരിസ്ഥിതിക സുസ്ഥിരതയ്ക്ക് സംഭാവന നൽകിക്കൊണ്ട് തങ്ങളുടെ സ്‌കൂട്ടറുകൾ 10 ദശലക്ഷത്തിലധികം ഹരിത കിലോമീറ്ററുകൾ പിന്നിട്ടതായും ഐവൂമി എനർജി അവകാശപ്പെടുന്നു.

ഓഫർ നിരത്തി ഐവൂമിയും! ഇലക്‌ട്രിക് സ്കൂട്ടർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ

ഐവൂമി എനർജിയുടെ S1 ഇവി വിപണിയിൽ ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ഒന്നാണ്. മണിക്കൂറിൽ 57 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയുന്ന ഇതിന് 240 കിലോമീറ്റർ റേഞ്ച് വരെ ഒറ്റ ചാർജിൽ നൽകാനാവും. കൂടാതെ, രണ്ട് മണിക്കൂറിനുള്ളിൽ 50 ശതമാനം വരെ ചാർജാവുന്ന സ്വാപ്പബിൾ ബാറ്ററിയും മോഡലിന്റെ പ്രത്യേകതയാണ്. കൂടാതെ കമ്പനി 3 വർഷത്തെ ബാറ്ററി വാറണ്ടിയും സ്കൂട്ടറിനൊപ്പം നൽകുന്നുണ്ട്.

ഇപ്പോൾ ഐവൂമി എനർജി പ്രഖ്യാപിച്ചതു പോലെ തന്നെ മറ്റൊരു ഇവി നിർമാതാക്കളായ ഒകായ ഇവിയുടെ തങ്ങളുടെ സാധ്യതയുള്ള ഉപഭോക്താക്കൾക്കായി ഒരു കാർണിവൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഏതെങ്കിലും ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നവർക്ക് 5,000 രൂപ വരെ ഉറപ്പായ ക്യാഷ്ബാക്ക് ഉൾപ്പെടെ വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഇതുകൂടാതെ ഉപഭോക്താക്കളിൽ ഒരാൾക്ക് തായ്‌ലൻഡിലേക്ക് മൂന്ന് രാത്രിയും നാല് പകലും നീണ്ടുനിൽക്കുന്ന ഒരു ട്രിപ്പ് പാക്കേജു് വിജയിക്കാനുള്ള അവസരവുമുണ്ട്. കാർണിവൽ ഓഫർ ബ്രാൻഡിൽ നിന്നുള്ള എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബാധകമാണ്. ഇത് മാർച്ച് 31 വരെ സാധുതയുള്ളതാണ്.

More from DriveSpark

Article Published On: Wednesday, March 15, 2023, 8:30 [IST]
English summary
Ivoomi energy introduced new discount offers and attractive deals for its electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X