എൻഫീൽഡ് ക്ലാസിക്കിന് ഒരു എതിരാളി കൂടി, 'കൾട്ട് ക്ലാസിക്' ആവാൻ ജാവയുടെ ബജറ്റ് ഫ്രണ്ട്‌ലി ബോബർ

ബൈക്ക് വാങ്ങാൻ പ്ലാനിട്ടാൽ ഇത്രയേറെ കൺഫ്യൂഷനുണ്ടാവുന്ന ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടേയില്ലെന്ന് വേണം പറയാൻ. ഏത് ബജറ്റിലായാലും സെഗ്മെന്റിലായാലും നിരവധി മോട്ടോർസൈക്കിളുകളാണ് വിപണിയിലുള്ളത്. പക്ഷേ വേറിട്ടു നിൽക്കുന്ന എത്ര ബൈക്കുകൾ ഇന്നുണ്ട്? ഈ ചോദ്യം വന്നാൽ ആദ്യമൊന്ന് തലപുകയുമെങ്കിലും പിന്നീട് പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന വാഹനമായിരിക്കും ജാവ പെരാക്കും 42 ബോബറും.

ഇന്ത്യയിലുള്ള ഏക ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളുകളാണിവ. മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ റോയൽ എൻഫീൽഡും ഹോണ്ടയും ട്രയംഫുമെല്ലാമാണ് ആളുകൾക്ക് പ്രിയമെങ്കിൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷനാണ് ഈ മോഡലുകൾ. റോഡ് പ്രസൻസിന്റെ കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ. ബോബർ സ്റ്റൈലിലുള്ള ബജറ്റ് ഫ്രണ്ട്ലി മോഡൽ വേണമെങ്കിൽ ജാവ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.

Jawa 42 Bobber Black Mirror Variant

ദേ ജാവ മോട്ടോർസൈക്കിൾസ് 42 ബോബറിന്റെ പുതിയ ടോപ്പ് എൻഡ് പതിപ്പ് പുറത്തിറക്കിരിക്കുകയാണ്. ബ്ലാക്ക് മിറർ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്‌സ്‌ഷോറൂം വില 2.25 ലക്ഷം രൂപയാണ്. വേരിയന്റിനായുള്ള ബുക്കിംഗ് ജാവ ഡീലർഷിപ്പുകളിൽ ആരംഭിച്ചും കഴിഞ്ഞിട്ടുണ്ട്. ബൈക്കിൽ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ വരുത്തുന്നതിനു പുറമെ എഞ്ചിൻ പരിഷ്ക്കരിക്കുകയും റീട്യൂൺ ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും കമ്പനി പറയുന്നു.

അങ്ങനെ യുവതലുമറയെ കൈയിലെടുക്കാനുള്ള എല്ലാ ജാലവിദ്യകളും ഈ തട്ടുപൊളിപ്പൻ മോഡലിൽ ഒരുക്കിയിട്ടുണ്ടെന്ന് സാരം. ശരിക്കും ആദ്യ കാഴ്ച്ചയിൽ തന്നെ ആളുകളെ കൈയിടുക്കാനുള്ള സൗന്ദര്യമാണ് ജാവ 42 ബോബർ ബ്ലാക്ക് മിറർ എഡിഷനുള്ളത്. ഇതിൽ ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്ന ഫ്യുവൽ ടാങ്ക് തന്നെയാണ് പ്രധാന ഹൈലൈറ്റ്. ഒപ്പം പ്രായോഗികമാക്കാനായി കമ്പനി മോട്ടോർസൈക്കിളിന് അലോയ് വീലുകളും സമ്മാനിച്ചിട്ടുണ്ട്.

Jawa 42 Bobber Black Mirror Variant

ഡ്യുവൽ ടോണിൽ പൂർത്തിയാക്കിയിരിക്കുന്ന അലോയ് ഡിസൈനും ട്യൂബ് ലെസ് ടയറുകളും ബോബറിനെ വേറിട്ടു നിർത്തും. കഴിഞ്ഞില്ല, ഗിയർ, എഞ്ചിൻ കവറുകൾ എന്നിവയും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സൈഡ് പാനൽ ഇപ്പോഴും കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നതിനാൽ വണ്ടി ശരിക്കും സ്പോർട്ടിയാണ്. "42 ബോബർ" എന്ന സ്റ്റിക്കറിംഗും വശക്കാഴ്ച്ചയുടെ ഭംഗി വർധിപ്പിക്കുന്നുണ്ട്.

ഇതുകൂടാതെ ജാവ മോട്ടോർസൈക്കിൾസ് 42 ബോബർ ബ്ലാക്ക് മിററിൽ മെക്കാനിക്കൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ത്രോട്ടിൽ ബോഡിയുടെ വലിപ്പം 33 മില്ലീമീറ്ററിൽ നിന്ന് 38 മില്ലീമീറ്ററായി ഉയർത്തി. ഐഡിൾ ആർപിഎം 1,500 ൽ നിന്ന് 1,350 ആയി കുറച്ചു. ഫ്യുവൽ ടാങ്ക് മാപ്പിംഗും പുതുക്കിയിട്ടുണ്ട്. മികച്ച റൈഡ് നിലവാരത്തിനായി പിന്നിലെ മോണോഷോക്കും ബ്രാൻഡ് വീണ്ടും നവീകരിക്കുകയുണ്ടായി.

Jawa 42 Bobber Black Mirror Variant

2023 പരിഷ്ക്കാരത്തിന്റെ ഭാഗമായി ബോബർ ബിഎസ്-VI സ്റ്റേജ് 2 കംപ്ലയിന്റ് എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. 29.49 bhp കരുത്തിൽ പരമാവധി 32.7 Nm torque നൽകുന്ന അതേ 334 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ മോട്ടോറാണ് എഞ്ചിൻ. 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മികച്ച റൈഡിംഗ് അനുഭവം നൽകുന്നതിനായി എൻവിഎച്ച് ലെവലുകളും ജാവ മെച്ചപ്പെടുത്തി.

എഞ്ചിൻ റീമാപ്പ് ചെയ്യുകയും ഒരു വലിയ ത്രോട്ടിൽ ബോഡി സ്ഥാപിക്കുകയും ചെയ്തു. ഇതുകൂടാതെ എക്‌സ്‌ഹോസ്റ്റ് പോർട്ടുകളുടെ വലിപ്പം വർധിപ്പിച്ചത് മെച്ചപ്പെട്ട യാത്രാക്ഷമതയും പെർഫോമൻസും നൽകാനും സഹായിക്കും. ഇതിനൊപ്പം തന്നെ തങ്ങളുടെ നിരയിലെ ബൈക്കുകൾ ഇപ്പോൾ ഒരു സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ഗിയർബോക്‌സും ലഭിക്കുന്നുണ്ടെന്ന് ജാവ പറയുന്നു. ജാവ 42 അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെന്ന് ഏവർക്കും അറിയാം.

Jawa 42 Bobber Black Mirror Variant

എങ്കിലും ബോബർ സ്റ്റൈലിംഗിനായുള്ള എല്ലാത്തരം പരിഷ്ക്കാരങ്ങളും വാഹനത്തിലുണ്ട്. ഉദാഹരണത്തിന് ഒരു പുതിയ ഹാൻഡിൽബാർ, യെസ്ഡി റോഡ്സ്റ്ററിൽ നിന്ന് കടമെടുത്ത ഫ്യുവൽ ടാങ്ക്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണവ. ഫ്യുവൽ ടാങ്കിൽ ഒരു റെട്രോ ടച്ച് നൽകാനും ടാങ്കിൽ ഗ്രിപ്പ് നൽകാനും റൈഡറെ സഹായിക്കാനും ടാങ്ക് പാഡുകളുള്ള ക്നീ പാഡുകളും കൊത്തിയെടുത്തിട്ടുണ്ട്.

ഇപ്പോൾ 2.13 ലക്ഷം മുതൽ 2.15 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള 42 ബോബർ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളാണിത്. ബ്ലാക്ക് മിറർ എഡിഷന് 2.25 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതായത് ജാവ 42 ബോബറിന്റെ നിലവിലുള്ള കളർ വേരിയന്റുകളേക്കാൾ ഏകദേശം 10,000 മുതൽ 12,000 രൂപ വരെ വില കൂടുതലാണ് കൈയിൽ നിന്നും ഇറങ്ങുക.

More from DriveSpark

Article Published On: Thursday, September 7, 2023, 13:57 [IST]
English summary
Jawa 42 bobber black mirror variant launched with alloy wheels price feature and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X