മലയാളിയെ ചാക്കിലാക്കാൻ എൻഫീൽഡിന്റെ എതിരാളി, കൊച്ചിയിൽ പുതിയ മെഗാ സർവീസ് ക്യാമ്പ് വരുന്നു
ക്ലാസിക് മോട്ടോർസൈക്കിളുകൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന പേരുകളിൽ ഒന്നാണ് ജാവയുടേതും യെസ്‌ഡിയുടേതും. മഹീന്ദ്രയുടെ കീഴിൽ തിരികെ വിപണിയിലേക്ക് എത്തിയെങ്കിലും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കമ്പനിക്കിതുവരെ ആയിട്ടില്ലെന്നചാണ് യാഥാർഥ്യം. വേണ്ടത്ര രീതിയിൽ ആളുകളെ അടുപ്പിക്കാൻ പരാജയപ്പെടുന്ന കമ്പനി പുതിയ തന്ത്രങ്ങളുമായി വിപണിയിൽ സജീവമാവുകയാണ്.
മുഖ്യ ശത്രുവായ റോയൽ എൻഫീൽഡിനെ എങ്ങനെയും വീഴ്ത്തുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പക്ഷേ ഇത് അത്ര പെട്ടന്ന് നേടിയെടുക്കാനാവാത്ത കാര്യമാണെങ്കിലും ആളുകളുകളുടെ പ്രിയം പിടിച്ചുപറ്റാനാണ് ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്. അതിന്റെ ആദ്യപടിയൊന്നോണം മലയാളികളെ ചാക്കിലാക്കാനാണ് ജാവ യെസ്‌ഡിയുടെ ശ്രമം. ഇതിന്റെ ഭാഗമായി കേരളത്തിൽ താമസിക്കുന്ന ഉപഭോക്താക്കൾക്കായി ഒരു സർവീസ് ക്യാമ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രാൻഡ്.

2023 ഡിസംബർ 14 മുതൽ 17 വരെ കൊച്ചിയിൽ നടക്കുന്ന പരിപാടിയിലൂടെ 2019-2020 മോഡലുകളുടെ ഉടമകൾക്ക് സർവീസ് ക്യാമ്പ് പ്രയോജനപ്പെടുത്താം. ഇതിന്റെ ഭാഗമായി നിർമാതാവ് നിരവധി സേവനങ്ങളും ബൈക്ക് ഉടമകൾക്കായി വാഗ്ദാനം ചെയ്യും. അതിന്റെ വിശദാംശങ്ങലിലേക്ക് കടക്കാം. സമഗ്രമായ മോട്ടോർസൈക്കിൾ ഹെൽത്ത് ചെക്കപ്പ്, എക്സ്റ്റൻഡഡ് വാറണ്ടി ഓഫറുകൾ, എക്‌സ്‌ചേഞ്ച്, ബൈബാക്ക് മൂല്യനിർണയം എന്നിവയാണ് സർവീസ് ക്യാമ്പിന്റെ ചില പ്രധാന ഹൈലൈറ്റുകൾ.
സർവീസ് ക്യാമ്പിൽ പങ്കെടുക്കുന്ന ഉടമകൾക്ക് അവരുടെ മോട്ടോർസൈക്കിളുകളുടെ ഹെൽത്ത് വിലയിരുത്തൽ അനുസരിച്ച് സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടിക്ക് അർഹതയുണ്ടായേക്കാം. താത്പര്യമുള്ള ഉടമകൾക്ക് അപ്‌ഗ്രേഡ് പ്രക്രിയ സുഗമമാക്കാനാണ് എക്സ്ചേഞ്ച് അല്ലെങ്കിൽ ബൈബാക്ക് സംരംഭം ലക്ഷ്യമിടുന്നത്. കൊച്ചിൻ ക്യാമ്പിന് പിന്നാലെ ബാംഗ്ലൂർ, ചെന്നൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവയുൾപ്പെടെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് മെഗാ സർവീസ് ക്യാമ്പ് വിപുലീകരിക്കും.

മിഡ്-കപ്പാസിറ്റി സെഗ്മെന്റിൽ ഹോണ്ട, ട്രയംഫ്, ഹാർലി പോലുള്ള ബ്രാൻഡുകളുടെ വരവ് ജാവക്കും യെസ്‌ഡിക്കും തിരിച്ചടിയായിട്ടുണ്ട്. ഇതിനെയെല്ലാം മറികടക്കാൻ മെഗാ സർവീസ് ക്യാമ്പ് സഹായകരമാവുമെന്നാണ് വിശ്വാസം. അടുത്തിടെ 42 ബോബർ ബ്ലാക്ക് മിറർ അവതരിപ്പിച്ചു കൊണ്ട് യുവതലമുറയിലേക്ക് കൂടുതൽ അടുക്കാനും കമ്പനിക്കായിട്ടുണ്ട്. 2.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള മോട്ടോർസൈക്കിളിന്റെ പുതിയ ടോപ്പ് എൻഡ് പതിപ്പാണിത്.
42 ബോബർ ബ്ലാക്ക് മിററിന് ഒരു ക്രോം ഫ്യുവൽ ടാങ്ക് ലഭിക്കുന്നതാണ് പ്രധാന ഹൈലൈറ്റ്. അത് മോട്ടോർസൈക്കിളിന്റെ റോഡ് പ്രസൻസ് വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. 42 ബോബറിന് ഇപ്പോൾ അലോയ് വീലുകളും ഉണ്ട്. അത് ഡ്യുവൽ ടോണിൽ പൂർത്തിയാക്കി ട്യൂബ് ലെസ് ടയറുകളിൽ പൊതിഞ്ഞിരിക്കുന്നു. ഗിയർ, എഞ്ചിൻ കവറുകൾ എന്നിവയും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സൈഡ് പാനൽ ഇപ്പോഴും കറുപ്പിൽ പൂർത്തിയാക്കി "42 ബോബർ" എന്ന് എഴുതുകയും ചെയ്‌തിട്ടുണ്ട്.

രൂപത്തിൽ മാറ്റങ്ങളുണ്ടെങ്കിലും എഞ്ചിനിലൊന്നും ബൈക്കിന് യായൊരു വിധ പരിഷ്ക്കാരങ്ങളും സംഭവിച്ചിട്ടില്ല. അതേ 334 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 42 ബോബർ ബ്ലാക്ക് മിററിന് തുടിപ്പേകുന്നത്. ഇത് പരമാവധി 29.49 bhp കരുത്തിൽ 32.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇപ്പോൾ സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഫീച്ചറോടോയൊണ് ഇത് വരുന്നതും.
ചെറിയ ചില മെക്കാനിക്കൽ മാറ്റങ്ങളും മോട്ടോർസൈക്കിളിൽ കൊണ്ടുവന്നിട്ടുണ്ടെന്നാണ് ജാവ പറയുന്നത്. ത്രോട്ടിൽ ബോഡിയുടെ വലിപ്പം 33 മില്ലീമീറ്ററിൽ നിന്ന് 38 മില്ലീമീറ്ററായി ഉയർത്തി. ഐഡിൾ ആർപിഎം 1,500-ൽ നിന്ന് 1,350 ആയി കുറച്ചു. ഫ്യുവൽ മാപ്പിംഗും പുതുക്കിയിട്ടുണ്ടെന്നത് പെർഫോമൻസിൽ മാറ്റം കൊണ്ടുവരാനും കമ്പനി സഹായിച്ചിട്ടുണ്ട്. മികച്ച റൈഡ് നിലവാരത്തിനായി പിന്നിലെ മോണോഷോക്ക് വീണ്ടും പരിഷ്‌ക്കരിച്ചിരിക്കുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

ജാവ യെസ്‌ഡി മോട്ടോർസൈക്കിൾസ് അടുത്തിടെ ജാവ 42, റോഡ്‌സ്റ്റർ എന്നിവയ്‌ക്കായി പുതിയ പ്രീമിയം വേരിയന്റുകളും അവതരിപ്പിച്ചിരുന്നു. ഈ വകഭേദങ്ങൾക്കായി കമ്പനി ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് കൊണ്ടുവന്നിരിക്കുന്നതെങ്കിലും ഇത് യൂത്തിനെ ആകർഷിച്ചിട്ടുണ്ട്. യെസ്‌ഡി റോഡ്‌സ്റ്റർ ഇപ്പോൾ കൂടുതൽ ടൂറിംഗിന് അനുയോജ്യമായ രീതിയിൽ ബ്രാൻഡ് പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








