ഷോറൂമിൽ ആളെക്കയറ്റാൻ എൻഫീൽഡിന്റെ ശത്രു, വെറും 1,888 രൂപയുടെ ഇഎംഐയിൽ ബൈക്ക് സ്വന്തമാക്കാം
ഇന്ത്യയിൽ ക്ലാസിക് ബൈക്കുകളുടെ രാജാക്കൻമാരാണ് റോയൽ എൻഫീൽഡ് എന്ന് ഏവർക്കുമറിയാം. എന്നാൽ പണ്ടത്തെ കൾട്ട് ബ്രാൻഡായ ജാവയും യെസ്‌ഡിയും അടുത്തകാലത്ത് രാജ്യത്ത് വീണ്ടും തങ്ങളുടെ സാന്നിധ്യമറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷേ വേണ്ടത്ര രീതിയിൽ ആളുകളെ അടുപ്പിക്കാൻ ഇവർക്കായിട്ടില്ലെന്നതാണ് സത്യം. ഈ സെഗ്മെന്റിലേക്ക് ഹോണ്ട, ട്രയംഫ്, ഹാർലി പോലുള്ള ബ്രാൻഡുകളുടെ വരും ഇവരുടെ തളർച്ചക്ക് കാരണമായിട്ടുണ്ട്.
എന്നാൽ ഇതിനെയെല്ലാം മറികടക്കാനുള്ള ശ്രമത്തിലാണ് ബ്രാൻഡിപ്പോൾ. ഇതിന്റെ ഭാഗമായി ദീപാവലി പ്രമാണിച്ച് ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചാണ് ഇപ്പോൾ കളംനിറയാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഉത്സവ സീസണിനോട് അനുബന്ധിച്ച് ഇന്ത്യയിൽ ജാവ, യെസ്ഡി മോട്ടോർസൈക്കിളുകൾക്ക് ഇപ്പോൾ സൗജന്യ വാറണ്ടി നൽകുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഇപ്പോൾ സ്റ്റാൻഡേർഡ് വാറണ്ടിക്ക് പുറമെ നാല് വർഷത്തെ എക്‌സ്റ്റൻഡഡ് വാറണ്ടിയുടെ സൗജന്യമായി ലഭിക്കും.

ഈ എക്‌സ്റ്റൻഡഡ് വാറണ്ടി നാല് വർഷത്തേക്കോ 50,000 കിലോമീറ്ററുകളിലേക്കോ ബാധകമാണെന്ന് കമ്പനി പറയുന്നു. ഈ ഓഫർ ദീപാവലി വരെ മാത്രമേ സാധുതയുള്ളൂവെന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലുള്ള ജാവ യെസ്‌ഡി ബ്രാൻഡ് പ്രത്യേകം ഓർമിപ്പിക്കുന്നുമുണ്ട്. രാജ്യത്തുടനീളമുള്ള ഏത് ജാവ യെസ്ഡി ഷോറൂമുകളിലും ഈ ഓഫർ ഒരുക്കിയിട്ടുണ്ടെന്നുംകമ്പനി പറയുന്നു. ഇതിനു പുറമെ ആകർഷകമായ ഇഎംഐ ഓഫറുകളും ക്ലാസിക് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉപഭോക്താക്കൾക്ക് വെറും 1,888 രൂപ മുതൽ ഇഎംഐകളോടെ മോട്ടോർസൈക്കിളുകൾ ഇപ്പോൾ സ്വന്തമാക്കാനാവും. ജാവ ക്ലാസിക്, ജാവ 42, 42 ബോബർ, പെറാക്ക് ബോബർ, യെസ്‌ഡി റോസ്റ്റർ, സ്‌ക്രാംബ്ലർ, അഡ്വഞ്ചർ തുടങ്ങിയ എല്ലാ മോഡലുകളിലും ഈ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാവും. ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് അടുത്തിടെ ജാവ 42, റോഡ്‌സ്റ്റർ എന്നിവയ്‌ക്കായി പുതിയ പ്രീമിയം വേരിയന്റുകളും അവതരിപ്പിച്ചിരുന്നു.

പുതിയ പ്രീമിയം വേരിയന്റുകൾക്കായി കമ്പനി ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് കൊണ്ടുവന്നിരിക്കുന്നതെങ്കിലും ഇത് യൂത്തിനെ ആകർഷിക്കാൻ തക്കമുള്ള കിടിലൻ മാറ്റങ്ങളാണെന്നതിൽ തർക്കമൊന്നുമില്ല. ജാവ 42 ശ്രേണി ഇപ്പോൾ 1,89,142 രൂപ മുതലും യെസ്‌ഡി റോഡ്‌സ്റ്റർ ശ്രേണി 2,06,142 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഈ എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലയാണെന്നതും മറക്കണ്ട കേട്ടോ.
പുതിയ പ്രീമിയം വേരിയന്റുകളുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ യെസ്‌ഡി റോഡ്‌സ്റ്റർ ഇപ്പോൾ കൂടുതൽ ടൂറിംഗിന് അനുയോജ്യമായ രീതിയിൽ ബ്രാൻഡ് പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. ഫുട്‌പെഗുകൾ ഇപ്പോൾ കുറച്ചുകൂടി മുന്നോട്ട് നീങ്ങിക്കിയതുൾപ്പടെ റൈഡിംഗ് കൂടുതൽ സുഗമമാക്കാൻ ഹാൻഡിൽബാറിന് ഉയരവും നൽകിയിട്ടുണ്ട്. സ്‌പോർട്ടിയറായി ഇരിക്കാനായി റൈഡിംഗ് പൊസിഷനിൽ മാറ്റംകൊണ്ടുവന്നത് ദീർഘദൂര യാത്രകൾക്ക് ബൈക്കിനെ കൂടുതൽ അനുയോജ്യമാക്കുന്നുണ്ട്.

ഇതോടൊപ്പം ഡയമണ്ട് കട്ട് ഫിനിഷുള്ള ഒരു പുതിയ സെറ്റ് അലോയ് വീലുകൾ, ബാർ-എൻഡ് മിററുകൾ, പുതിയ ഹാൻഡിൽബാർ ഗ്രിപ്പുകൾ, എഞ്ചിനും എക്‌സ്‌ഹോസ്റ്റിനുമുകളിൽ റേവൻ ടെക്‌സ്‌ചർ ഫിനിഷും എന്നിങ്ങനെയുള്ള ചില കോസ്മെറ്റിക് നവീകരണങ്ങളും യെസ്‌ഡി റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിനോടാണ് ഈ വേരിയന്റിന്റെ പ്രധാന മത്സരം.
ഫാക്ടറിയിൽ നിന്നുള്ള പുതിയ ഡ്യുവൽ എക്‌സ്‌ഹോസ്റ്റുമായാണ് മോട്ടോർസൈക്കിൾ എത്തുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് ഡിസൈനിന് റോർട്ടി ശബ്ദമുണ്ടാകണമെന്ന് യെസ്‌ഡി പറയുന്നു. പുതിയ റോഡ്‌സ്റ്റർ മൂന്ന് ഡ്യുവൽ-ടോൺ തീമുകൾ ഉൾപ്പെടെ നാല് പുതിയ നിറങ്ങളിൽ വിൽക്കും. ഇതിൽ റഷ് അവർ റെഡ്, ഫോറസ്റ്റ് ഗ്രീൻ, ലൂണാർ വൈറ്റ്, കൂടാതെ സോളിഡ് തീം, ഷാഡോ ഗ്രേn എന്നിവയാണ് ഉൾപ്പെടുന്നത്. പുതിയ നിറങ്ങൾ തികച്ചും ആകർഷകമായ രീതിയിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

ജാവ 42 ഇപ്പോൾ ഒരു പുതിയ ഡ്യുവൽ-ടോൺ വേരിയന്റുമായാണ് വരുന്നത്. ഇതിന് പുതിയ ക്ലിയർ ലെൻസ് ടേൺ ഇൻഡിക്കേറ്ററുകൾ, ഡയമണ്ട് കട്ട് ഫിനിഷുള്ള ഒരു പുതിയ സെറ്റ് അലോയ് വീലുകൾ, പുതിയ ഡിമ്പിൾഡ് ഫ്യുവൽ ടാങ്ക് എന്നിവ ലഭിക്കുന്നു. ബാഷ് പ്ലേറ്റ്, ബാർ-എൻഡ് മിററുകൾ, ഹാൻഡിൽ-ബാർ തുടങ്ങിയ ചില ഘടകങ്ങൾ ജാവ പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നതിനാൽ ഇതും കൂടുതൽ റൈഡർ ഫ്രണ്ട്‌ലിയാക്കാൻ കമ്പനിക്കായി.
കൂടാതെ എഞ്ചിൻ, എക്‌സ്‌ഹോസ്റ്റ് ഘടകങ്ങൾ എന്നിവ പ്രീമിയം ഡ്യുവൽ-ടോൺ കളർവേകളിലൂടെ ജാവ മോട്ടോർസൈക്കിളിനെ കൂടുതൽ ആകർഷകമാക്കാനായി ഒരു റേവൻ ടെക്‌സ്‌ചർ ഫിനിഷ് ഉപയോഗിച്ചിരിക്കുന്നതും മനോഹരമാണ്. കളർവേകളെക്കുറിച്ച് പറയുകയാണെങ്കിൽ ജാവ 42 ഇപ്പോൾ കോസ്മിക് റോക്ക്, ഇൻഫിനിറ്റി ബ്ലാക്ക്, സ്റ്റാർഷിപ്പ് ബ്ലൂ, സെലസ്റ്റിയൽ കോപ്പർ എന്നീ നിറങ്ങളിൽ ലഭ്യമാവുമെന്ന് ബ്രാൻഡ് പറയുന്നു.


Click it and Unblock the Notifications








