ദുൽഖറിന്റെ ഇവിയെല്ലാം മാറിനിൽക്കും, 344 കി.മീ. റേഞ്ചുമായി കബീറയുടെ ഇലക്‌ട്രിക് ബൈക്ക്

നിരത്തുകളിൽ ഇലക്‌ട്രിക് വാഹനങ്ങൾ (Electric Vehicles) ഏറിവരുമ്പോൾ വിപണിയിലേക്കും ധാരാളും പുതിയ മോഡലുകൾ ദിനംപ്രതിയെത്തുകയാണ്. ഇതിൽ സ്‌കൂട്ടറുകളോടാണ് ഏവർക്കും പ്രിയമെങ്കിലും ഇന്ന് വൈദ്യുത മോട്ടോർസൈക്കിളുകളും ട്രെൻഡായി വരുന്നുണ്ട്. ഇവികൾക്ക് (EV) ഇന്ത്യയിൽ ഭാവിയുണ്ടാവില്ലെന്ന് പ്രവചിച്ചവരെല്ലാം പതിയെ അഭിപ്രായം ഇതിനോടകം മാറ്റുകയും ചെയ്‌തു.

വാഹനങ്ങളുടെ എണ്ണം പെരുകുന്നതോടെ കൂടുതല്‍ മികച്ച ഫീച്ചറുകള്‍ നല്‍കി ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള മത്സരമാണ് വിപണിയിൽ ഇപ്പോഴുള്ളത്. അതോടൊപ്പം പുതിയ ട്രെൻഡായി ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും ജനകീയമാവുകയാണ്. പഴയ കാഴ്ച്ചപ്പാടുകളെല്ലാം പൊളിച്ചെഴുതി ഗിയറുള്ള ഇ-ബൈക്കുകൾ വരെ ഇന്ന് ഇന്ത്യയിലുണ്ട്. ഗോവയിലെ പനാജി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബീറ മൊബിലിറ്റിയിതാ പുത്തനൊരു മോഡൽ പുറത്തിറക്കി വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

Kabira Mobility KM5000

ഇലക്ട്രിക് ടൂവീലർ സ്റ്റാർട്ടപ്പായ കബീറ മൊബിലിറ്റി പുതിയ KM500 ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗതയേറിയതും ഏറ്റവും കൂടുതൽ റേഞ്ചും നൽകുന്ന ഇലക്‌ട്രിക് ടൂവീലർ എന്ന ഖ്യാതിയോടെയാണ് പുതിയ മോഡൽ വിപണിയിലേക്ക് എത്തുന്നത്. ഒറ്റ ചാർജിൽ 344 കിലോമീറ്റർ റേഞ്ചാണ് KM500 ഇവി അവകാശപ്പെടുന്നത്. പക്ഷേ വിലയുടെ കാര്യത്തിലേക്ക് വരുമ്പോൾ താരതമ്യേന ഉയർന്ന വില നൽകേണ്ടി വന്നേക്കാം.

പുതിയ KM500 ഇലക്ട്രിക് ക്രൂയിസറിന് 3.15 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. വാഹനം ഇപ്പോൾ നിരത്തിലേക്ക് എത്തില്ലെന്നതാണ് നിരാശരാക്കുന്ന മറ്റൊരു കാര്യം. കബീറയുടെ പുത്തൻ ഇവിയുടെ ഡെലിവറികൾ അടുത്ത വർഷം അതായത് 2024-ഓടെ മാത്രമേ ആരംഭിക്കൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കബീറ മൊബിലിറ്റിയുടെ പുതിയ മുൻനിര മോഡലായാവും KM500 വിപണിയിൽ സ്ഥാനംപിടിക്കുക.

Kabira KM5000

KM3000, KM4000 എന്നീ ഇലക്ട്രിക് ബൈക്കുകൾ കമ്പനി ഇതിനകം വിപണിയിൽ വിൽക്കുന്നുണ്ട്. സൂപ്പർബൈക്ക് ശൈലിയിലുള്ള ഇവ ഇതിനോടകം പല മെട്രോ നഗരങ്ങളിലും വൻഹിറ്റാണ്. അതും മികച്ച സ്റ്റൈലിനൊപ്പം കിടിലൻ റേഞ്ചും ഇവ വാഗ്‌ദാനം ചെയ്യുന്നവയാണ്. ഇനി കമ്പനിയുടെ പുതിയ ഇലക്ട്രിക് ക്രൂയിസറിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ പൂർണമായ ഡിസൈൻ ഇതുവരെ കബീറ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ടീസർ ചിത്രങ്ങൾ സൂചനകൾ പറഞ്ഞുവെക്കുന്നുണ്ട്.

സംയോജിത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ഒരു വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഉപയോഗിച്ച് റെട്രോ മോഡേൺ ശൈലിയാണ് വാഹനം സ്വീകരിച്ചിരിക്കുന്നത്. ഇ-ക്രൂയിസറിന് പ്രൊജക്ടർ ഹെഡ്‌ലാമ്പും ഫുൾ-എൽഇഡി ലൈറ്റിംഗുമാണ് ഒരുക്കിയിട്ടുള്ളത്. മിഡ്‌നൈറ്റ് ഗ്രേ, ഡീപ് കാക്കി, അക്വാമറൈൻ എന്നീ കളർ ഓപ്ഷനുകളിലും വണ്ടി സ്വന്തമാക്കാനാവും. കൂടാതെ ബ്രാൻഡിന്റെ സ്വന്തം ശ്രേണിയിലുള്ള ആക്‌സസറികൾ ഉൾപ്പെടെയുള്ള കസ്റ്റമൈസേഷൻ ഓപ്ഷനുകളും ബൈക്കിന് ലഭിക്കും.

Kabira Mobility

ഇലക്‌ട്രിഫൈഡ് ബോബർ സ്‌റ്റൈൽ ഫീൽ നൽകാനായി ഇലക്‌ട്രിക് ക്രൂയിസർ സിംഗിൾ സീറ്റർ ശൈലിയിലാണ് പണിതെടുത്തിരിക്കുന്നത്. മുന്നിലും പിന്നിലും വീതിയുള്ള ടയറുകളാണ് ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കവർ ചെയ്ത ബോഡി വർക്കും രൂപത്തോട് നീതിപുർത്തിയിട്ടുണ്ട്. ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ഇതിനകത്താണ് കബീറ സജ്ജീകരിച്ചിരിക്കുന്നത്. 188 കിലോമീറ്റർ വേഗതയിൽ വരെ ടോപ്പ് സ്പീഡാണ് ഈ വൈദ്യുത ബൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്.

ഇതോടെ രാജ്യത്ത് വിൽക്കുന്ന ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കും KM5000. ഡെൽറ്റഇവിയുമായി സഹകരിച്ചാണ് ഇലക്ട്രിക് പവർട്രെയിൻ വികസിപ്പിച്ചതെന്നും പേറ്റന്റ് നേടിയ പുതിയ മിഡ് ഡ്രൈവ് മോട്ടോറാണ് ക്രൂയിസർ ഇവിയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കബീറ മൊബിലിറ്റി പറയുന്നു. ടോപ്പ് സ്പീഡ് ഒഴികെ, ഈ ഇലക്ട്രിക് മോട്ടോറിന്റെ പവർ കണക്കുകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

344 കിലോമീറ്റർ റേഞ്ച് നൽകുന്ന 11.6 kWh LFP ബാറ്ററി പായ്ക്കും മോഡലിന് ലഭിക്കും. KM5000 ക്രൂയിസർ മോട്ടോർസൈക്കിളിന് ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലെയും വെച്ച് ഏറ്റവും വലിയ ബാറ്ററി പായ്ക്കും ലഭിക്കും. ഈ റെക്കോർഡ് നിലവിൽ 10.5 kWh ബാറ്ററി പായ്ക്ക് ഉള്ള അൾട്രാവയലറ്റ് F77 മോഡലിനുള്ളതാണ്. ഇതാണ് വരാനിരിക്കുന്ന കബീറ ഇവി തിരുത്തി കുറിക്കുക.

ടേൺ-ബൈ-ടേൺ നാവിഗേഷൻ, മ്യൂസിക് കൺട്രോൾ, ഇൻ-ഡെപ്ത് വാഹന വിവരങ്ങൾ, ടെലിമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം 4G കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിജിറ്റൽ കൺസോൾ KM5000 ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്. ഷോവയിൽ നിന്നുള്ള അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) ഗ്യാസ് ചാർജ്ഡ് നൈട്രോക്‌സ് റിയർ മോണോഷോക്കും ബൈക്കിലുണ്ടാകും. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ബ്രേക്കിംഗിനെ പിന്തുണയ്ക്കും.

മുന്നിൽ ട്വിൻ ഡിസ്‌കുകളും പിന്നിൽ സിംഗിൾ ഡിസ്‌ക്കുമാണ് ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം കോർത്തിണക്കിയിരിക്കുന്നത്. കബീറ KM5000 ഇവിയിലെ മറ്റ് ഫീച്ചറുകളിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), സൈഡ് സ്റ്റെപ്പ്, സാരി ഗാർഡ്, ഫാസ്റ്റ് ചാർജിംഗ്, പാർക്ക് അസിസ്റ്റ്, ഫാൾ സെൻസറുകൾ, എലവേഷൻ സ്റ്റെബിലൈസർ എന്നീ സവിശേഷതകളും ക്രൂയിസർ ഇലക്ട്രിക് മോട്ടോർസൈക്കിളിലുണ്ടാവും. ഈ വർഷം അവസാനത്തോടെ KM5000 വിൽപ്പനയ്‌ക്കെത്തുമെന്ന് കബീറ പറയുന്നു.

More from DriveSpark

Article Published On: Friday, May 19, 2023, 18:37 [IST]
English summary
Kabira mobility km5000 cruiser electric bike unveiled range upto 344 km
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X