മൈലേജ് ആണ് ഇനി മെയിൻ, ലോകം ഭരിക്കാൻ കവസാക്കിയുടെ ഹൈബ്രിഡ് ബൈക്ക്

ഇന്ത്യയിൽ ഹൈബ്രിഡ് എഞ്ചിനുകളെ ജനപ്രിയമാക്കിയത് കാറുകളാണെന്നു വേണം പറയാൻ. ഹോണ്ട സിറ്റിയാണ് മാസ്‌മാർക്കറ്റ് വിഭാഗത്തിലേക്ക് ആദ്യം സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ കൊണ്ടുവന്നതെങ്കിലും മാരുതി സുസുക്കിയും ടൊയോട്ടയും കൈകോർത്ത് പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര, ഹൈക്രോസ് എസ്‌യുവികളിലൂടെയാണ് ഇവ കൂടുതൽ ജനങ്ങളിലേക്ക് എത്തിയത്. കാമ്രി പോലുള്ള ആഡംബര മോഡലുകളിൽ ഈ സംവിധാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും അത്ര പോപ്പുലറായിരുന്നില്ല എന്നുവേണം പറയാൻ.

അങ്ങനെ ധാരാളം മോഡലുകൾ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഹൈബ്രിഡ് സംവിധാനം കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് ഇരുചക്ര വാഹന വിപണിയിലേക്ക് ഈ സംഗതി സജീവമാവുന്നില്ലെന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ. യമഹ തങ്ങളുടെ ഫാസിനോ, റേ ZR സ്‌കൂട്ടറുകളിലും ഹൈബ്രിഡ് സെറ്റപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ദേ ഇപ്പോൾ സൂപ്പർബൈക്ക് നിർമാതാക്കളായ കവസാക്കിയും ഹൈബ്രിഡ് മോട്ടോർസൈക്കിളിന്റെ പണിപ്പുരയിലാണിപ്പോൾ.

Kawasaki Versys Hybrid Patent Image Leaked, Launch Soon

ജാപ്പനീസ് സൂപ്പർബൈക്ക് ബ്രാൻഡ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളുകളായ നിഞ്ച e-1, Z e-1 എന്നിവ ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ Z7 ഹൈബ്രിഡ് ബൈക്കും അടുത്തിടെ സമാപിച്ച 2023 ഇന്ത്യ ബൈക്ക് വീക്കിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ പ്രീമിയം മോട്ടോർസൈക്കിളുകളിലെ ടൂറിംഗ് വീരനായ വെർസിസിനോട് സാമ്യമുള്ള മറ്റൊരു ഹൈബ്രിഡ് മോട്ടോർസൈക്കിളിന്റെ അണിയറയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

ഹൈബ്രിഡ് എഞ്ചിൻ തുടിപ്പേകുന്ന ഒരു പുതിയ വെർസിസ് പ്രീമിയം അഡ്വഞ്ചർ മോട്ടോർസൈക്കിളാവാം ഇതെന്നാണ് പുറത്തുവരുന്ന പേറ്റന്റ് ചിത്രങ്ങൾ സൂചന നൽകുന്നത്. നിലവിൽ ഏറ്റവും വേഗത്തിൽ വളരുന്ന അഢ്വഞ്ചർ ടൂറർ സെഗ്മെന്റിൽ ഇതൊരു വിപ്ലവമായ മുന്നേറ്റമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമീപ വർഷങ്ങളിൽ, ദീർഘദൂര യാത്രകൾ നടത്തുന്ന റൈഡർമാർ പ്രധാനമായും എഡിവി ബൈക്കുകളാണ് തെരഞ്ഞെടുക്കുന്നത്.

Kawasaki Versys Hybrid Patent Image Leaked, Launch Soon

അതിനാൽ ഒരു അഡ്വഞ്ചർ ബൈക്ക് വാങ്ങുമ്പോൾ ഇന്ധനക്ഷമത വളരെ പ്രധാനപ്പെട്ട ഘടകമായി മാറുന്നു. ഒരു ഹൈബ്രിഡ് പവർഡ് എഞ്ചിൻ എത്തുന്നതോടെ ഈ പ്രശ്നത്തിന് കൃത്യമായ പരിഹാരമാകും. പേറ്റന്റ് ചിത്രങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച് നേരത്തെ 2023 EICMA മോട്ടോർ ഷോയിൽ അവതരിപ്പിച്ച വളരെ പരിചിതമായ Z7 ഹൈബ്രിഡ് സെറ്റപ്പാണ് ബൈക്കിൽ ഉപയോഗിച്ചിരുന്നത്.

ഈ ഹൈബ്രിഡ് സജ്ജീകരണത്തിൽ 9kW ഇലക്ട്രിക് മോട്ടോറും പാരലൽ-ട്വിൻ എഞ്ചിൻ 451 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനിലേക്ക് ജോടിയാക്കിയിരിക്കുന്ന 1.4kWh ബാറ്ററി പായ്ക്കുമാണ് അടങ്ങിയിരിക്കുന്നത്. ഇതിന് തനിയെ പരമാവധി 69 bhp പവർ ഔട്ട്പുട്ട് വരെ നൽകാൻ കഴിയുമെന്നാണ് ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി അവകാശപ്പെടുന്നത്. അതിനാൽ ഇലക്ട്രിക് മോട്ടോറുമായി പ്രവർത്തിച്ച് എഞ്ചിന് കൂടുതൽ പവർ നൽകാൻ കഴിയും.

Kawasaki Versys Hybrid Patent Image Leaked, Launch Soon

ബാറ്ററിയുടെ ചാർജ് തീർന്നു കഴിഞ്ഞാൽ റൈഡർക്ക് പൂർണമായും ഇലക്ട്രിക്കിൽ നിന്ന് പെട്രോളിലേക്ക് മാറാം. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള വേരിയന്റുകളും കവസാക്കി വാഗ്ദാനം ചെയ്തേക്കും. നിഞ്ച Z7 പ്രോട്ടോടൈപ്പിൽ ഉപയോഗിച്ചതിന് സമാനമായ കൂളിംഗ് സംവിധാനവും പേറ്റന്റ് ചിത്രീകരിക്കുന്നുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും ആഡംബര ബൈക്കുകൾക്ക് സമാനമായിരിക്കും ഈ വരാനിരിക്കുന്ന ഹൈബ്രിഡ് മോഡൽ.

ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ, ഇൻഡിക്കേറ്ററുകൾ എന്നിവയിലെല്ലാം പൂർണ എൽഇഡി ലൈറ്റിംഗായിരിക്കും കമ്പനി ഉപയോഗിക്കുക. അതോടൊപ്പം ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷനും ഹൈബ്രിഡ് വെർസിസിനൊപ്പം വാഗ്ദാനം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം. നിലവിൽ ആറ് സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 649 സിസി, പാരലൽ-ട്വിൻ, ലിക്വിഡ് കൂൾഡ് എഞ്ചിനോടെയാണ് വെർസിസ് 650 വിപണിയിലെത്തുന്നത്. ഇതിന് 65 bhp കരുത്തിൽ 69 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്.

Kawasaki Versys Hybrid Patent Image Leaked, Launch Soon

ബ്രാൻഡുമായുള്ള മറ്റ് വാർത്തകളിലേക്ക് വന്നാൽ പുതുവർഷത്തോട് അനുബന്ധിച്ച് 2023 ഡിസംബറില്‍ കാവസാക്കി അതിന്റെ തങ്ങളുടെ മോഡലുകള്‍ക്ക് 20,000 രൂപ മുതല്‍ 60,000 രൂപ വരെയുള്ള ഇയർ എൻഡ് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ഡിസംബര്‍ 31 വരെ മാത്രം അല്ലെങ്കിൽ സ്‌റ്റോക്ക് അവസാനിക്കുന്നത് വരെ മാത്രമായിരിക്കും ഓഫര്‍ വിലയില്‍ ബൈക്ക് സ്വന്തമാക്കാന്‍ സാധിക്കുക എന്ന കാര്യം കൂടി ശ്രദ്ധയില്‍ വേണം.

More from DriveSpark

Article Published On: Friday, December 29, 2023, 13:45 [IST]
English summary
Kawasaki versys hybrid patent image leaked launch soon
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X