മോഹവിലയും ഡ്യുവൽ ബാറ്ററി സെറ്റപ്പും, കൊമാകിയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

രാജ്യത്തെ ഇലക്‌ട്രിക് വാഹന രംഗത്തെ കൈപിടിച്ചുയർത്തിയ സ്റ്റാർട്ടപ്പ് കമ്പനികളിൽ പ്രധാനിയാണ് കൊമാകി. ജാപ്പനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ കമ്പനി ഇതിനോടകം തന്നെ ഇവികളുടെ വലിയ നിരയുമായി ഇന്ത്യയിൽ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചവരാണ്. ലോ-സ്പീഡ്, ഹൈ-സ്പീഡ്, ഇലക്ട്രിക് ക്രൂയിസർ ബൈക്ക് പോലുള്ള വ്യത്യസ്‌ത മോഡലുകളിലൂടെയാണ് ബ്രാൻഡ് പേരെടുത്തത്.

ഇലക്‌ട്രിക് വാഹന സ്റ്റാർട്ടപ്പായ കൊമാകി ഇപ്പോൾ ഇന്ത്യയിൽ LY പ്രോ എന്നു പേരിട്ടിരിക്കുന്ന പുതുപുത്തൻ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ്. 1,37,500 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിൽ പിറവിയെടുത്തിരിക്കുന്നത്. 62V32AH ശേഷിയുള്ള ഡ്യുവൽ ബാറ്ററികളാണ് ഈ സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. ഇവ രണ്ടും നീക്കം ചെയ്യാവുന്നവയാണ് എന്ന കാര്യം വാഹനത്തിന്റെ പ്രയോഗികത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

മോഹവിലയും ഡ്യുവൽ ബാറ്ററി സെറ്റപ്പും, കൊമാകിയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

ഡ്യുവൽ ചാർജർ ഉപയോഗിച്ചാണ് കൊമാകി LY പ്രോ സ്‌കൂട്ടറിന്റെ ബാറ്ററികൾ ചാർജ് ചെയ്യേണ്ടത്. കൂടാതെ 4 മണിക്കൂർ 55 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാമെന്നും കമ്പനി പറയുന്നു. ഓൺബോർഡ് നാവിഗേഷൻ, സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത്, കോളിംഗ് ഓപ്‌ഷനുകൾ, മറ്റ് ചില റെഡി-ടു-റൈഡ് ഫീച്ചറുകൾ തുടങ്ങിയ ഫീച്ചറുകളാൽ ലോഡുചെയ്‌തിരിക്കുന്ന ടിഎഫ്‌ടി ഡിസ്‌പ്ലേയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറിന്റെ മറ്റൊരു പ്രധാന സവിശേഷത.

ഇക്കോ മോഡ്, സ്‌പോർട്‌സ് മോഡ്, ടർബോ മോഡ് എന്നീ മൂന്ന് ഗിയർ മോഡുകളാണ് പുത്തൻ സ്‌കൂട്ടറിലുള്ളത്. കൊമാകി LY പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ ഉയർന്ന വേഗത 58 മുതൽ 62 കിലോമീറ്റർ വരെയാണ്. കുന്നിൻ പ്രദേശങ്ങളിൽ വാഹനം തെന്നിമാറുന്നത് തടയാനായി നൂതനമായ ആന്റി-സ്‌കിഡ് സാങ്കേതികവിദ്യയും മോഡലിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മെച്ചപ്പെട്ട സുരക്ഷ നൽകുന്നതിനായി 12 ഇഞ്ച് ട്യൂബ് ലെസ് ടയറിലാണ് സ്കൂട്ടർ നിരത്തിലേക്ക് ഓടിയെത്തുന്നത്.

മോഹവിലയും ഡ്യുവൽ ബാറ്ററി സെറ്റപ്പും, കൊമാകിയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

കൊമാകി LY പ്രോ ഇലക്‌ട്രിക് സ്‌കൂട്ടർ മെക്കാനിക്കൽ വശങ്ങളിലും മിടുക്കനാണ്. ലീഡ് ഫ്രണ്ട് വിങ്കറുകൾ ഉപയോഗിച്ചാണ് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നതു തന്നെ. ഇതിന് 3000 വാട്ട് ഹബ് മോട്ടോറുകൾ/38 AMP കൺട്രോളറുകളും പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ് ഫംഗ്ഷനുകളും വരെ ഒരുക്കിയിട്ടുണ്ടെന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.

ഏറ്റവും പുതിയ ഡ്യുവൽ ബാറ്ററി ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയതോടെ ഹരിതവും വൃത്തിയുള്ളതുമായ മൊബിലിറ്റി ഡൊമെയ്‌നിലേക്ക് രാജ്യത്തെ നയിക്കാനാണ് കൊമാകി ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. അതോടൊപ്പം മികച്ച നിർമാണ നിലവാരവും പ്രീമിയം യാത്രാനുഭവവും തേടുന്ന ഉപഭോക്താക്കൾക്കായുള്ള മികച്ച തെരഞ്ഞെടുപ്പാണ് കൊമാകിയുടെ പുതിയ കാലത്തെ ഇലക്ട്രിക് വാഹനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹവിലയും ഡ്യുവൽ ബാറ്ററി സെറ്റപ്പും, കൊമാകിയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ

തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയിലേക്ക് പുതിയ LY പ്രോ ഇ-സ്കൂട്ടർ ചേർക്കുന്നത് ആന്തരിക ജ്വലന എഞ്ചിനിൽ (ICE) പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പകരമായി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള രാജ്യത്തിന്റെ പരിശ്രമത്തെ കൂടുതൽ ഉത്തേജിപ്പിക്കുമെന്നും ഗുഞ്ജൻ മൽഹോത്ര അഭിപ്രായപ്പെട്ടു. ഇന്ന് കമ്പനിയുടെ നിരയിലെ ഏറ്റവും ശ്രദ്ധേയമായ മോഡലുകളിൽ ഒന്നാണ് പോയ വർഷം അവതരിപ്പിച്ച റേഞ്ചർ ഇലക്ട്രിക് ബൈക്ക്.

രാജ്യത്തെ ആദ്യത്തെ പ്യുവർ ഇലക്ട്രിക് ക്രൂയിസർ മോട്ടോർസൈക്കിളായാണ് റേഞ്ചർ അറിയപ്പെടുന്നതു തന്നെ. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയ മോഡലിന് 5,000-വാട്ട് മോട്ടോറുമായി ജോടിയാക്കിയ നാല് കിലോവാട്ട് ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇതിലൂടെ ഒറ്റ ചാർജിൽ ഏകദേശം 250 കിലോമീറ്റർ ഓടാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 1.68 ലക്ഷം രൂപയാണ് റേഞ്ചര്‍ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

More from DriveSpark

Article Published On: Tuesday, March 14, 2023, 10:00 [IST]
English summary
Komaki launched new ly pro electric scooter with dual battery setup range speed specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X