78,000 രൂപയ്ക്ക് വാങ്ങാം 200 കി.മീ. റേഞ്ചുള്ള ഈ ഇലക്‌ട്രിക് സ്‌കൂട്ടർ, അടിപൊളി ഓഫറുമായി കൊമാകി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ എന്നു കേൾക്കുമ്പോഴെ പലരുടേയും മനസിലേക്ക് ഓടിയെത്തുന്ന പേരുകളായിരിക്കാം ഓലയുടേതും ഏഥറിന്റേയുമെല്ലാം. എന്നാൽ ധാരാളം കഴിവുറ്റ മറ്റ് സ്റ്റാർട്ടപ്പ് ബ്രാൻഡുകളാലും സമ്പന്നമായ സ്ഥലമാണ് ഇന്ത്യൻ വിപണി. കൊമാകി, ഒഖിനാവ, പ്യുവർ ഇവി അങ്ങനെ പേരുകൾ നീളും. ഇതിൽ ആദ്യപേര് നമുക്ക് വളര പരിചിതമായിരിക്കും. പലയിടത്തും ഷോറൂമുകളുള്ള കൊമാകി അർബൻ, റൂറൽ മേഖലയിലെ ജനപ്രിയ ഇവി ബ്രാൻഡുകളിൽ ഒന്നാണ്.

ഇപ്പോഴിതാ ജനങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിനായി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ കൊമാകി തങ്ങളുടെ LY ഇലക്ട്രിക് സ്‌കൂട്ടറിന് 18,968 രൂപയുടെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ ഓഫർ വിലയോടെ ഇവി 78,000 എക്സ്ഷോറൂം വിലയിൽ വീട്ടിലെത്തിക്കാനാവും. യഥാർഥ വിലയായ 96,968 രൂപയിൽ നിന്നുമാണ് ആനുകൂല്യം ലഭിക്കുന്നത്. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

Komaki LY Electric Scooter Gets Rs 19,000 Cash Discount

എങ്കിലും ഡിസ്‌കൗണ്ട് ഓഫർ ഏത് ദിവസം വരെ ലഭ്യമാക്കുമെന്ന കൃത്യമായ സമയപരിധി ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല. ഒരു പക്ഷേ നിലവിലെ സ്റ്റോക്ക് വിറ്റഴിയും വരെയായിരിക്കും ഇലക്‌ട്രിക് സ്‌കൂട്ടർ ഇത്രയും ലാഭത്തിൽ വാങ്ങാനാവുന്നത്. നഗര യാത്രയ്‌ക്ക് വേണ്ടിയുള്ള ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായാണ് കൊമാകി LY ഡിസൈൻ ചെയ്‌തിരിക്കുന്നത്. സിംഗിൾ, ഡ്യുവൽ ബാറ്ററി ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാണ്.

സിംഗിൾ ബാറ്ററി ഘടിപ്പിച്ച സ്‌കൂട്ടറിന് പൂർണ ചാർജിൽ 85 കിലോമീറ്റർ വരെ ഓടാൻ കഴിയും. അതേസമയം ഡ്യവൽ ബാറ്ററി മോഡലിന് സിംഗിൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കൊമാകി അവകാശപ്പെടുന്നത്. നീക്കം ചെയ്യാവുന്ന ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഈ സ്‌കൂട്ടർ നാല് മണിക്കൂറും 55 മിനിറ്റും കൊണ്ട് പൂർണമായി ചാർജ് ചെയ്യാം. സിംഗിൾ ബാറ്ററി മോഡലിന് ഏകദേശം 19,000 ഡിസ്‌കൗണ്ട് ലഭ്യമാണ്.

Komaki LY Electric Scooter Gets Rs 19,000 Cash Discount

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ നാവിഗേഷൻ വിശദാംശങ്ങൾ കാണിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ഒരു TFT സ്‌ക്രീൻ സജ്ജീകരിച്ചിട്ടാണ് കൊമാകി LY ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ പ്ലേ ചെയ്യാവുന്ന സൗണ്ട് സിസ്റ്റം ഓൺബോർഡിലുണ്ട്. ഹെഡ്‌ലാമ്പ്, ടേൺ ഇൻഡിക്കേറ്ററുകൾ, ടെയിൽ ലൈറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാം എൽഇഡി യൂണിറ്റുകളാലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ചെറി റെഡ്, മെറ്റൽ ഗ്രേ, ജെറ്റ് ബ്ലാക്ക് എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിൽ കൊമാകി LY സ്വന്തമാക്കാനാവും. ഇലക്‌ട്രിക് വാഹനങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ തെളിവാണ് LY ഇവിയിലെ പുതിയ ഓഫർ എന്ന് കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു.

Komaki LY Electric Scooter Gets Rs 19,000 Cash Discount

ഇലക്ട്രിക് സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്ന 62V32AH ഡ്യുവൽ ബാറ്ററികൾ എളുപ്പത്തിൽ നീക്കം ചെയ്യാനും എവിടെനിന്നും ചാർജ് ചെയ്യാനും കഴിയുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. TFT സ്‌ക്രീനിലൂടെ ഓൺബോർഡ് നാവിഗേഷൻ, ഒരു സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത്, കോളിംഗ് ഓപ്ഷനുകൾ, മറ്റ് റെഡി-ടു-റൈഡ് സവിശേഷതകൾ എന്നിവയാൽ സമ്പന്നമായതിനാൽ 78,000 എക്സ്ഷോറൂം വില ശരിക്കും മികച്ചൊരു ഡീലാക്കുന്നുണ്ട്.

ഇക്കോ, സ്പോർട്സ്, ടർബോ എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകൾ ലഭിക്കുന്നതിനാൽ റൈഡറിന്റെ ആവശ്യത്തിനനുസരിച്ച് ഇലക്ട്രിക് സ്കൂട്ടറിന്റെ പെർഫോമൻസിലും മാറ്റംവരുത്താം. എൽഇഡി ഫ്രണ്ട് വിങ്കറുകൾ, 3000-വാട്ട് ഹബ് മോട്ടോറുകൾ/38 AMP കൺട്രോളറുകൾ, പാർക്കിംഗ് അസിസ്റ്റ്/ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റ്, മറ്റ് നിരവധി ഡിഫറൻഷ്യൽ പോയിന്റുകൾ എന്നിവയാണ് മോഡലിന്റെ സവിശേഷതകൾ.

Komaki Venice

LY മോഡലിന് പുറമെ ജനപ്രിയമായ വെനീസ് ഇലക്ട്രിക് സ്കൂട്ടറിനെ ഉത്സവ സീസണിന് മുന്നോടിയായി കൊമാകി അപ്ഗ്രേഡ് ചെയ്‌തിരുന്നു. അതിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും വേർപെടുത്താവുന്ന LiFePO4 ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ബാറ്ററികളും ചേർത്തതാണ് പ്രധാന പരിഷ്ക്കാരം. അവ ഇപ്പോൾ കൂടുതൽ ഫയർ-റെസിസ്റ്റൻസാണെന്നും ബ്രാൻഡ് പറയുന്നു. ബാറ്ററികളിലെ സെല്ലുകളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്നും അത് അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ പോലും തീയിൽ നിന്ന് കൂടുതൽ സുരക്ഷിതവുമാക്കുന്നുവെന്നും കൊമിക് പറയുന്നു.

More from DriveSpark

Article Published On: Friday, December 1, 2023, 11:01 [IST]
English summary
Komaki ly electric scooter gets rs 19000 cash discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X