തീപിടിക്കില്ല, സേഫ്റ്റി മെയിൻ! 180 കി.മീ റേഞ്ചുമായി പുതിയ കൊമാകി TN 95 ഇലക്‌ട്രിക് സ്‌കൂട്ടർ

വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ ജനകീയരാക്കിയതിൽ പ്രധാന പങ്കുവഹിച്ച് സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാണ് കൊമാകി. ഏറ്റവും സുരക്ഷിതവും നൂതനവുമായ സാങ്കേതികവിദ്യയുള്ള ഉയർന്ന നിലവാരമുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെയും ഇലക്ട്രിക് ബൈക്കുകളുടെയും വലിയ നിരയാണ് കൊമാകിയുടെ പ്രത്യേകതയും. വൈവിധ്യമാർന്ന മോഡൽ നിര തന്നെയാണ് ബ്രാൻഡിന്റെ ഏറ്റവും വലിയ ശക്തി.

കൂടാതെ മികച്ച ഡീലർ നെറ്റ്‌വർക്ക് ശൃംഖലയും കൊമാക്കിക്ക് അവകാശപ്പെടാനാവും. രാജ്യത്ത് മറ്റൊരു ഇവി ബ്രാൻഡിനുമില്ലാത്തത്ര ഡീലർ നെറ്റ്‌വർക്കുള്ള കമ്പനി തങ്ങളുടെ നിരയിലെ ഏറ്റവും വിൽപ്പനയുള്ള മോഡലുകളിൽ ഒന്നായ TN 95 സ്‌പോർട്ട് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പിനെ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ്. കാലികമായി സ്‌കൂട്ടറിനെ നിലനിർത്തുന്നതിനായുള്ള 2023 മോഡൽ ഇയർ പരിഷ്ക്കരണമാണ് കൊമികി അവതരിപ്പിക്കുന്നത്.

Komaki TN 95 Electric Scooter

ബാറ്ററിയിൽ പ്രവർത്തിക്കുന്ന TN 95 സ്‌പോർട്ട് ഇപ്പോൾ ആന്റി-സ്‌കിഡ് ടെക്‌നോളജിയോടെയാണ് വരുന്നത്. നിലവിലെ മോഡലിലെ ഹാർഡ്‌വെയർ അധിഷ്‌ഠിത nmc ബാറ്ററിയിൽ നിന്ന് വ്യത്യസ്‌തമായി തീയെ പ്രതിരോധിക്കുന്നതും പൂർണമായി ചാർജ് ചെയ്യാൻ വെറും 4 മുതൽ 5 മണിക്കൂർ വരെ മാത്രം ചെലവഴിക്കുന്ന LiFePO4 ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ബാറ്ററികളുടെ രൂപത്തിലുള്ള പ്രധാന അപ്‌ഡേറ്റുകളും കൊമാകിയുടെ ഈ ജനപ്രിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് ഇത്തവണ ലഭിക്കുന്നുണ്ട്.

TN 95 സ്‌പോർട്ടിന്റെ പുതുക്കിയ പതിപ്പിന് 1.31 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്‌സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ 180 കിലോമീറ്റർ റേഞ്ച് നൽകുന്ന കൂടുതൽ വിപുലമായ വേരിയന്റിന് 1.40 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. സ്‌കൂട്ടറിന്റെ 2023 പതിപ്പ് അധിക വേഗതയും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ അധിക സ്റ്റോറേജ് സ്പേസ് ഉണ്ടെന്നും സ്റ്റാർട്ടപ്പ് ബ്രാൻഡ് അവകാശപ്പെടുന്നു.

Komaki TN 95 Electric Scooter

എൽഇഡി ഡിആർഎൽ ഫ്രണ്ട് വിങ്കറുകൾ, ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പ്, കീലെസ് എൻട്രി, ഡ്യുവൽ ഡിസ്‌കുകൾ, പാർക്കിംഗ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് അസിസ്റ്റ് എന്നിവ ഇ-സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളാണ്. കൂടാതെ ഓൺ-ബോർഡ് നാവിഗേഷൻ, ബ്ലൂടൂത്ത് ഉള്ള വയർലെസ് കൺട്രോളുകൾ, ഓൺ-റൈഡ് കോളിംഗ് സൗകര്യം, സൗണ്ട് സിസ്റ്റം നിയന്ത്രണങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന ഒരു പുതിയ TFT സ്‌ക്രീനും കൊമാകിയുടെ പുതിയ 2023 മോഡൽ TN 95 സ്‌പോർട്ട് ഇവിയിൽ ഇടംപിടിച്ചിട്ടുണ്ട്.

തീർന്നില്ല, ഇതിനൊപ്പം റീജനറേഷൻ സഹിതമുള്ള ഇക്കോ മോഡ്, സ്‌പോർട്‌സ് മോഡ്, ടർബോ മോഡ് എന്നിങ്ങനെ മൂന്ന് ഗിയർ മോഡുകളും കൊമാകി TN 95 സ്‌പോർട്ടിലുണ്ട്. 5000-വാട്ട് ഹബ് മോട്ടോറും 50 AMP കൺട്രോളറും ഉള്ള ഈ സ്‌കൂട്ടറിന് മണിക്കൂറിൽ 75-85 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ലോവർ-സ്പെക് വേരിയന്റിന് ഓരോ ചാർജ് സൈക്കിളിനും 150 കിലോമീറ്റർ വരെ ഫുൾ ചാർജ് റേഞ്ച് കമ്പനി അവകാശപ്പെടുന്നു.

അതേസമയം ടോപ്പ്-എൻഡ് പതിപ്പ് 180 കിലോമീറ്റർ വരെ നൽകുമെന്നും കൊമാകി അവകാശപ്പെടുന്നു. മെറ്റൽ ഗ്രേ, ചെറി റെഡ് കളർ ഓപ്ഷനുകളിൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവും. ഇന്ത്യയുടെ പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആദ്യത്തെ ഫാമിലി സ്കൂട്ടറാണ് TN95, പ്രത്യേക ഇരിപ്പിട ക്രമീകരണങ്ങളും നിരവധി സുരക്ഷാ ഫീച്ചറുകളും ഇതിനെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും നൂതനവുമായ ഇരുചക്ര വാഹനമാക്കി മാറ്റുന്നുവെന്നും കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ചൻ മൽഹോത്ര പറഞ്ഞു.

സുരക്ഷയ്‌ക്കാണ്‌ എല്ലായ്‌പ്പോഴും തങ്ങളുടെ മുൻതൂക്കമെന്നും ആയതിനാൽ നൂതന സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ 2023 TN95 ഇവി വരുന്നതെന്നും ഗുഞ്ചൻ മൽഹോത്ര കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഇവികളുടെ ഭാവി ശോഭമാണെന്ന സൂചനയാണ് നൽകുന്നത്. ഉയർന്ന പെട്രോൾ വില നൽകി ഇന്ധനമടിക്കുന്നതിൽ നിന്നും വളരെ ലാഭകരമാണ് ഇലക്ട്രിക് വാഹനങ്ങൾ.

Most Read Articles

Malayalam
English summary
Komaki tn 95 electric scooter launched with more safety tech and anti skid technology
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X