ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

ഓട്ടോ എക്‌സ്‌പോയുടെ വരാനിരിക്കുന്ന 2023 എഡിഷനിൽ ലോകത്തിലെ ആദ്യത്തെ ഓട്ടോ ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങി ലിഗർ മൊബിലിറ്റി. വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന് ഏതെങ്കിലും ഒരു വശത്തുനിന്നോ സെന്റർ സ്റ്റാൻഡിൽ നിന്നോ ഉള്ള സഹായമില്ലാതെ സ്വയം ബാലൻസ് ചെയ്യാൻ കഴിയുമെന്നാണ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പ് കമ്പനി അവകാശപ്പെടുന്നത്.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

ആളുകൾ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റി മറിച്ചേക്കാവുന്ന ഒരു കണ്ടുപിടിത്തവുമായാണ് ലിഗർ മൊബിലിറ്റി മുന്നോട്ട് വന്നിരിക്കുന്നത്. ഇത് ഇന്ത്യയിലെയും ആഗോള വിപണിയിലെയും കുതിച്ചുയരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ ഇ-സ്കൂട്ടറിനെ ഒരു തരത്തിൽ വ്യത്യസ്‌തമാക്കി മാറ്റും. സ്കൂട്ടറിന്റെ പേര് ഓട്ടോ എക്സ്പോയിലെ ചടങ്ങിൽ പ്രഖ്യാപിക്കും.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

വാഹന വിപണി നിയന്ത്രിക്കുന്നതിൽ വാഹനങ്ങളുടെ പെർഫോമൻസ് പോലെതന്നെ പ്രാധാന്യമുള്ള ഒന്നാണ് അവയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ടെക്നോളജിയും. ഡ്രൈവറില്ലാതെ ഓട്ടോമാറ്റിക്കായി സഞ്ചരിക്കുന്ന കാറുകളടക്കമുള്ളവ ഈ രംഗത്ത് സാങ്കേതികവിദ്യ നടത്തിയ ഇടപെടലുകളുടെ ഉദാഹരണങ്ങളാണ്. അതുപോലെ തന്നെയാണ് ഇപ്പോൾ സ്വയം നിയന്ത്രിക്കുന്ന ടൂവീലറിന്റെ കണ്ടുപിടുത്തവും.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

സെൽഫ് ബാലൻസിങ്, സെൽഫ് പാർക്കിംഗ് ടെക്‌നോളജി എന്നിവ പ്രാപ്‌തമാക്കിയ ഇലക്ട്രിക് സ്‌കൂട്ടറിനെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലിഗർ മൊബിലിറ്റി 2019-ൽ തന്നെ ചെറിയ തോതിൽ പരിചയപ്പെടുത്തിയിരുന്നു. എന്നിരുന്നാലും അത് ഒരു പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് ആയിരുന്നുവെന്ന് വേണം പറയാൻ. വരാനിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിക്കുന്ന മോഡൽ നിർമാണത്തിന് തയാറായ യൂണിറ്റായിരിക്കും.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

സെൽഫ് ബാലൻസിങ് ലിഗർ ഇലക്ട്രിക് സ്കൂട്ടർ ആധുനിക ഫീച്ചറുകൾക്കൊപ്പം റെട്രോ സ്റ്റൈലിംഗും സംയോജിപ്പിച്ച് വരുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഒറ്റനോട്ടത്തിൽ തന്നെ ക്ലാസിക് വെസ്പ ഡിസൈൻ മോഡലിനെ സ്വാധീനിച്ചതായി വരെ തോന്നിയേക്കാം. എന്നിരുന്നാലും വ്യതിരിക്തമായ സ്റ്റൈലിംഗ് ഘടകങ്ങൾ വ്യക്തമായി കാണാനാവുമെന്ന കാര്യവും എടുത്തു പറയാം. മുൻവശത്ത് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആപ്രോണിൽ ഡെൽറ്റ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

എൽഇഡി ഹെഡ്‌ലാമ്പിന് മുകളിൽ ഒരു സ്ലീക്ക് ഹോറിസോണ്ടൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റും (DRL) ഇടംപിടിച്ചിട്ടുണ്ട്. ഫ്രണ്ട് കൗളിൽ വൃത്താകൃതിയിലുള്ള എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഉണ്ട്. ലിഗർ ഇലക്ട്രിക് സ്കൂട്ടർ ഒരു റെട്രോ സ്റ്റൈലാണ് സ്വീകരിച്ചിരിക്കുന്നത് എങ്കിലും ആധുനിക സവിശേഷതകളാൽ മോഡൽ സമ്പന്നമായിരിക്കും എന്നതാണ് ശ്രദ്ധേയം.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

ലിഗർ സെൽഫ് ബാലൻസിങ് ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന ഫീച്ചറുകളിലേക്ക് നോക്കിയാൽ ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിശാലവും സൗകര്യപ്രദവുമായ സീറ്റ്, പിന്നിൽ ഗ്രാബ് റെയിൽ, എൽഇഡി ടെയിൽലൈറ്റ്, മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷൻ തുടങ്ങിയവയാണ് ഉണ്ടാവുക. ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കളർ ഓപ്ഷനുകളെ കുറിച്ച് ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെങ്കിലും അവയിലൊന്ന് മാറ്റ് റെഡ് ആയിരിക്കുമെന്ന് പുറത്തുവന്ന ടീസർ ചിത്രം സൂചന നൽകുന്നുണ്ട്.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

അലോയ് വീലുകളൾ സമ്മാനിച്ചിരിക്കുന്നതിനാൽ ലിഗർ മൊബിലിറ്റിയുടെ സെൽഫ് ബാലൻസിങ് ഇലക്ട്രിക് സ്‌കൂട്ടർ കൂടുതൽ പ്രായോഗികമായിരിക്കും. ബ്രേക്കിംഗിംനായി മുൻ വീലിൽ ഡിസ്ക് ബേക്കിംഗാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം പിന്നിൽ ഒരു ഡ്രം ബ്രേക്കും സ്റ്റാർട്ടപ്പ് കമ്പനി ഒരുക്കിയിരിക്കുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത വിപ്ലവകരമായ സാങ്കേതിക വിദ്യയാണ് ഈ ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നതെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

മറ്റേതൊരു പരമ്പരാഗത സ്‌കൂട്ടറിനേക്കാളും മികച്ച റൈഡർ സുഖവും സൗകര്യവും ഉറപ്പാക്കിക്കൊണ്ട് ഇലക്ട്രിക് സ്‌കൂട്ടറിന്റെ റൈഡർ സുരക്ഷ ഗണ്യമായി വർധിപ്പിക്കുമെന്നും ഈ സാങ്കേതികവിദ്യ അവകാശപ്പെടുന്നു. IIT, ISB പൂർവ്വ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് ഈ സ്റ്റാർട്ട്-അപ്പ് കമ്പനിക്കു പിന്നിൽ. സ്വയം ബാലൻസ് ചെയ്യാൻ കഴിയുന്നതും, വോയ്‌സ് കമാൻഡുകൾ അനുസരിക്കുകയും ചെയ്യുന്ന സ്കൂട്ടറായിരുന്നു പ്രോട്ടോടൈപ്പ് ഘട്ടത്തിൽ ഇവർ അവതരിപ്പിച്ചത്.

ചരിത്രം, വിപ്ലവം! തനിയെ ബാലന്‍സ് ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടർ റെഡി; ഓട്ടോ എക്സ്പോയിൽ സംഭവം കാണാം

ലോകത്തിലെ ആദ്യത്തെ സെൽഫ് ബാലൻസിങ് പ്രോട്ടോടൈപ്പ് സ്‌കൂട്ടറല്ല ഇതെന്നതും പ്രത്യേകം ഓർമിക്കേണ്ടതാണ്. നേരത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട, ബിഎംഡബ്ല്യു എന്നിവ സെൽഫ് ബാലൻസ് ചെയ്യാൻ കഴിയുന്ന പ്രോട്ടോടൈപ്പ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇതുവരെ അവയൊന്നും വിപണിയിലിറക്കിയിട്ടില്ല. ഇത്തരം സ്കൂട്ടറുകൾ‌ വിപണിയിൽ‌ അവതരിപ്പിക്കുവാൻ വർഷങ്ങൾ‌ കാത്തിരിക്കണം എന്ന ആശയത്തെയാണ് ഇപ്പോൾ ലിഗർ മൊബിലിറ്റി പൊളിച്ചടുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, January 9, 2023, 11:24 [IST]
English summary
Liger mobility to unveil the self balancing electric scooter at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X