പെട്രോളും വേണ്ട, സർവീസും വേണ്ട; ഗിയറുള്ള ഇലക്‌ട്രിക് ബൈക്ക് മെയ് 17 മുതൽ ബുക്ക് ചെയ്യാം

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾക്ക് ഭാവിയുണ്ടാവില്ലെന്ന് പ്രവചിച്ചവരെല്ലാം പതിയെ വാമൂടിക്കെട്ടിയിരിക്കുകയാണ്. ഇവികൾ രാജ്യത്തിന്റെ ജീവനാഢിയായി മാറുകയാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന രംഗത്ത് ആളുകളെല്ലാം പതിയെ നിശബ്‌ദ വിപ്ലവത്തിലേക്ക് ചുവടുവെച്ചുകഴിഞ്ഞു. സെഗ്മെന്റിലെ വിൽപ്പനയുടെ ഒരു വലിയ വിഭാഗം തന്നെ ഇലക്‌ട്രിക് മോഡലുകളിൽ നിന്നാണ് വരുന്നത്.

പെട്രോൾ വില 100 രൂപയ്ക്ക് മുകളിൽ നിൽക്കുന്നതും ദൈനംദിന ചെലവുകൾ കുത്തനെ കൂടിയതുമാണ് ആളുകൾ പതിയെ ഇലക്‌ട്രിക്കിലേക്ക് ചേക്കേറാൻ കാരണമായത്. വൈദ്യുത വാഹന രംഗത്ത് സ്‌കൂട്ടറുകളാണ് കൂടുതലുള്ളതെങ്കിലും പതിയെ മോട്ടോർസൈക്കിളുകളുടെ എണ്ണവും കൂടിവരികയാണ്. റിവോൾട്ടും ടോർക്കും അരങ്ങുവാഴുന്നിടത്തേക്ക് അടുത്തിടെ സ്പോർട്‌സ് ഇ-ബൈക്കായി അൾട്രാവയലറ്റും ഗിയർബോക്‌സുള്ള മോഡലായി മാറ്റർ ഇവിയുമെല്ലാം കടന്നുവന്നിരുന്നു.

Matter Aera Electric Bike

ഇന്ത്യയിലെ ആദ്യത്തെ ഗിയർ ഇലക്ട്രിക് മോട്ടോർസൈക്കിളായ മാറ്റർ ഏറ ഇതിനോടകം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കിടിലൻ ഡിസൈനിനൊപ്പം ഗിയർബോക്‌സുള്ള ആദ്യ ഇലക്‌ട്രിക് ടൂവീലർ എന്ന സംഭവവും ക്ലിക്കായിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ മാറ്റർ ഏറ ഇവിയുടെ പ്രീ-ബുക്കിംഗ് മെയ് 17 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 25 സ്ഥലങ്ങളിൽ ഏറ ഇലക്ട്രിക് ബൈക്ക് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മാറ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയോ ഏറ ഇ-മോട്ടോർസൈക്കിൾ ഓൺലൈനായി ബുക്ക് ചെയ്യാം. 4000, 5000, 5000 പ്ലസ്, 6000 പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മോഡൽ വിപണിയിലെത്തുക. മുൻകൂർ ബുക്കിംഗിന് മുന്നോടിയായി ഇലക്ട്രിക് ബൈക്കുകളുടെ വിലയും മാറ്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Matter Aera Electric Bike

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാവും മാറ്റർ ഇലക്ട്രിക് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും. വിശാഖപട്ടണം, വിജയവാഡ, മൈസൂർ, കോയമ്പത്തൂർ, മധുരൈ, താനെ, റായ്ഗഡ്, പൂനെ, നാഗ്പൂർ, നാസിക്, അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, ജയ്പൂർ, ഇൻഡോർ, പട്‌ന, ലഖ്‌നൗ, കാൺപൂർ, ഗുവാഹത്തി, കാംരൂപ്, ഭുവനേശ്വർ എന്നിവിടങ്ങളിലുള്ളവർക്കും മാറ്റർ ഏറ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതിനു ശേഷം അടുത്ത ഘട്ടത്തിലായിരിക്കും ഇലക്‌ട്രിക് മോട്ടോർസൈക്കിൾ കേരളത്തിലേക്ക് എത്തുക. കഴിഞ്ഞ വർഷമാണ് ഏറ ഇവിയുടെ പ്രഖ്യാപനമുണ്ടാവുന്നത്. പിന്നീട് ഇക്കഴിഞ്ഞ 2023 ഓട്ടോ എക്സ്പോയിൽ മോഡലുകളെ ബ്രാൻഡ് അവതരിപ്പിക്കുകയും ചെയ്‌തു. ലോഞ്ച് ചെയ്യപ്പെടുന്ന ആദ്യത്തെ ഗിയർ ഇലക്ട്രിക് ബൈക്കായിരിക്കും ഇത്. ഏറയുടെ ടോപ്പ് എൻഡ് വേരിയന്റ് 6000 പ്ലസ് ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുക. ശേഷിക്കുന്ന ട്രിമ്മുകൾ ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.

Matter Aera Electric Bike

മാറ്റർ ആദ്യം 5000 സീരീസിന്റെ വിൽപ്പനയാണ് ആരംഭിക്കുന്നത്. ആദ്യത്തെ 5000 പതിപ്പിന് ഇന്ത്യയിൽ 1.44 ലക്ഷം മുതൽ വില ആരംഭിക്കും. അതേസമയം 5000 പ്ലസിന് 1.54 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. മറ്റ് ട്രിമ്മുകൾ പിന്നീട് ലോഞ്ച് ചെയ്യുമെന്നാണ് മാറ്റർ അറിയിച്ചിരിക്കുന്നത്. എന്തായാലും ഈ വർഷം അവസാനത്തോടെ ഏറ ഇവിക്കായുള്ള ഡെലിവറി ബ്രാൻഡ് ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

4 സ്പീഡ് ഹൈപ്പർ-ഷിഫ്റ്റ് ഗിയറുകളാണ് മാറ്റർ ഇവിയിലുള്ളത്. വെറും 6 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-60 കി.മീ വേഗത കൈവരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. 5 kWh, 6kWh ശേഷിയുള്ള ലിക്വിഡ് കൂൾഡ് ബാറ്ററിയും പവർട്രെയിനുമാണ് മാറ്റർ ഇവിക്ക് തുടിപ്പേകുന്നത്. ബാറ്ററി ഓപ്ഷനുകൾ തണുപ്പിക്കുന്നതിന് ലിക്വിഡ്-കൂളിംഗ് സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ കൂടിയാണിത്. കിലോമീറ്ററിന് വെറും 25 പൈസ മാത്രമാണ് മാറ്റർ ഏറ ഇവിക്ക് ചെലവ് വരുന്നത്.

7 ഇഞ്ച് എൽസിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനും കമ്പനി മോഡലിൽ ഒരുക്കിയിട്ടുണ്ട്. മിക്ക ആധുനിക മോഡലുകളേയും പോലെ ഇതിനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും മറ്റ് ഫീച്ചറുകളും ലഭിക്കുന്നുമുണ്ട്. രണ്ട് ബൈക്കുകളും 3 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയോടെയാവും വരുന്നത്. അതോടൊപ്പം 3 വർഷത്തെ റോഡ്‌സൈഡ് ബാറ്ററി അസിസ്റ്റൻസും 3 വർഷത്തെ AMC ലേബർ സഹിതവും ലഭ്യമാണ്. 5000 പ്ലസിൽ അധിക കോംപ്ലിമെന്ററി കെയർ പ്ലസ് പാക്കേജും ഒരു കണക്റ്റഡ് പാക്കേജും ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, May 9, 2023, 11:07 [IST]
English summary
Matter aera electric bike can pre book from may 17 price features battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X