125 കി.മീ. റേഞ്ചുള്ള ഈ ഇലക്‌ട്രിക് ബൈക്ക് കിട്ടാൻ അടുത്ത വർഷമാവും, വരവ് കാത്ത് 40,000 പേര്‍

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ (Electric Scooter) പ്രചാരം നേടി മുന്നേറുമ്പോൾ മറുവശത്ത് ഇലക്ട്രിക് ബൈക്കുകൾ (Electric Bike) ക്ലച്ച് പിടിച്ചുവരുന്നതേയുള്ളൂ. മോട്ടോർസൈക്കിൾ എന്നാൽ ആളുകളുടെ സങ്കൽപ്പം വേറെയായതിനാൽ ഇവിടുത്തെ വളർച്ച അത്ര എളുപ്പമാവില്ല. എങ്കിലും റിവോൾട്ട് ഇവിയും ടോർക്കുമെല്ലാം ഈ സെഗ്മെന്റിൽ നിന്നും നേട്ടംകൊയ്യുന്നവരാണ്.

ഗിയറില്ലാ, സൗണ്ടില്ലാ എന്നൊക്കെ പരാതി പറയുന്നവരാരും വൈദ്യുത വാഹനങ്ങളെ ഒരിടയ്ക്ക് മൈൻഡ് ചെയ്‌തിരുന്നതേയില്ല. എന്നാൽ പെട്രോൾ വില സെഞ്ചുറിയുമടിച്ച് മുന്നേറിയതോടെ പലരും ബദൽ മാർഗങ്ങൾ തേടിത്തുടങ്ങി. അങ്ങനെയാണ് ഇവികളിലേക്ക് എത്തിയത്. ഇവിടെ സ്‌കൂട്ടറുകൾ അതിവേഗം വിജയം കണ്ടപ്പോൾ മോട്ടോർസൈക്കിളുകൾ ആളുകൾക്ക് അത്രവേഗം ദഹിക്കുന്നതായിരുന്നില്ല.

matter aera

ഇലക്ട്രിക് വാഹനങ്ങൾക്ക് എന്തിനാ ഗിയർ എന്ന് ചോദിച്ച് തന്നെയാണ് എല്ലാ ഇ-ബൈക്കുകളും ഇതുവരെ വിപണിയിൽ എത്തിയത്. എന്നാൽ സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതിക്കൊണ്ട് ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പായ മാറ്റര്‍ ഒരു കിടിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളിനെ ഗിയറോടുകൂടി ഏറ എന്ന മോഡലിനെ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി.

ഗിയർബോക്‌സുള്ള രാജ്യത്തെ ആദ്യ ഇ-ബൈക്കായ മാറ്റർ ഏറ 2023 ഓട്ടോ എക്സ്പോയിലാണ് അവതാരമെടുത്തത്. പിന്നീട് ബുക്കിംഗും ആരംഭിച്ച് കുതിച്ച കമ്പനി വാഹനത്തിനായുള്ള ഡെലിവറിയും ആരംഭിക്കാൻ പോവുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ വിതരണം അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കുമെന്നാണ് മാറ്റർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

matter aera side

അഹമ്മദാബാദിലെ ബ്രാൻഡിന്റെ നിർമാണ കേന്ദ്രത്തിൽ നിന്ന് എറയുടെ നിർമാണം ആരംഭിക്കാൻ തയാറാണെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് മോട്ടോർസൈക്കിളായ ഏറയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ലഭിച്ചതായും മാറ്റർ വെളിപ്പെടുത്തിയിരുന്നു. കമ്പനി നിലവിൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ട് വഴിയുമാണ് വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്.

ഗിയർബോക്‌സുള്ള ആദ്യ ഇ-ബൈക്ക് എന്നതിനു പുറമെ ധാരാളം പ്രത്യേകതളും ഇതിനുണ്ടാവും. മോട്ടോറിനും ബാറ്ററിക്കും ഉള്ളിൽ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഏറ ഇവിക്ക് ലഭിക്കും. 5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ചിരിക്കുന്ന മാറ്റർ ഏറ ഇലക്ട്രിക് മോട്ടോർസൈക്കിളിന് യഥാക്രമം 1.74 ലക്ഷം രൂപ, 1.84 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

matter aera rear profile

ഇതിനു പുറമെ അടുത്ത വർഷം രണ്ട് വേരിയന്റുകൾ കൂടി കൊണ്ടുവരാനാണ് കമ്പനിയുടെ പദ്ധതിയെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 5000, 5000 പ്ലസ് എന്നീ രണ്ട് മോഡലുകൾക്ക് 10 kW (13.4 bhp) പവറുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കിയിരിക്കുന്നത്. ഇത് വെറും 6 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗതയിൽ എത്താൻ ബൈക്കിനെ സഹായിക്കുന്ന കാര്യമാണ്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ വരെ ഏറ ഇവിയിൽ സഞ്ചരിക്കാനാവുമെന്നാണ് മാറ്റർ പറയുന്നത്.

നാല് സ്പീഡ് ഗിയർബോക്‌സുമായി എത്തുന്ന മാറ്റർ ഏറ ഇവിക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് മാറ്റർ നൽകുന്നത്. അതോടൊപ്പം 3 വർഷത്തെ റോഡ്‌സൈഡ് ബാറ്ററി അസിസ്റ്റൻസും ഉപഭോക്താക്കൾക്ക് ലഭിക്കും.ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കും പവർട്രെയിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഹീറ്റ് മാനേജ്‌മെന്റിനെ സഹായിക്കുകയും ബാറ്ററിയുടെ പ്രകടനവും ആയുസും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മാറ്റർ ഇവി പറയുന്നു.

അങ്ങനെ മൊത്തത്തിൽ ഒരു വിസ്‌മയമാണ് ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നു പറയാതെ വയ്യ. ഫീച്ചറുകളുടെ കാര്യത്തിലും ആളിച്ചിരി മോഡേണാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് ഇവിയുടെ ഹൈലൈറ്റുകൾ. ഇതോടൊപ്പം നാവിഗേഷൻ, മ്യൂസിക്, കോളുകൾ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോളും ഇ-ബൈക്കിലുണ്ട്.

ഡബിള്‍ ക്രാഡില്‍ ഷാസി, കണക്റ്റഡ്, ഇന്റലിജന്റ് ടെക്നോളജി എന്നിവയും ഇതിൽ ലഭ്യമാവും. റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, രോക്സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം എന്നിവയും പ്രധാന ഫീച്ചറുകളാണ്. ഏത് 5 amp സോക്കറ്റും ഉപയോഗിച്ച് ഏറ ചാർജ് ചെയ്യാൻ കഴിയും.

ഇത് ഏത് പ്ലഗ് പോയിന്റിലും പ്ലഗ് ചെയ്യാനും വാഹനം ചാർജ് ചെയ്യാനും കഴിയുമെന്നതും സൗകര്യപ്രദമാക്കുന്നു. ഒരു കിലോമീറ്ററിന് 25 പൈസയാണ് ഇ-മോട്ടോർ സൈക്കിളിന്റെ പ്രവർത്തനച്ചെലവ് വരുന്നത്. അങ്ങനെ നോക്കുമ്പോൾ ഏത് പെട്രോൾ ബൈക്കുകളേക്കാളും ഇത് ലാഭകരമാണെന്ന് മനസിലാക്കാം. ഇന്ത്യൻ വിപണിയിൽ ടോർക്ക് ക്രാറ്റോസ് R, റിവോൾട്ട് RV400, ഒബെൻ റോർ എന്നിവയുമായാവും മാറ്റർ ഏറ ഇവി മത്സരിക്കുക.

More from DriveSpark

Article Published On: Thursday, November 9, 2023, 11:33 [IST]
English summary
Matter aera electric motorcycle delivery to start from next year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X