വിപണിയിൽ എത്തും മുമ്പ് ഈ ഇലക്‌ട്രിക് ബൈക്ക് വാരിക്കൂട്ടിയത് 40,000 ബുക്കിംഗുകൾ

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അതിവേഗം പ്രചാരം നേടിയെങ്കിലും കുറച്ച് നാൾ മുമ്പ് വരെ വൈദ്യുത വാഹന രംഗത്ത് മോട്ടോർസൈക്കിളുകൾക്ക് അത്ര സാധ്യതയില്ലെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ എല്ലാത്തരം സങ്കൽപ്പങ്ങളും തിരുത്തിക്കുറിച്ച് റിവോൾട്ട് ഇവി നിശബ്‌ദ വിപ്ലവം തീർത്തു. ഇതുകണ്ട് മറ്റ് ബ്രാൻഡുകളും ഈ രംഗത്തേക്കിറങ്ങി ശ്രദ്ധനേടുകയുണ്ടായി.

ഇലക്ട്രിക് വാഹനങ്ങൾക്ക് എന്തിനാ ഗിയർ എന്ന് ചോദിച്ച് തന്നെയാണ് എല്ലാ ഇ-മോട്ടോർസൈക്കിളുകളും വിപണിയിൽ എത്തിയത്. പക്ഷേ ഇവിടുന്നെല്ലാം മാറി ചിന്തിച്ച് ഗിയർബോകി‌സുള്ള ആദ്യ ഇ-ബൈക്കായി മാറ്റർ ഇവിയുടെ പുത്തൻ മോഡലുകൾ ഇക്കഴിഞ്ഞ 2023 ഓട്ടോ എക്സ്പോയിൽ രംഗപ്രവേശം ചെയ്യുകയുണ്ടായി. എന്തെങ്കിലും പുതുമയുണ്ടെങ്കിലേ ഈ സെഗ്മെന്റിൽ പിടിച്ചു നിൽക്കാനാവൂവെന്ന ചിന്തയാണ് മാറ്റർ ഇത്തരത്തിൽ ഒരു മോഡലുമായി രംഗത്തെത്താൻ കാരണമായത്.

Matter Aera Electric Motorcycle

രാജ്യത്തെ ആദ്യ ഗിയറുള്ള ഇ-ബൈക്ക് എന്ന സവിശേഷതയുമായാണ് മാറ്റര്‍ തങ്ങളുടെ ആദ്യ ഇവിയായ ഏറയെ പുറത്തിറക്കിയത്. റിവോൾട്ടും ടോർക്കും അൾട്രാവയലറ്റും അരങ്ങുവാഴുന്നിടത്തേക്ക് ഗിയർബോക്‌സുള്ള മോഡലായി മാറ്റർ ഇവി എത്തിയത് പുതിയ തുടക്കമായിരുന്നു. പരമ്പരാഗ ചിന്താഗതികളുമായിരിക്കുന്ന തലമുറയെ ആകർഷിക്കാനാണ് കമ്പനി ഇതിലൂടെ ശ്രമിച്ചത്. ഇതിൽ ഇപ്പോൾ ഗുജറാത്ത് ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പായ മാറ്റർ വിജയം കണ്ടിരിക്കുകയാണ്.

തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഏറയ്‌ക്ക് ഒരു മാസത്തിനുള്ളിൽ 40,000 ബുക്കിംഗുകൾ ലഭിച്ചതായാണ് മാറ്റർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി നിലവിൽ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ട് വഴിയുമാണ് വാഹനത്തിനായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത്. ഏറ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ആദ്യം ഡെലിവറി ലഭിക്കും. 4000, 5000, 5000+, 6000+ എന്നിങ്ങനെ നാല് ട്രിം ലെവലുകളിലാണ് മാറ്റര്‍ ഏറ ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Matter Aera Electric Motorcycle

പക്ഷേ നിലവിൽ 5000, 5000 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഏറ വിൽക്കുന്നത്. ഇലക്ട്രിക് ബൈക്കിന്റെ വില നോക്കിയാല്‍ 1,43,999 രൂപയാണ് മാറ്റര്‍ ഏറ 5000 ഇവിയുടെ വില. ഏറ 5000 പ്ലസ് പതിപ്പിന് 1,53,999 രൂപയാണ് വില വരുന്നത്. രണ്ടിനും ഒരേ ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കുമാണ് ലഭിക്കുന്നത്. ആറ് സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഏറക്ക് 10 kW പവർ ഔട്ട്പുട്ടാണ് കമ്പനി അവകാശപ്പെടുന്നത്.

ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കും പവർട്രെയിനും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ബൈക്ക് ഹീറ്റ് മാനേജ്‌മെന്റിനെ സഹായിക്കുകയും ബാറ്ററിയുടെ പ്രകടനവും ആയുസും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മാറ്റർ ഏറ 6000 പ്ലസ് ഒഴികെയുള്ള മാറ്റര്‍ ഏറയുടെ എല്ലാ വേരിയന്റുകള്‍ക്കും പൂർണ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം മാറ്റര്‍ ഏറ 6000 പ്ലസിന് 150 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് ബ്രാൻഡ് പറയുന്നത്.

Matter Aera Electric Motorcycle

ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍, മാനുവല്‍ ഗിയര്‍ബോക്സ്, ലിക്വിഡ് കൂള്‍ഡ് ബാറ്ററി പായ്ക്ക്, ത്രീ-പിന്‍ 5 Amp ചാര്‍ജര്‍, ഡബിള്‍ ക്രാഡില്‍ ഷാസി, കണക്റ്റഡ്, ഇന്റലിജന്റ് ടെക്നോളജികള്‍ എന്നിങ്ങനെ ഏഴ് വ്യതിരിക്തമായ സവിശേഷതകൾ ഈ ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. അടിപൊളി ആധുനിക ഫീച്ചറുകളാലും ഇവി സമ്പുഷ്‌ടമാണെന്നതും ആകർഷണം ഉണർത്തുന്ന കാര്യമാണ്.

ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തിപ്പിക്കുന്ന 4G കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ എല്‍സിഡി ഡിസ്പ്ലേ, റിമോട്ട് ലോക്ക്/അണ്‍ലോക്ക്, ജിയോഫെന്‍സിംഗ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, വെഹിക്കിള്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, വിശദമായ റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, രോക്സിമിറ്റി അധിഷ്ഠിത കീ ഫോബ്, പാസീവ് കീലെസ് എന്‍ട്രി സിസ്റ്റം എന്നിവയെല്ലാമാണ് മാറ്റർ ഏറ ഇവിയിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആർഎൽ, സൈഡ് കൗളുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, പില്യണ്‍ റൈഡര്‍ക്കുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയാണ് മോഡലിന്റെ മറ്റ് പ്രത്യേകതകൾ. നാല് സ്പീഡ് ഗിയർബോക്‌സുമായി എത്തുന്ന മാറ്റർ ഏറ ഇവിക്ക് 3 വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയാണ് സ്റ്റാർട്ടപ്പ് ബ്രാൻഡ് നൽകുന്നത്. അതോടൊപ്പം 3 വർഷത്തെ റോഡ്‌സൈഡ് ബാറ്ററി അസിസ്റ്റൻസും 3 വർഷത്തെ AMC ലേബർ സഹിതവും ഉപഭോക്താക്കൾക്ക് ലഭിക്കും.

More from DriveSpark

Article Published On: Tuesday, June 13, 2023, 16:53 [IST]
English summary
Matter aera electric motorcycle received 40000 bookings before launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X