റിവോൾട്ടിനേക്കാൾ കുറഞ്ഞ വില, ഫുൾ ചാർജിൽ 140 കി.മീ റേഞ്ചും; ട്രെൻഡാവാൻ പുതിയ ഇലക്‌ട്രിക് ബൈക്ക്

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലെ ട്രെൻഡ് സ്‌കൂട്ടറുകളാണെങ്കിലും മോട്ടോർസൈക്കിളുകളുടെ എണ്ണവും ഇപ്പോൾ ദിനംപ്രതി കൂടിവരികയാണ്. കൂടുതൽ ആളുകളും വൈദ്യുത വാഹനങ്ങൾ അന്വേഷിച്ച് എത്തുന്നതിനാൽ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്ക് ചാകരയുമാണ്. ഓല, ഏഥർ, ഹീറോ എന്നിവരാണ് ഇവി സെഗ്മെന്റിലെ പ്രമുഖരെങ്കിലും വില കുറഞ്ഞ ഓപ്ഷനുകൾ തേടുന്നവർക്ക് സ്റ്റാർട്ടപ്പുകൾ എന്നും ഒരു അനുഗ്രഹമാണ്.

കൊമാക്കിയുടെ സഹോദര ബ്രാൻഡായ ഇലക്ട്രിക് വെഹിക്കിൾ സ്റ്റാർട്ടപ്പ് എംഎക്‌സ്‌മോട്ടോ (mXmoto) കമ്പനിയുടെ ആദ്യ മോഡലായ mX9 എന്ന പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. ഇ-സ്‌കൂട്ടറുകൾക്ക് പകരം മോട്ടോർസൈക്കിൾ തേടുന്നവരെ ഉന്നംവെച്ച് അവതരിപ്പിച്ചിരിക്കുന്ന മോഡലിന് 1.46 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്ഷോറൂം വില. ബൈക്കിന് ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

mXmoto mX9 Electric Motorcycle Launched In India

റൈഡ് ചെയ്യുന്ന വിധം അനുസരിച്ച് ഒറ്റ ചാർജിൽ 110 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെ സഞ്ചരിക്കാൻ mX9 ഇവിക്ക് കഴിയും. മൂന്ന് മണിക്കൂറിനുള്ളിൽ 0-90 ശതമാനം മുതൽ ചാർജ് ചെയ്യാം എന്നതും ഗുണകരമാണ്. ഒരു ഫുൾ ചാർജിന് വെറും 1.5 യൂണിറ്റ് കറണ്ട് മാത്രം ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന് പരമാവധി 80 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നും നിർമാതാവ് പറയുന്നു.

ചെറിയ ദൈനംദിന യാത്രക്കായി ചെലവ് കുറഞ്ഞ പരിഹാരം തേടുന്ന ആളുകൾക്ക് ഇത്തരം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വളരെയധികം അർഥവത്താണ്. ഡ്യുവൽടോൺ ഗ്രേ, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് കൊമാക്കിയുടെ സഹോദര ബ്രാൻഡായ mXmoto mX9 ഇലക്‌ട്രിക് ബൈക്കിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവിക്ക് 3.2 kWh LIPO4 ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്ക് ലഭിക്കുന്നത്.

mXmoto mX9 Electric Motorcycle Launched In India

അതേസമയം 148 Nm torque പുറപ്പെടുവിക്കുന്ന 4,000 വാട്ട് ഹബ് മോട്ടോറാണ് ബാറ്ററിയുമായി ജോടിയാക്കിയിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച് mXmoto mX9 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് 98 ശതമാനം പരിവർത്തന കാര്യക്ഷമതയുണ്ട്. റൈഡർ ത്രോട്ടിൽ വിടുമ്പോൾ ബാറ്ററി പായ്ക്ക് റീചാർജ് ചെയ്യാൻ സഹായിക്കുന്ന ബ്രേക്ക് റീജനറേഷനും മോഡലിന്റെ പ്രത്യേകതയാണ്.

കൂടാതെ 60 AMP കൺട്രോളർ, റീജനറേറ്റീവ് ബ്രേക്കിംഗ്, ഊർജ്ജ സംരക്ഷണ സവിശേഷതകൾ തുടങ്ങിയ ഫീച്ചറുകളും ഇ-ബൈക്കിന് ലഭിക്കുന്നുണ്ട്. ഇത് പവർ ഔട്ട്‌പുട്ട് 16 ശതമാനം വർധിപ്പിക്കുമെന്നും കമ്പനി പറയുന്നു. mx9 ഇലക്ട്രിക്കിൽ 17 ഇഞ്ച് അലോയ് വീലുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് അപ്-സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് mXmoto വാഗ്‌ദാനം ചെയ്യുന്നത്.

mXmoto mX9 Electric Motorcycle Launched In India

റേസിംഗ് മോട്ടോർസൈക്കിളുകൾക്ക് സമാനമായ സെൻട്രൽ ഷോക്ക് അബ്സോർബർ നൽകുന്ന അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്‌പെൻഷനാണിത്. മുന്നിലും പിന്നിലും ഒരു ഡിസ്‌കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. നാവിഗേഷനോട് കൂടിയ TFT സ്‌ക്രീൻ, ആപ്പ് ഇന്റഗ്രേഷൻ ഉള്ള ഒരു സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, റിവേഴ്‌സ് അസിസ്റ്റ്, ആന്റി-സ്‌കിഡ്/ഹിൽ അസിസ്റ്റ്, പാർക്കിംഗ് അസിസ്റ്റ് എന്നിവയാണ് mXmoto mX9 ഇലക്‌ട്രിക് മോട്ടോർസൈക്കിളിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

എൽഇഡി ഡിആർഎല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ സജ്ജീകരണങ്ങളാണ് കാഴ്ച്ചയിൽ ഇലക്ട്രിക് ബൈക്കിനെ മനോഹരമാക്കുന്നത്. നൂതന സുരക്ഷാ ഫീച്ചറുകൾ, കർക്കശമായ പരിശോധനകൾ, തുടർച്ചയായ മെച്ചപ്പെടുത്തലുകൾ എന്നിവയിൽ ശക്തമായ ശ്രദ്ധയൂന്നിക്കൊണ്ടാണ് mXmoto പുതിയ mx9 മോട്ടോർസൈക്കിളിന് രൂപം കൊടുത്തിരിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാജേന്ദ്ര മൽഹോത്ര പറഞ്ഞു.

mXmoto mX9 Electric Motorcycle Launched In India

തങ്ങളുടെ ആദ്യ ബൈക്കായ mX9 സുരക്ഷിതത്വത്തിന്റെയും പെർഫോമൻസിന്റെയും ബുദ്ധിശക്തിയുടെയും ഒരു സമ്പൂർണ പാക്കേജാണെന്നും ക്ലീൻ മൊബിലിറ്റിയിൽ അതിശയകരമായ റൈഡിംഗ് അനുഭവം ആഗ്രഹിക്കുന്ന റൈഡർമാരുടെ പ്രിയപ്പെട്ട തെരഞ്ഞെടുക്കലായിരിക്കും ഇതെന്നും രാജേന്ദ്ര മൽഹോത്ര കൂട്ടിച്ചേർത്തു. ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിനു ശേഷം സ്‌കൂട്ടറുകളും ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള പ്ലാന്റിലാണ് പുതിയ mXmoto mX9 ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ നിർമാണം പൂർണമായും നടക്കുന്നത്. പ്ലാന്റിന് പ്രതിവർഷം 3,000 മുതൽ 4,000 വരെ വൈദ്യുത വാഹനങ്ങൾ നിർമിക്കാനുള്ള വാർഷിക ശേഷി ഉണ്ടാകും. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായം നിരവധി കമ്പനികളാൽ സമ്പന്നമാണിപ്പോൾ. ഇതിൽ ആയിരക്കണക്കിന് മോഡലുകളും ലഭ്യമാണിപ്പോൾ. എന്തായാലും ഈ ഇവിയിലൂടെ രാജ്യത്ത് അറിയപ്പെടാൻ mXmoto ഇലക്ട്രിക്കിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

More from DriveSpark

Article Published On: Friday, September 15, 2023, 10:06 [IST]
English summary
Mxmoto mx9 electric motorcycle launched in india range price features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X