'ടൈഫൂൺ' 125 സിസി സെഗ്മെന്റിലേക്ക് അപ്രീലിയുടെ പുതിയ സ്‌കൂട്ടർ വരുന്നു

വന്നകാലത്തെ പ്രതാപമില്ലെങ്കിലും അപ്രീലിയ സ്‌കൂട്ടറുകൾക്ക് ഇന്ത്യയിൽ ഒരു താരപദവിയുണ്ടെന്നതാണ് യാഥാർഥ്യം. പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ വലിയ ശ്രേണിയുള്ള ഇറ്റാലിയൻ ബ്രാൻഡ് പുതിയ തന്ത്രങ്ങളുമായി ആഭ്യന്തര വിപണിയിൽ കൂടുതൽ സജീവമാവാൻ ഒരുങ്ങുകയാണ്. പിയാജിയോ ഇന്ത്യ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് 25 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒന്നിലധികം ഉൽപ്പന്നങ്ങൾ പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സ്‌കൂട്ടർ അവതരിപ്പിക്കുമെന്ന് പിയാജിയോ ഇന്ത്യ സ്ഥിരീകരിച്ചതോടെ എതിരാളികളും ഒന്ന് ഞെട്ടിയിരിക്കുകയാണ്. അപ്രീലിയ SR ശ്രേണിയെ അടിസ്ഥാനമാക്കിയുള്ള ടൈഫൂൺ എന്ന മോഡലുമായാണ് ഇറ്റാലിയൻ ബ്രാൻഡ് ഇത്തവണ പരീക്ഷണത്തിന് ഇറങ്ങുന്നത്. ഇത് കമ്പനിയുടെ ലൈനപ്പിലെ പുതിയ എൻട്രി ലെവൽ മോഡലായിരിക്കുമെന്നാണ് വിലയിരുത്തൽ. ചിലപ്പോൾ നിലവിൽ വിൽപ്പനയിലുള്ള സ്റ്റോം 125-ന് പകരക്കാരനുമാവാമെന്ന ഊഹാപോഹങ്ങളും എയറിലുണ്ട്. മാർച്ച് മാസത്തോടെ ടൈഫൂൺ ഇന്ത്യൻ വിപണിയുടെ ഭാഗമാവുമെന്നാണ് സ്ഥിരീകരണം.

ടൈഫൂൺ 125 സിസി സെഗ്മെന്റിലേക്ക് അപ്രീലിയുടെ പുതിയ സ്‌കൂട്ടർ വരുന്നു

അപ്രീലിയ ടൈഫൂൺ 125 സിസി സ്‌കൂട്ടറായിരിക്കും. നിലവിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന മോഡലിന് സമാനമായ ശൈലിയോടെയാവും ഇന്ത്യയിലും അവതരിക്കുക. സ്റ്റൈലിംഗ്, സവിശേഷതകൾ, ഹാർഡ്‌വെയർ എന്നിവയിലെല്ലാം പരിഷ്ക്കാരങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ സ്കൂട്ടറും OBD 2 നിലവാരത്തിലാവും പണികഴിപ്പിക്കുക. എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ കൺസോൾ, കോമ്പി ബ്രേക്കിംഗ് എന്നീ സവിശേഷതകളോടെയാവും അപ്രീലിയ ടൈഫൂൺ നിരത്തിലേക്ക് ഇറങ്ങുക.

OBD 2 കംപ്ലയൻസുമായി വരുന്ന നവീകരിച്ച ഐ-ഗെറ്റ് യൂറോ5 എഞ്ചിൻ മോഡലിന് ലഭിക്കുന്നതോടെ പെർഫോമൻസിന്റെ കാര്യത്തിൽ സ്‌കൂട്ടർ കിടിലമായിരിക്കും. പിയാജിയോ തങ്ങളുടെ മുഴുവൻ സ്കൂട്ടർ ലൈനപ്പും പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉടൻ പരിഷ്ക്കരിക്കും. 2023 ഏപ്രിൽ ഒന്നിന് മുന്നോടിയായി ഈ മാറ്റം ബ്രാൻഡിന്റെ എല്ലാ മോഡലുകളിലേക്കും എത്തും. മികച്ച ആക്‌സിലറേഷൻ പോലുള്ള പെർഫോമൻസ് ബൂസ്റ്റാവും ഈ നവീകരണത്തിലുണ്ടാവുക.

ടൈഫൂൺ 125 സിസി സെഗ്മെന്റിലേക്ക് അപ്രീലിയുടെ പുതിയ സ്‌കൂട്ടർ വരുന്നു

അപ്രീലിയ SR125 മോഡലിന് നിലവിൽ 1.10 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയാണുള്ളത്. പുതിയ മാറ്റങ്ങളോടെ എത്തുന്ന ടൈഫൂണിന് 1.15 ലക്ഷം രൂപയെങ്കിലും വില പ്രതീക്ഷിക്കാം. സ്കൂട്ടറുകൾക്ക് പുറമെ അപ്രീലിയ ഈ വർഷം ഇന്ത്യയിലെ എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കും പ്രവേശിക്കും. ബിഎംഡബ്ല്യു G 310 RR, കെടിഎം RC 390, കവാസാക്കി നിഞ്ച 300 എന്നിവയുമായി മത്സരിക്കാൻ RS440 എന്ന് വിളിക്കുന്ന ബൈക്കിനെയാവും കമ്പനി പരിചയപ്പെടുത്തുക.

ഇറ്റാലിയൻ ബ്രാൻഡ് ഏകദേശം 3-4 വർഷം മുമ്പാണ് ഈ പദ്ധതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ ഇത് ഒരു ചെറിയ 150 സിസി ബൈക്കായിരുന്നു. എന്നാൽ പിന്നീട് ഒരു സ്കെയിൽ-അപ്പ് പ്ലാറ്റ്‌ഫോമിനായി ബൈക്കിനെ പുനർനിർമിക്കുകയായിരുന്നു. എന്തായാലും മോട്ടോർസൈക്കിൾ സ്പോർട്ടി ആയിരിക്കാനും എർഗണോമിക്സിന്റെ കാര്യത്തിൽ കൂടുതൽ മികവുറ്റതാവാനും സാധ്യതയുണ്ട്. ബ്രാൻഡിന്റെ വലിയ RS660-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ശൈലി തന്നെ ഇതിലും പ്രതീക്ഷിക്കാം.

ടൈഫൂൺ 125 സിസി സെഗ്മെന്റിലേക്ക് അപ്രീലിയുടെ പുതിയ സ്‌കൂട്ടർ വരുന്നു

ഏകദേശം 48 bhp കരുത്തോളം സൃഷ്ടിക്കാനാവുന്ന 450സിസി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് അപ്രീലിയ RS440-ന് തുടിപ്പേകാൻ എത്തുക. ഇത് ആറ് സ്പീഡ് ഗിയർബോക്‌സുമായാവും ജോടിയാക്കുക. മോട്ടോർസൈക്കിളിന് ഏകദേശം 180 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അപ്സൈഡ് ഫോർക്കുകളും വലിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പോലുള്ള പ്രീമിയം ഘടകങ്ങൾ വഹിക്കുന്ന വാഹനമായിരിക്കുമിത്. പൂർണ എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ടിഎഫ്ടി കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും മോഡലിന്റെ ഭാഗമാകാം.

ഈ വർഷം ഉത്സവ സീസണിൽ പിയാജിയോ അപ്രീലിയ RS440 പുറത്തിറക്കാൻ സാധ്യതയുണ്ട്. ബൈക്കിന്റെ വില സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും ഇത് പ്രീമിയം വശത്തായിരിക്കുമെന്ന് സ്വഭാവികമായും ഊഹിക്കാം. 3.16 ലക്ഷം രൂപ വിലവരുന്ന കെടിഎം RC 390 സ്പോർട്‌സ് ബൈക്കിനേക്കാൾ ചെലവേറിയതായിരിക്കുമെന്നാണ് വിലയിരുത്തൽ. വെസ്പയെ സംബന്ധിച്ചിടത്തോളം കമ്പനി ഒരു പുതിയ വെസ്പ ടൂറിംഗ് വേരിയന്റ് അവതരിപ്പിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഉപകരണങ്ങളും ലഗേജുകളും കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തതാണ് ഇതിനെ അവതരിപ്പിക്കപ്പെടുക. പുതിയ വെസ്പ പതിപ്പ് യുവ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ളതായിരിക്കുമെന്നും അതിന് ഡ്യുവൽ ടോൺ നിറങ്ങളുണ്ടാകുമെന്നുമാണ് മറ്റ് അഭ്യൂഹങ്ങൾ.

More from DriveSpark

Article Published On: Saturday, February 11, 2023, 9:55 [IST]
English summary
New aprilia typhoon 125 scooter coming to india launch next month details
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X