മോഹവിലയും കിടിലൻ റേഞ്ചും; ഓലയ്ക്ക് മുന്നിൽ 3 പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ നിരത്തി ഏഥർ

ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തെ കിടമത്സരം വേറെ തലത്തിലേക്ക് പോവുമ്പോൾ രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് ബ്രാൻഡുകളായ ഓലയും ഏഥറുമായുള്ള മത്സരമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ആവേശംകൊള്ളിക്കുന്നതും. പ്രീമിയം ബ്രാൻഡുകളായി വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തി കഴിഞ്ഞ ഇരുവരും ഇന്നത്തെ ഐക്കോണിക് പെർഫോമൻസ് ഇവികൾ പുറത്തിറക്കുന്നവരാണ്.

കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ഇവിയായ ഓല S1 എയര്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഇതിനു പിന്നാലെയിതാ ഏഥർ തങ്ങളുടെ നിരയിലെ ബജറ്റ് ഫ്രണ്ട്‌ലി ഇലക്‌ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. 450 സീരീസിലെ പുതിയ മൂന്ന് വേരിയന്റുകളാണ് ഇനി മുതൽ വിപണി ഭരിക്കുക. 450S എന്ന വില കുറവുള്ള ഇവിക്ക് പുറമെ 450X പതിപ്പിന്റെ മൂന്ന് പുതിയ വകഭേദങ്ങളും ഏഥർ എനർജി ഇന്ത്യയിൽ അവതരിപ്പിച്ചു.

New Ather 450S And 450X Electric Scooter Launched

പേരുകൾ മാറ്റമില്ലാതെ തുടരുകയാണെങ്കിലും 450X ഇലക്‌ട്രിക് സ്‌കൂട്ടർ ഇപ്പോൾ വ്യത്യസ്ത ബാറ്ററി പായ്ക്കുകളിലും ഫീച്ചറുകളും ഉള്ള രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ്. എങ്കിലും പുതുതായി എത്തിയ 450S എന്ന ബജറ്റ് മോഡലിലേക്കാണ് ഏവരുടേയും കണ്ണെത്തുക. 1.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഇവി വരും ദിവസങ്ങളിൽ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2.9 kWh ബാറ്ററിയാണ് ഏതർ 450S സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 115 കിലോമീറ്റർ IDC റേഞ്ച് ഇവി വാഗ്ദാനം ചെയ്യാൻ ശേഷിയുള്ളതാണെന്നും കമ്പനി പറയുന്നു. വെറും 3.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് 90 കിലോമീറ്റർ വേഗതയാണ് പരമാവധി പിന്നിടാനാവുന്നത് . 5.4 kW പീക്ക് പവറിൽ പരമാവധി 22 Nm torque വരെ വികസിപ്പിക്കാനും ഈ എൻട്രി ലെവൽ മോഡലിനാവും.

New Ather 450S And 450X Electric Scooter Launched

ഫീച്ചറുകളുടെ കാര്യത്തിൽ ഏഥർ 450S ഇലക്ട്രിക്കിന് ഡീപ്‌വ്യൂTM ഡിസ്‌പ്ലേ, പുതിയ സ്വിച്ച് ഗിയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), 7 ശതമാനം വരെ റേഞ്ച് മെച്ചപ്പെടുത്തുന്ന കോസ്റ്റിംഗ് റീജൻ എന്നീ സവിശേഷതകളെല്ലാം ആണ് ബെംഗളൂരൂ ആസ്ഥാനമായുള്ള കമ്പനി നൽകിയിരിക്കുന്നത്. ഒരു ഏഥർ ഗ്രിഡ് ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 450S 1.5 കി.മീ./മിനിറ്റ് വേഗതയിൽ ചാർജ് ചെയ്യാൻ കഴിയും.

പുതിയ ഏഥർ 450X വേരിയന്റുകളിലേക്ക് നോക്കിയാൽ 2.9 kWh ബാറ്ററിയിൽ പ്രവർത്തിക്കുന്ന വേരിയന്റ് കോർ, പ്രോ എന്നീ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. അവയുടെ വില യഥാക്രമം 1.38 ലക്ഷം, 1.53 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. വില നിർണയത്തിൽ ഫെയിം II ആനുകൂല്യങ്ങളും ചാർജറിന്റെ വിലയും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധേയമാണ്. ഏഥറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 450S, 450X എന്നിവയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

New Ather 450S And 450X Electric Scooter Launched

പുതുക്കിയ ഏഥർ 450X ഇപ്പോൾ 2.9 kWh, 3.7 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. ഇത് യഥാക്രമം 115 കിലോമീറ്ററും 150 കിലോമീറ്ററും റേഞ്ചുമാണ് വാഗ്‌ദാനം ചെയ്യുന്നത്. 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ 450X ഇലക്ട്രിക് സ്‌കൂട്ടറിനാവും. അതേസമയം മണിക്കൂറിൽ 90 കിലോമീറ്റർ ടോപ്പ് സ്പീഡാണ് ബ്രാൻഡ് അവകാശപ്പെടന്നത്. 450X-ന് സ്മാർട്ട്ഇക്കോ, ഇക്കോ, റൈഡ്, സ്പോർട്ട്, വാർട്ട് എന്നീ അഞ്ച് റൈഡിംഗ് മോഡുകൾ ലഭിക്കുന്നു.

ഇതുകൂടാതെ, ഗൈഡ്-മീ-ഹോം ലൈറ്റുകൾ, കോസ്റ്റിംഗ് റീജൻ, നാവിഗേഷൻ, ടോ/മോഷണ അറിയിപ്പുകൾ, റൈഡ് സ്ഥിതിവിവരക്കണക്കുകൾ, ഇന്റർ-സിറ്റി പാർക്കിംഗ് എന്നീ ഫീച്ചറുകളും അതിലേറെയും പോലുള്ള മറ്റ് സവിശേഷതകളും കമ്പനി വാഗ്‌ദാനം ചെയ്യും. മൂന്ന് മോഡലുകളും ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും മോണോഷോക്കിലുമാണ് വിപണിയിലെത്തുന്നത്. കംബൈൻഡ്, റീജനറേറ്റീവ് സെറ്റപ്പുള്ള ബ്രേക്കിംഗിനായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് ഏഥർ 450S സീരീസിൽ ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.

New Ather 450S And 450X Electric Scooter Launched

90/90 ഫ്രണ്ട്, 100/80 പിൻ ട്യൂബ്ലെസ് ടയറുകളിൽ പൊതിഞ്ഞ 12 ഇഞ്ച് അലോയ് വീലുകൾ ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു. ഡെലിവറി ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം വാരത്തോടെ 2.9 kWh ബാറ്ററിയുള്ള 450X, ഓഗസ്റ്റ് അവസാനത്തോടെ 450S, 2023 ഒക്ടോബറിൽ 3.7 kWh ബാറ്ററിയുള്ള 450X എന്നിങ്ങനെ വിതരണം ചെയ്യാനാണ് ഏഥർ എനർജി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, August 11, 2023, 13:26 [IST]
English summary
New ather 450s and 450x electric scooter launched price features range and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X