ഓലയെയും ഏഥറിനെയും തൂക്കണം... പുത്തൻ സ്‌കൂട്ടറുകളുമായി ഹീറോ ഇലക്‌ട്രിക് വിപണിയിൽ

രാജ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെ ശക്തരായ ഹീറോ ഇലക്‌ട്രിക് ഈയടുത്ത കാലത്തായി അൽപം പിന്നിലേക്ക് പോയിരുന്നു. സെഗ്മെന്റിലെ ഏറ്റവും വലിയ ബ്രാൻഡായി അറിയപ്പെട്ടിരുന്ന കമ്പനി മുൻനിരയിലേക്ക് വീണ്ടുമെത്താനുള്ള ശ്രമങ്ങളുമായി വീണ്ടും സജീവമായികൊണ്ടിരിക്കുകയാണ്.

ഒപ്റ്റിമ CX5.0 ഡ്യുവൽ ബാറ്ററി, ഒപ്റ്റിമ CX2.0 സിംഗിൾ ബാറ്ററി, NYX CX5.0 ഡ്യുവൽ ബാറ്ററി ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ പരിചയപ്പെടുത്തികൊണ്ടാണ് കമ്പനി വീണ്ടും അവതരിച്ചിരിക്കുന്നത്. ഹീറോ ഇലക്ട്രിക് കംഫർട്ട്, സിറ്റി സ്പീഡ് സ്കൂട്ടറുകൾക്ക് യഥാക്രമം 85,000 രൂപ, 95,000 രൂപ, 1.05 ലക്ഷം രൂപ, 1.30 ലക്ഷം രൂപ എന്നിങ്ങനെയാണ് വിപണിയിലെ എക്സ്ഷോറൂം വില.

പുത്തൻ സ്‌കൂട്ടറുകളുമായി ഹീറോ ഇലക്‌ട്രിക് വിപണിയിൽ

മികച്ച ഇൻ-ക്ലാസ് ബാറ്ററി പായ്ക്കും മെച്ചപ്പെടുത്തിയ സുരക്ഷയുടെയും അകമ്പടിയോടെയാണ് പുതിയ ശ്രേണിയെ ബ്രാൻഡ് അണിനിരത്തുന്നത്. പുതുതായി പുറത്തിറക്കിയ ഒപ്റ്റിമ CX5.0 ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് മെറൂൺ എന്നീ നിറങ്ങളിൽ ലഭ്യമാണ്. അതേസമയം ഒപ്റ്റിമ CX.20 ഡാർക്ക് മാറ്റ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. ചാർക്കോൾ ബ്ലാക്ക്, പേൾ വൈറ്റ് കളർ ഓപ്ഷനുകളിൽ NYX ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവുമെന്നും ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡ് പറഞ്ഞു.

ഇപ്പോൾ പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ അത്യാധുനിക ജാപ്പനീസ് മോട്ടോർ സാങ്കേതികവിദ്യയോടെയാണ് വരുന്നതെന്നും ഇത് സുഗമമായ യാത്ര ഉറപ്പാക്കുന്നത് കൂടാതെ, കൃത്യമായ പെർഫോമൻസിനായി ഇവികൾ ജർമൻ ഇസിയു സാങ്കേതികവിദ്യയുമായി വരുന്നതായും ഹീറോ ഇലക്ട്രിക് അവകാശപ്പെടുന്നുണ്ട്. പുതിയ മോഡലുകൾക്ക് ഹൈബർനേറ്റിംഗ് ബാറ്ററി ടെക്‌നോളജി, ഡൈനാമിക് സിൻക്രൊണൈസ്ഡ് പവർട്രെയിൻ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ഈ പുത്തൻ പരിഷ്ക്കാരങ്ങളെല്ലാം എതിരാളികളിൽ നിന്നും വ്യത്യസ്‌തമാവാൻ ബ്രാൻഡിനെ ഏറെ സഹായിക്കുന്ന കാര്യമാണ്.

പുത്തൻ സ്‌കൂട്ടറുകളുമായി ഹീറോ ഇലക്‌ട്രിക് വിപണിയിൽ

ആറ് ലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഉപയോഗിച്ചാണ് പുതിയ ഇവി ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പുത്തൻ പുതിയ സ്‌കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ട് ഹീറോ ഇലക്‌ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു. ബാറ്ററി പവർ സ്‌കൂട്ടറുകൾക്ക് ഉപയോഗപ്രദമായ ഊർജമാക്കി മാറ്റാൻ വികസിപ്പിച്ചെടുത്ത പവർട്രെയിനുകളുമായാണ് പുതിയ ശ്രേണിയിലുള്ള മോഡലുകൾ വരുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു. ഒപ്റ്റിമ CX5.0, Optima CX2.0 എന്നിവ സ്റ്റൈലിന്റെയും പെർഫോമൻസിന്റെയും ആത്യന്തിക സംയോജനമാണ്.

ആകർഷകമായ ഡിസൈനുകളും ശക്തമായ മോട്ടോറുകളും സമാനതകളില്ലാത്ത റൈഡിംഗ് അനുഭവവും നൽകാൻ ഇവ പ്രാപ്‌തമാണ്. ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും പരുക്കൻ ഭൂപ്രദേശങ്ങളും കാലാവസ്ഥയും കൈകാര്യം ചെയ്യാൻ കഴിയും. ഒപ്റ്റിമ CX2.0 മോഡലിന് 1.9kW മോട്ടോറും 2kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ഒറ്റ തവണ ചാർജ് ചെയ്‌താൽ ഏതാണ്ട് 89 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കഴിവുള്ള ഇവിക്ക് 48 കി.മീ പരമാവധി വേഗത വരെ പുറത്തെടുക്കാൻ കഴിയും.

പുത്തൻ സ്‌കൂട്ടറുകളുമായി ഹീറോ ഇലക്‌ട്രിക് വിപണിയിൽ

അതേസമയം ഒപ്റ്റിമ CX5.0 അതിന്റെ കണക്റ്റഡ് സാങ്കേതികവിദ്യയും മെച്ചപ്പെട്ട പെർഫോമൻസും ഉപയോഗിച്ച് കാര്യങ്ങൾ മറ്റുതലത്തിലേക്ക് കൊണ്ടുപോകും. 3kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ 1.9kW മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തൽഫലമായി 113 കിലോമീറ്റർ റേഞ്ചും 48 കിലോമീറ്ററിന്റെ പരമാവധി വേഗതയും ഇതിന് ലഭിക്കും. ഈ ഇലക്ട്രിക് സ്‌കൂട്ടറുകൾ പെർഫോമൻസിനൊപ്പം പുതുമയും സുസ്ഥിരതയും വിലമതിക്കുന്നവർക്ക് അനുയോജ്യമായ മോഡലുകളാവുമെന്ന് ഉറപ്പാണ്.

ഹീറോ ഇലക്ട്രിക് ഇപ്പോൾ രാജസ്ഥാനിൽ ഒരു ഗ്രീൻഫീൽഡ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. കമ്പനി അതിന്റെ ഉത്പാദന ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര ഗതാഗതത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും വേണ്ടിയാണ് പുതിയ പ്ലാന്റിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ഏകദേശം 5,000 യൂണിറ്റുകളുടെ ശ്രദ്ധേയമായ വിൽപ്പനയോടെ ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ഹീറോ ഇലക്ട്രിക് ആധിപത്യം തുടരുകയാണ്. നിലവിൽ ഓലയ്ക്കും ഏഥറിനും പിന്നിൽ മൂന്നാം സ്ഥാനക്കാരാണ് ഹീറോ.

More from DriveSpark

Article Published On: Thursday, March 16, 2023, 10:01 [IST]
English summary
New hero electric optima cx and nyx e scooters launched price range battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X