ഉന്നം യമഹ R15, പിറവിയെടുക്കാൻ 'ലെജന്റ് കരിസ്‌മ'; അവതരണത്തിന് തീയതിയായി

ഇന്ത്യയിൽ വ്യത്യസ്‌ത തരം മോട്ടോർസൈക്കിളുകൾ പുറത്തിറക്കുന്നതിൽ പേരെടുത്തവരാണ് ഹീറോ മോട്ടോകോർപ്. കമ്മ്യൂട്ടർ ബൈക്കുകൾ മുതൽ അങ്ങ് സ്പോർട്‌സ് മോഡലുകൾ വരെ പുറത്തിറക്കുന്നതിൽ അഗ്രകണ്യരാണ് തങ്ങളെന്ന് പലകുറി തെളിയിച്ച ബ്രാൻഡ് തങ്ങളുടെ ഐതിഹാസിക മോഡലുകളിൽ ഒന്നായിരുന്ന കരിസ്‌‌മയെ തിരികെയെത്തിക്കാൻ ഒരുങ്ങുകയാണിപ്പോൾ. ഈയൊരു വാർത്ത ഇതിനോകടം ഇന്ത്യയുടെ എല്ലാ കോണുകളിൽ എത്തിയിട്ടുണ്ടെങ്കിലും കൃത്യമായ തീയതിക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഒടുവിൽ ഏവരും കാത്തിരുന്ന ആ ദിവസത്തിനായുള്ള തീയതിയും കുറിച്ച് ഹീറോ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. 2023 ഓഗസ്റ്റ് 29-ന് പുതുലമുറ കരിസ്മയെ കമ്പനി ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും. കരിസ്‌മ XMR എന്ന് പേരിട്ടിരിക്കുന്ന മോട്ടോർസൈക്കിളിന്റെ ടീസർ വീഡിയോയും ചിത്രങ്ങലും ഹീറോ മോട്ടോകോർപ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. ഇന്ന് നിരത്തുകളില്‍ കാണുന്ന സ്റ്റൈലന്‍ ബൈക്കുകളുടെ മുൻഗായായാണ് മോഡൽ അറിയപ്പെുന്നതു തന്നെ.

New Hero Karizma XMR 210

ഒരു കാലത്ത് ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്‌ന വാഹനമായിരുന്നു ഇതെന്നു പറഞ്ഞാലും തെറ്റൊന്നുമില്ല. 2003-ലാണ് ആദ്യമായി രൂപമെടുക്കുന്നതെങ്കിലും പിന്നീട് 2007-ല്‍ കരിസ്‌മ R വേരിയന്റ് പുറത്തിറങ്ങിയതു മുതലാണ് മോട്ടോർസൈക്കിൾ കൂടുതൽ ശ്രദ്ധനേടിയിരുന്നത് എന്നു പറയാം. പിന്നീട് രണ്ട് വർഷങ്ങൾക്കിപ്പുറം അൽപം കൂടി വലിപ്പമേറിയ ZMR എന്ന വേരിയന്റും കൊണ്ടുവന്ന് കമ്പനി വിപണിയിൽ നിറഞ്ഞാടി. അന്ന് പ്രധാന എതിരാളിയായി നിലകൊണ്ടത് ബജാജ് പൾസർ 220 ആയിരുന്നു.

പിന്നീട് 2014-ൽ എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത രണ്ടാം തമലുറ മോഡലിന്റെ ഡിസൈനിലെ പാളിച്ചയാണ് കരിസ്‌മയുടെ പ്രതാപം ഇല്ലാതാക്കിയത്. ഇത്തവണ ഈ പാളിച്ചകളൊന്നുമില്ലാതെയാണ് ബൈക്കിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് സംസാരം. എന്തായാലും ഓഗസ്റ്റ് 29-ന് പുതുതലമുറ അവതാരത്തിൽ എത്തുമ്പോൾ അടിമുടി പരിഷ്ക്കാരങ്ങളാവും വാഹനത്തിലുണ്ടാവുക.

New Hero Karizma XMR 210

ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് ബൈക്ക് എന്ന നിലയിൽ ഇനിയൊരു സ്ഥാനമില്ലെങ്കിലും പഴയ പാരമ്പര്യത്തിന്റെ പിൻബലത്തിൽ നിരവധി ആളുകളെ ഹീറോ കരിസ്‌മ ZMR-ന് ആകർഷിക്കാനാവും. നിലവിൽ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R15 V4 ആണ് അരങ്ങുവാഴുന്നത് എന്നതിനാൽ പ്രധാന ഉന്നം ഈ ജാപ്പനീസ് ബൈക്കിന്റെ വിപണി തന്നെയാവുമെന്നതിൽ സംശയമൊന്നും വേണ്ട.

ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ പ്രത്യക്ഷപ്പെട്ടിരുന്ന കരിസ്‌മയുടെ വീഡിയോ കഴിഞ്ഞ ദിവസം താരവും ഹീറോയും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഇത്തവണയും ഹൃത്വിക് തന്നെയായിരിക്കും കരിസ്‌മയുടെ ബ്രാൻഡ് അംബാസിഡർ. ഫെയർഡ് സൂപ്പർസ്‌പോർട് മോട്ടോർസൈക്കിളായി പുനരവതരിക്കുമ്പോൾ ആധുനിക കാലത്തിന് അനുസരിച്ചുള്ള ഡിസൈനും സ്റ്റൈലിംഗും പെർഫോമൻസുമെല്ലാമാണ് XMR 210 കോർത്തിണക്കുക.

ഫെയർഡ് ബോഡി ശൈലിയിൽ പുത്തൻ ഡിസൈനാവും എറിച്ചു നിൽക്കുക. ഷാർപ്പ് ഫ്രണ്ട് ഫാസിയ, ഡ്യുവൽ ടോൺ ഫ്രണ്ട് ഫെൻഡർ, സ്ലീക്ക് എലവേറ്റഡ് ടെയിൽ സെക്ഷൻ, അപ്പ്-റൈറ്റ് ഹാൻഡിൽബാർ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റിംഗ് എന്നിവയ്‌ക്കൊപ്പം കൂടുതൽ യുവത്വമുള്ള സ്റ്റൈലാവും കരിസ്‌മയ്ക്കുണ്ടാവുകയെന്ന് പുതിയ ടീസർ ചിത്രങ്ങളും വീഡിയോയും സൂചന നൽകിയിട്ടുണ്ട്.

കറുപ്പിലൊരുക്കുന്ന 17 ഇഞ്ച് അലോയ് വീലുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്പ്ലിറ്റ് സീറ്റുകളും ഡിജിറ്റൽ കൺസോളും പുതിയ ഹീറോ കരിസ്‌മ XMR 210 സ്പോർട്‍‌സ് ബൈക്കിന് മോഡേൺ ടച്ച് നൽകും. ഫ്യുവൽ ടാങ്കിന് മസ്കുലർ ഡിസൈനാവും ഉണ്ടായിരിക്കുക. ഇതോടൊപ്പം കാറ്റിൽ നിന്നുള്ള പ്രതിരോധത്തിനായി വലിപ്പമുള്ള വൈസറുകളും മുൻവശത്ത് ഇടംപിടിക്കും.

Hero Karizma

ഫെയറിംഗ് വശങ്ങളിലേക്കും നീളുന്നതിനാല്‍ തന്നെ എഞ്ചൻ ഏരിയയെല്ലാം പൂര്‍ണമായും മറച്ചാണ് ഡിസൈന്‍ പാകപ്പെടുത്തിയിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാവുന്നുണ്ട്. പുത്തൻ ഹീറോ കരിസ്‌മയിൽ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാവും കമ്പനി ഉപയോഗിക്കുക. ഇത് പരമാവധി 25 bhp കരുത്തിൽ 30 Nm torque വരെയാവും ഉത്പാദിപ്പിക്കുക. എഞ്ചിൻ 5-സ്പീഡ് അല്ലെങ്കിൽ 6-സ്പീഡ് ഗിയർബോക്‌സപമായാവും ജോടിയാക്കുക.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് പോലുള്ള ഫാൻസി ഫീച്ചറുകളുടെ ഉപയോഗമൊന്നും മോട്ടോർസൈക്കിളിന് ഉണ്ടാവാൻ സാധ്യതയില്ല. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ, ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം തുടങ്ങിയവയാവും ബൈക്കിലെ മറ്റ് ഹൈലൈറ്റുകൾ. പ്രധാന മത്സരം യമഹ R15-നോട് ആണെങ്കിലും ബജാജ് പള്‍സര്‍ F250, സുസുക്കി ജിക്‌സര്‍ SF250 എന്നിവയുമായും ഹീറോ കരിസ്‌മ മാറ്റുരയ്ക്കും.

More from DriveSpark

Article Published On: Monday, August 14, 2023, 13:04 [IST]
English summary
New hero karizma xmr 210 launch date revealed expected price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X