തല ഇങ്ങനെയെങ്കിൽ ഉടൽ എങ്ങനെയാവും? കത്തിക്കയറി പുത്തൻ കരിസ്‌മയുടെ ടീസർ

ഒരുകാലത്ത് കമ്മ്യൂട്ടർ ബൈക്കുകളിലൂടെ മാത്രം നമുക്ക് പരിചിതമായ പേരായിരുന്നു ഹീറോയുടേത്. അക്കാലത്ത് ഹീറോ ഹോണ്ട എന്നായിരുന്നു പേരെങ്കിൽ ഇപ്പോൾ ഹീറോ മോട്ടോകോർപ് എന്നാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ അറിയപ്പെടുന്നത്. മോട്ടോർസൈക്കിളുകളാവട്ടെ, സ്‌കൂട്ടറുകളാവട്ടെ തങ്ങളുടേതായ ശൈലിയിൽ അതിനെ ഒരുക്കാൻ ഇത്രയും മിടുക്കുള്ളൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്.

അന്നേ വരെ ഇന്ത്യക്കാർ കണ്ടിരുന്ന ബൈക്കുകളുടെ സ്വഭാവം പൊളിച്ചെഴുതുന്നൊരു മോഡലിന് ഹീറോ 2003-ൽ ജൻമം കൊടുക്കുകയുണ്ടായി. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് മോട്ടോർസൈക്കിൾ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന കരിസ്‌മ എന്ന ഇതിഹാസത്തിന്റെ കാര്യമാണ് പറയുന്നത്. ഒരു സാധാരണക്കാരന്റെ പോക്കറ്റിൽ ഒതുകുന്ന സൂപ്പർബൈക്കായിരുന്നു കരിസ്‌മ. കിടിലൻ പെർഫോമൻസിനൊപ്പം മികച്ച മൈലേജും ആകർഷകമായ സ്റ്റൈലിംഗും ഇവനെ വേറിട്ടുനിർത്തി.

New Hero Karizma XMR Headlamp Design Teased

2003-ലാണ് ആദ്യമായി രൂപമെടുക്കുന്നതെങ്കിലും പിന്നീട് 2007-ല്‍ കരിസ്‌മ R വേരിയന്റ് പുറത്തിറങ്ങിയതു മുതലാണ് മോട്ടോർസൈക്കിൾ കൂടുതൽ ശ്രദ്ധനേടുന്നത്. പിന്നീട് നിരത്തുകൾ മുഴുവൻ കരിസ്‌മയാൽ നിറഞ്ഞു. ഇതിനിടയ്ക്ക് ഹീറോയും ഹോണ്ടയും വേർപിരിയുന്ന കാഴ്ച്ചയും ഇന്ത്യക്കാർ കണ്ടു. ബജാജ് പൾസർ മോഡലുകൾക്ക് മുന്നിൽ അക്കാലത്ത് എതിരാളിയായി നിൽക്കാൻ പോന്ന ഒരേയൊരുവനായി കരിസ്‌മ അക്കാലക്ക് പ്രചാരം നേടി.

എന്നാൽ 2014-ൽ എറിക് ബ്യൂൾ റേസിംഗ് (EBR) രൂപകൽപന ചെയ്ത രണ്ടാം തമലുറ മോഡലോടെ പ്രതാപം നഷ്‌ടപ്പെട്ട് ആള് മുക്കുകുത്തി വീണു. ഇരുചക്ര വാഹന വിഭാഗത്തിൽ അന്നേ വരെ കണ്ട ഏറ്റവും വലിയ പരാജയമായിരുന്നു ഇത്. എന്തായലും ഇപ്പോഴിതാ കരിസ്‌മ രണ്ടാം വരവിന് തയാറെടുക്കുകയാണെന്ന വിവരം ഇതിനോടകം തന്നെ ഏവരും അറിഞ്ഞുകാണും. 2023 ഓഗസ്റ്റ് 29-ന് പുതുതലമുറ അവതാരം പിറവിയെടുക്കുമ്പോൾ ആകാംക്ഷയും ഏറെയാണ്.

എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിനെ തൂക്കാനെത്തുന്ന പുത്തൻ കരിസ്‌മയുടെ അവതരണത്തിന് മുന്നോടിയായി ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്ന ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഹീറോയിപ്പോൾ. ഈ വരവിൽ കരിസ്‌മ XMR എന്ന പേരിലായിരിക്കും ഹീറോയുടെ ചക്രവർത്തി അറിയപ്പെടുക. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് ബൈക്ക് എന്ന നിലയിൽ ഇനിയൊരു സ്ഥാനമില്ലെങ്കിലും പഴയ പാരമ്പര്യത്തിന്റെ പിൻബലത്തിൽ നിരവധി ആളുകളെ മോഡലിന് ആകർഷിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

പുതിയ ടീസറിലൂടെ 2023 കരിസ്‌മയുടെ ഹെഡ്‌ലാമ്പിന്റെ ഡിസൈനാണ് കാണാനാവുന്നത്. മുൻവശത്തിന്റെ അഴക് വർധിപ്പിക്കാനായി ഹെഡ്‌ലാമ്പ് തികച്ചും ആക്രമണാത്മകമായ ശൈലിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പായി ഉപയോഗിക്കാവുന്ന ഒരു 'X' ഘടകമുണ്ടെന്നും ഹീറോ ടീസർ വീഡിയോയിലൂടെ വിളിച്ചോതുന്നു. ഡിആർഎൽ ഓണായിരിക്കുമ്പോൾ ലോ ബീമും ഹൈ ബീമും പ്രവർത്തിക്കില്ലെന്നതാണ് രസകരമായ കാര്യം.

Hero Karizma Teaser

അതിനാൽ, ലൈറ്റിംഗ് അന്തരീക്ഷം ഇരുണ്ടതാണെങ്കിൽ ലോ ബീം സ്വയമേ ഓണാക്കുകയാണെങ്കിൽ അത് മനസിലാക്കുന്ന ഒരു ആംബിയന്റ് ലൈറ്റ് സെൻസർ കമ്പനി ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് വികസിപ്പിച്ച ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിൽ ഈ ഫീച്ചർ അടുത്തിടെ നാം കണ്ടിരുന്നു. ഇതിന് സമാനമായ ശൈലി തന്നെയാണ് പുതിയ 2023 കരിസ്‌മ XMR വേരിയന്റിലും ഉണ്ടാവുക.

ഇതിനുപുറമെ ഫുൾ ഫെയറിംഗിൽ പൊതിഞ്ഞ മസ്ക്കുലർ ഫ്യുവൽ ടാങ്കും സ്‌കൂപ്പ്-ഔട്ട് ഡിസൈൻ ഉള്ള റൈഡർ സീയ്‌ക്കൊപ്പം സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും സ്പോർട്‌സ് ബൈക്കിന് ഉണ്ടാകും. റൈഡിംഗ് കൂടുതൽ സ്പോർട്ടിയറാക്കാനായി മോട്ടോർസൈക്കിളിന് ഒരു ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ സജ്ജീകരണമാണ് ഹീറോ ഒരുക്കിയിരിക്കുന്നത്. പക്ഷേ മികവാർന്ന ടൂറിംഗ് ഫീൽ നൽകാനായി അപ്-റൈറ്റ് സ്റ്റാൻസായിരിക്കും ഉണ്ടായിരിക്കുക.

2023 Hero Karizma Teaser

ഹീറോയുടെ സിഗ്നേച്ചർ H ഷേപ്പുള്ള ടെയിൽ ലാമ്പ് ഡിസൈനിനൊപ്പം ടെയിൽ സെക്ഷൻ വളരെ ഷാർപ്പ് ശൈലിയായിരിക്കും പിന്തുടരുക. കറുപ്പിലൊരുക്കുന്ന 17 ഇഞ്ച് അലോയ് വീലുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്പ്ലിറ്റ് സീറ്റുകളും ഡിജിറ്റൽ കൺസോളും പുതിയ ഹീറോ കരിസ്‌മ XMR-ന് മോഡേൺ ടച്ച് നൽകും. ഇതോടൊപ്പം കാറ്റിൽ നിന്നുള്ള പ്രതിരോധത്തിനായി വലിപ്പമുള്ള വൈസറുകളും മുൻവശത്ത് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

210 സിസി ശേഷിയുള്ള പുതിയ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഹീറോ കരിസ്‌മയ്ക്ക് തുടിപ്പേകാനെത്തുക. നിലവിൽ പവർ, ടോർക്ക് ഔട്ട്പുട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എഞ്ചിന് ഏകദേശം 25 bhp കരുത്തിൽ പരമാവധി 30 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിൻ 5-സ്പീഡ് അല്ലെങ്കിൽ 6-സ്പീഡ് ഗിയർബോക്‌സപമായാവും ജോടിയാക്കുക. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് പോലുള്ള ഫാൻസി ഫീച്ചറുകളുടെ ഉപയോഗമൊന്നും മോട്ടോർസൈക്കിളിന് ഉണ്ടാവാൻ സാധ്യതയില്ല.

2023 Hero Karizma Teaser

ബോളിവുഡ് നടൻ ഹൃത്വിക് റോഷനെ ഹീറോ കരിസ്‌മയുടെ ബ്രാൻഡ് അംബാസിഡറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ എൻട്രി ലെവൽ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R15 V4 ആണ് അരങ്ങുവാഴുന്നത് എന്നതിനാൽ ഫെയർഡ് സൂപ്പർസ്‌പോർട് മോട്ടോർസൈക്കിളായി പുനരവതരിക്കുമ്പോൾ ആധുനിക കാലത്തിന് അനുസരിച്ചുള്ള ഡിസൈനും സ്റ്റൈലിംഗും പെർഫോമൻസുമെല്ലാം കോർത്തിണക്കിയിട്ടുണ്ടെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Wednesday, August 16, 2023, 14:13 [IST]
English summary
New hero karizma xmr headlamp design teased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X