ഡിയോയെ മലർത്തിയടിക്കണം! പുത്തൻ 110 സിസി സ്‌കൂട്ടറുമായി ഹീറോ ജനുവരി 30-ന് എത്തും

മോട്ടോർസൈക്കിൾ വിപണിയേക്കാൾ കൂടുതൽ ഡിമാന്റാണ് ഇന്ന് ഇന്ത്യയിൽ സ്‌കൂട്ടറുകൾക്കുള്ളത്. ഇലക്ട്രിക് രംഗത്തായാലും പെട്രോൾ നിരയിലായാലും ഇന്ന് ധാരാളം മോഡലുകളാണ് സ്‌കൂട്ടർ നിരിയിലുള്ളത്. ഡിമാന്റ് വർധിക്കും തോറും പുതുപുത്തൻ മോഡലുകളെ പുറത്തിറക്കാനും നിർമാതാക്കൾ പ്രത്യേകം ഉത്സാഹം കാണിക്കാറുണ്ട്. ദേ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് പുത്തൻ അവതാരവുമായി എത്തുകയാണ്.

നിലവിൽ ഹീറോയുടെ വിൽപനയുടെ ഭൂരിഭാഗവും മോട്ടോർസൈക്കിൾ സെഗ്‌മെന്റിലൂടെയാണ് കടന്നുവരുന്നതെങ്കിലും സ്‌കൂട്ടർ സെഗ്മെന്റിലും കിടിലിൻ മോഡലുകൾ പുറത്തിറക്കാൻ ബ്രാൻഡിനായിട്ടുണ്ട്. പ്ലെഷർ, ഡെസ്റ്റിനി, മാസ്ട്രോ പോലുള്ള മോഡലുകളെല്ലാം ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ മാത്രമാണ്. സ്കൂട്ടർ വിപണിയുടെ പ്രധാന ബ്രാൻഡ് ഹോണ്ടയാണ്. ആക്‌ടിവയിലൂടെ വെട്ടിപ്പിടിച്ച കിരീടം ഇന്നും ജാപ്പനീസ് ബ്രാൻഡിന്റെ തലയിൽ തന്നെ ഭദ്രമാണ്. ആയതിനാൽ ആക്‌ടവയുടെ വിഹിതം കുറച്ചുപിടിക്കാൻ പുതിയ തന്ത്രമാണ് ഹീറോ പയറ്റുന്നത്.

ഡിയോയെ മലർത്തിയടിക്കണം! പുത്തൻ 110 സിസി സ്‌കൂട്ടറുമായി ഹീറോ ജനുവരി 30-ന് എത്തും

2023 ജനുവരി 30-ന് സൂം (Xoom) എന്നുപേരിട്ടിരിക്കുന്ന പുതിയ 110 സിസി മോഡലുമായാണ് ഹീറോയുടെ പുതുവർഷം ആരംഭിക്കുന്നത്. ഒരു സ്‌പോർട്ടി ഡിസൈൻ ശൈലിയുമായാണ് പുതുമോഡൽ അണിഞ്ഞൊരുങ്ങുന്നത്. ഹാൻഡിൽബാറിന് പകരം മുൻവശത്ത് X ചിഹ്നമുള്ള എൽഇഡി ഹെഡ്‌ലൈറ്റ് അവതരിപ്പിക്കുന്നതാണ് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുപറയാനാവുന്നത്. X ആകൃതി അതിന്റെ എൽഇഡി ടെയിൽ ലൈറ്റുകളെയും രൂപപ്പെടുത്തുന്നതും മനോഹര കാഴ്ച്ചയാണ്. ഡിയോ, ജുപ്പിറ്റർ പോലുള്ള ശക്തരായ എതിരാളികളുടെ വിപണി പിടിക്കുകയാണ് പ്രധാന ലക്ഷ്യം.

മറ്റ് ഹീറോ സ്‌കൂട്ടറുകൾ പോലെ ഇൻസ്ട്രുമെന്റ് കൺസോളിന് താഴെയുള്ള സ്റ്റോറേജ് കമ്പാർട്ട്‌മെന്റുകളും യുഎസ്ബി ഫോൺ ചാർജറും ലഭിക്കുന്നു പുതിയ മോഡലിനും ഉണ്ട്. രണ്ടറ്റത്തും ടേൺ ഇൻഡിക്കേറ്ററുകൾ സാധാരണ ഹാലൊജൻ യൂണിറ്റുകളാണ്. മാസ്ട്രോ എഡ്‌ജ് 110 പതിപ്പിൽ ഇല്ലാത്ത സ്വിച്ച് ഗിയറിൽ മാറാവുന്ന i3S ബട്ടൺ ഇതിന് ലഭിക്കുന്നുണ്ട്. മാസ്ട്രോ എഡ്‌ജ് 110 ഒഴികെയുള്ള മറ്റെല്ലാ സ്കൂട്ടറുകളിലും വാഗ്ദാനം ചെയ്യുന്ന ഇന്ധനം ലാഭിക്കാനുള്ള ഹീറോയുടെ സ്റ്റോപ്പ്/സ്റ്റാർട്ട് ഫീച്ചറാണ് i3S.

ഡിയോയെ മലർത്തിയടിക്കണം! പുത്തൻ 110 സിസി സ്‌കൂട്ടറുമായി ഹീറോ ജനുവരി 30-ന് എത്തും

ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, ക്ലോക്ക്, ഫ്യുവൽ ലെവൽ ഇൻഡിക്കേറ്റർ, നോട്ടിഫിക്കേഷനുകളും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള ബ്ലൂടൂത്ത് എന്നിവയ്‌ക്കൊപ്പം എക്‌സ്ടെക് കണക്റ്റഡ് സവിശേഷതകളുള്ള ഒരു പുതിയ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹീറോ സൂം 110 മോഡലിന്

ലഭിക്കുന്നുണ്ട്. വരാനിരിക്കുന്ന പുതിയ സ്‌കൂട്ടറിന് നഷ്‌ടമായ ഒരു പ്രധാന ഫീച്ചർ, അതിന്റെ പ്രധാന എതിരാളിയായ ഡിയോയ്ക്ക് ലഭിക്കുന്ന ഒരു എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്പാണ്. പ്ലെഷർ പ്ലസ്, മാസ്ട്രോ എഡ്ജ് 110 എന്നിവയിൽ കാണുന്ന അതേ 110.9 സിസി എഞ്ചിനായിരിക്കും ഇതിനും തുടിപ്പേകാൻ എത്തുക.

ഈ എഞ്ചിൻ 8 bhp കരുത്തിൽ പരമാവധി 8.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സസ്‌പെൻഷന്റെ കാര്യത്തിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ സൂമിന് ലഭിക്കും. അതോടൊപ്പം മറ്റ് മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കിയാൽ അലോയ് വീലുകളും ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഓപ്ഷണലായി കമ്പനി അവതരിപ്പിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. സ്റ്റീൽ വീലുകളും ഫ്രണ്ട് ഡ്രം ബ്രേക്കുകളും ബേസ് വേരിയന്റുകളോടെ നൽകും.

സൂം 110 പതിപ്പിന് രണ്ടറ്റത്തും 12 ഇഞ്ച് വീലുകളും ലഭിക്കും. മാസ്ട്രോ 110 സ്കൂട്ടറിൽ മുന്നിൽ 12 ഇഞ്ച് വീലുകളും പിന്നിൽ 10 ഇഞ്ച് വീലുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത് തീർച്ചയായും ഹീറോയുടെ 110 സിസി സ്കൂട്ടറുകളിൽ ഏറ്റവും ചെലവേറിയതായിരിക്കും. നിലവിലുള്ള മാസ്ട്രോ എഡ്‌ജിന് മുകളിലായാവും മോഡൽ സ്ഥാനംപിടിക്കുക. സ്പോർട്ടി ഡിസൈനോടെ 110 സിസി എഞ്ചിൻ നൽകുന്ന ഹോണ്ട ഡിയോയുമായാവും ഇതിന്റെ പ്രധാന മത്സരം.

വിലനിർണയത്തെ കുറിച്ചുള്ള ഒരു സൂചനയും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജനുവരി 30-ന് ഔദ്യോഗിക വിപണി അരങ്ങേറ്റം നടത്തുമ്പോൾ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരും. മറുവശത്ത് ഹോണ്ട ആക്ടിവയുടെ പുതിയ സ്മാർട്ട് വേരിയന്റ് നാളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ സ്കൂട്ടർ സെഗ്മെന്റ് ഇലക്ട്രിക്കിലേക്ക് ചേക്കേറുന്നതിനു പുറമെ പെട്രോൾ മോഡൽ നിരയിലേക്കും പുത്തൻ പരീക്ഷണങ്ങൾ കൊണ്ടുവരുന്നത് തീർച്ചയായും സ്വീകാര്യമായ കാര്യമായിരിക്കും.

Most Read Articles

Malayalam
English summary
New hero xoom 110 cc scooter teaser out launch on january 30 more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X