എക്‌സ്‌പൾസിന്റെ എഞ്ചിനുള്ള സ്പോർട്‌സ് ബൈക്ക്; പുതിയ എക്‌സ്ട്രീം 200S 4V വിപണിയിൽ

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ വജ്രായുധമാണ് എക്‌സ്ട്രീം മോട്ടോർസൈക്കിൾ ശ്രേണി. കമ്മ്യൂട്ടർ സെഗ്മെന്റിൽ ഒരുകാലത്ത് വിപ്ലവം തീർത്ത CBZ എക്‌സ്‌ട്രീമിലൂടെയായിരുന്നു ഇതിനുള്ള തുടക്കം. പിന്നീട് പല മോഡലുകൾ പല വേഷത്തിൽ എത്തിയെങ്കിലും ഓൾഡ് ജനറേഷൻ ബൈക്കിന്റെ അത്ര പ്രതാപം സൃഷ്‌ടിക്കാനായിരുന്നില്ല. എന്നാൽ എക്‌സ്ട്രീം 160R വിജയം നേടി പാരമ്പര്യം നിലനിർത്തി.

ഇതിനിടയിൽ കരിസ്‌മ പടിയിറങ്ങി സൃഷ്‌ടിച്ച വിടവ് നികത്താനായി ഹീറോ എക്‌സ്ട്രീം 200S എന്നൊരു ഫെയർഡ് മോട്ടോർസൈക്കിളിന് രൂപം കൊടുത്തു. വിപണിയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്‌ടിച്ചില്ലെങ്കിലും യുവാക്കളിൽ ചിലരേയെങ്കിലും ആകർഷിക്കാൻ ബൈക്കിനായി. ജനപ്രിയമായ എക്‌സ്‌പൾസ് 200 അഡ്വഞ്ചർ മോഡലിന്റെ എഞ്ചിനുമായി എത്തുന്നതാണ് എക്‌സ്ട്രീം 200S പതിപ്പിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Hero Xtreme 200S 4V

ദേ ഇപ്പോൾ ചില കിടിലൻ മാറ്റങ്ങളോടെ ബൈക്കിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. എക്‌സ്‌പൾസിന് സമാനമായി ഹീറോ മോട്ടോകോർപ് എക്‌സ്‌ട്രീം 200S 4 വാൽവ് വേരിയന്റാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിളിന് കൂടുതൽ കരുത്തും സവിശേഷതകളും നൽകുന്ന ഫോർ-വാൽവ് ടെക്നോളജി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമാക്കും.

മുൻമോഡലിനെ അപേക്ഷിച്ച് കൂടുതൽ പവർ ലഭിക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്. നിലവിൽ വിൽപനയിലുള്ള എക്‌സ്‌ട്രീം 200S 2-വാൽവിനേക്കാൾ പുതിയ 4-വാൽവ് പതിപ്പിന് ഏകദേശം 6,000 രൂപയാണ് കൂടുതലായി മുടക്കേണ്ടത്. അതായത് 1.41 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് പുത്തൻ എഞ്ചിനുമായെത്തുന്ന ഫെയർഡ് ബൈക്കിന് നൽകേണ്ടതെന്ന് സാരം.

Hero Xtreme 200S 4V

എഞ്ചിനു പുറമെ പുതുമ സമ്മാനിക്കാനായി ചില അധിക പരിഷ്ക്കാരങ്ങളും കൊണ്ടുവരാൻ ഹീറോ മോട്ടോകോർപ് തയാറായത് കൈയടി അർഹിക്കുന്ന കാര്യമാണ്. ദീർഘദൂര യാത്രകളിൽ കൂടുതൽ സുഖസൗകര്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിനായി ഒരു പുതിയ സ്പ്ലിറ്റ് ഹാൻഡിൽബാറാണ് ഇപ്പോൾ എക്‌സ്‌ട്രീം 200S 4-വാൽവ് മോഡലിൽ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഒരു പുതിയ റിയർ ടയർ ഹഗ്ഗറും മോട്ടോർസൈക്കിളിൽ ഇടംപിടിക്കുന്നു.

എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും സിഗ്നേച്ചർ ലുക്ക് ഉള്ള ലൈറ്റ് ഗൈഡുകളുള്ള എൽഇഡി ടെയിൽലൈറ്റുകളുമാണ് ബൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ഹീറോ എക്‌സ്‌ട്രീം 200S 4-വാൽവ് മോഡലിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കുന്നു. കൂടാതെ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളുമായി ജോടിയാക്കിയ ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ/എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവരുന്നു.

Hero Xtreme 200S 4V

ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിൾ മൂൺ യെല്ലോ, പാന്തർ ബ്ലാക്ക് മെറ്റാലിക്, സ്റ്റെൽത്ത് എഡിഷൻ എന്നിങ്ങനെ പുതിയ ഡ്യുവൽ ടോൺ നിറങ്ങളിൽ സ്വന്തമാക്കാനും അവസരമുണ്ട്. പുതുക്കിയ 200 സിസി ഫോർ-വാൽവ്, സിംഗിൾ-സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷനോടുകൂടിയ ഓയിൽ-കൂൾഡ് എഞ്ചിനാണ് പുതിയ ഹീറോ എക്‌സ്‌ട്രീം 200S 4V ബൈക്കിന്റെ ഹൃദയം. ഫോർ-വാൽവ് എഞ്ചിൻ ഇപ്പോൾ 8,000 rpm-ൽ 18.8 bhp പവറും 6,500 rpm-ൽ 17.35 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ എഞ്ചിന് ഇപ്പോൾ 6 ശതമാനം കൂടുതൽ പവറും 5 ശതമാനം കൂടുതൽ ടോർക്കും പുറപ്പെടുവിക്കുന്നു. ഇത് അതേ 5-സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഹീറോ എക്‌സ്‌ട്രീം 200S 4-വാൽവ് മോഡലിന്റെ മെക്കാനിക്കൽ സവിശേഷതകളിലേക്ക് നോക്കിയാൽ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ ഉപയോഗിക്കുന്ന എക്‌സ്ട്രീം 160R 4V-യിൽ നിന്ന് വ്യത്യസ്തമായി മോഡലിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം പിൻവശത്ത് 7-തരത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും 130 mm വീതിയുള്ള റേഡിയൽ ടയറുമാണ് നൽകിയിരിക്കുന്നത്. എക്‌സ്ട്രീം 200S 4V സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ എബിഎസുമായാണ് വരുന്നത്. ഫുള്ളി ഫെയർഡ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ സുസുക്കി ജിക്‌സർ SF, യമഹ R15 S എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്. ഈ രണ്ട് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വിൽപ്പന പിടിക്കാൻ ഹീറോയ്ക്കാവുന്നില്ല.

എന്നാൽ കരുത്തുറ്റ പുതിയ എഞ്ചിൻ സമ്മാനിച്ചതിലൂടെ കുറെയേറെ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനാവുമെന്നാണ് ഹീറോയുടെ വിശ്വാസം. അധികം വൈകാതെ കരിസ്‌മ പുതിയ അവതാരത്തിൽ തിരിച്ചെത്തുന്നതോടെ യമഹ R15 V4 വാഴുന്ന സെഗ്മെന്റ് തൂക്കാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി. എന്തായാലും ഈ വർഷം ഉത്സവ സീസണോടെ ഇതിഹാസ സ്പോർട്‌സ് മോട്ടോർസൈക്കിൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, July 18, 2023, 18:40 [IST]
English summary
New hero xtreme 200s 4v launched with new powerful engine price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X