എൻഫീൽഡിനിട്ട് അടുത്ത പണി, ക്ലാസിക്കിനെ വീഴ്ത്താൻ പുത്തൻ 'സർപ്രൈസ്' ബൈക്കുമായി ഹോണ്ട

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ ശ്രേണിയിലെ അതികായനായ റോയൽ എൻഫീൽഡിനോട് മുട്ടിനിൽക്കുന്ന കരുത്തനാണ് ഹോണ്ട. ബജാജ്, യെസ്‌ഡി, ജാവ, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള വമ്പൻ എതിരാളികൾ കളത്തിലുണ്ടെങ്കിലും എൻഫീൽഡിന് ഏറ്റവും പണികിട്ടിയത് ഹോണ്ടയിൽ നിന്നുമാണെന്ന് വേണം പറയാൻ. ഹൈനസ് CB350 മോഡലിറക്കി ക്ലാസിക് ബൈക്ക് പ്രേമികളെ ചാക്കിലാക്കാൻ കഴിഞ്ഞ വേറൊരു എതിരാളിയില്ലെന്നു വേണം പറയാൻ.

പുതിയൊരു 350 സിസി ബൈക്ക് വാങ്ങിയാലോ എന്നു പ്ലാനിടുന്നവരുടെയെല്ലാം മനസിലേക്ക് ഓടിയെത്തുന്ന പേരാണ് ഹോണ്ട ഹൈനസിന്റേത്. ക്ലാസിക് ഐറ്റമായി CB350 അരങ്ങുവാഴുമ്പോൾ കുറച്ചു കൂടി മോഡാണായി എന്തെങ്കിലും വേണമെന്നുള്ളവർക്ക് സ്ക്രാംബ്ലർ സ്റ്റൈൽ CB350 RS മോഡലും ഒരുക്കി ജാപ്പനീസ് ബ്രാൻഡ് നിറഞ്ഞാടുകയാണ്. എന്നാൽ അടുത്തിടെ എതിരാളികളുടെ നിരയിലേക്ക് ട്രയംഫും ഹാർലിയും എത്തിയതോടെ ഹോണ്ടയുടെ പഴയ ശോഭ ചെറുതായൊന്ന് മങ്ങിയെന്ന് വേണം പറയാൻ.

New Honda 350 cc Motorcycle Teased Ahead Of Launch

പക്ഷേ ഇതിന് ഉടനടി പരിഹാരം കണ്ടിരിക്കുകയാണ് കമ്പനി. എന്തെന്നല്ലേ? പുത്തനൊരു മോട്ടോർസൈക്കിളിനെ പുറത്തിറക്കുന്നു എന്നത് തന്നെയാണ് ആ പരിഹാരം. ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ഒരു പുതിയ മോട്ടോർസൈക്കിളിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. CB350 നിരയിലേക്ക് എത്തുന്ന പുത്തൻ അവതാരം ബ്രാൻഡിന്റെ ബിഗ്‌വിംഗ് ഔട്ട്‌ലെറ്റുകൾ വഴി തന്നെയായിരിക്കും വിപണനത്തിന് എത്തുക.

പക്ഷേ ഏത് സ്റ്റൈലിംഗായിരിക്കും വാഹനം പിന്തുടരുകയെന്ന് ഹോണ്ട വിട്ടുപറഞ്ഞിട്ടില്ല. സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, ഒരു പരമ്പരാഗത ഗ്രാബ് റെയിൽ, ഹൈനസിൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്വിച്ച് ഗിയർ എന്നിവയാണ് ടീസറുകൾ കാണിക്കുന്നത്. ഇതുകൂടാതെ, ടീസർ നിസിൻ കാലിപ്പറിനൊപ്പം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പ്രദർശിപ്പിക്കുന്നുണ്ട്. എന്തായാലും റോയൽ എൻഫീൽഡിന്റെ തുറുപ്പുഗുലാനായ ക്ലാസിക് 350 മോഡൽ തന്നെയാണ് ഹോണ്ടയുടെ ഇത്തവണത്തേയും ഉന്നം.

ഇന്ത്യൻ വിപണിയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന ഹൈനസ് CB350, CB350 RS എന്നിവയുമായി പ്ലാറ്റ്‌ഫോമും എഞ്ചിനും പങ്കിടുന്ന ഒരു പുതിയ 350 സിസി മോട്ടോർസൈക്കിളിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹോണ്ട മാർച്ചിൽ സ്ഥിരീകരിച്ചിരുന്നു. ടീസറിൽ ഇടയ്ക്കിടെ BABT എന്നൊരു വാക്കും പറയുന്നുണ്ട്. വരാനിരിക്കുന്ന സർപ്രൈസ് ബൈക്കിന്റെ മുൻവശത്തെ ടെലിസ്‌കോപിക് ഫോർക്കുകൾക്ക് സിൽവർ ഫിനിഷ് ലഭിക്കും.

അതോടൊപ്പം റോയൽ എൻഫീൽഡ് ചെയ്യുന്നതുപോലെ ഫോർക്ക് കവറും ഹോണ്ട വാഗ്ദാനം ചെയ്തേക്കും. ഫ്രണ്ട് മഡ്‌ഗാർഡിന് ഫോർക്കിന്റെ അടിയിൽ നിന്ന് വരുന്ന രണ്ട് കണക്റ്റിംഗ് സ്‌പോക്കുകളും ബൈക്കിന് ലഭിക്കും. CB350 മോഡലിൽ നഷ്‌ടമായ ക്ലാസിക് ബൈക്ക് ഡിസൈൻ സ്വഭാവമാണിത്. ഹോണ്ട CB350 BABT പതിപ്പിന് സാധാരണ CB350, CB350 RS എന്നിവയേക്കാൾ കൂടുതൽ ക്ലാസിക് അപ്പീൽ ഉണ്ടാവുമെന്ന സൂചനയാണ് ഇതെല്ലാം പറഞ്ഞുവെക്കുന്നത്.

New Honda 350 cc Motorcycle Teased Ahead Of Launch

21 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കുന്ന 348.36 സിസി, 4 സ്ട്രോക്ക് എഞ്ചിൻ ആയിരിക്കും വരാനിരിക്കുന്ന പുതിയ ഹോണ്ട 350 മോട്ടോർസൈക്കിളിനും തുടിപ്പേകുക. ഇത് 5-സ്പീഡ് ഗിയർബോക്സുമായാവും ജോടിയാക്കുക. വരാനിരിക്കുന്ന പുത്തൻ ബൈക്കിനായി കമ്പനി എഞ്ചിൻ റീട്യൂൺ ചെയ്യാനുള്ള ചെറിയ സാധ്യതയുണ്ടെന്നും പറയപ്പെടുന്നുണ്ട്. ഹൈടെക് ഫീച്ചറുകളിൽ ഭൂരിഭാഗവും CB350 പതിപ്പിൽ നിന്ന് കടമെടുത്തതായിരിക്കും.

ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം (HSVCS), ഓൾ-എൽഇഡി ലൈറ്റുകൾ, അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച്, സൈഡ് സ്റ്റാൻഡ്, എഞ്ചിൻ ഇൻഹിബിറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നീ സവിശേഷതകളാലെല്ലാം സമ്പന്നമായിരിക്കും പുതിയ സർപ്രൈസ് ബൈക്ക്. വിലയെ കുറിച്ച് സൂചനകളൊന്നുമില്ലെങ്കിലും ഹോണ്ടയുടെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന 350 സിസി മോട്ടോർസൈക്കിളായിരിക്കും ഇതെന്നാണ് സൂചന.

New Honda 350 cc Motorcycle Teased Ahead Of Launch

DLX, DLX പ്രോ, ക്രോം, ലെഗസി എഡിഷൻ എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന ഹോണ്ട ഹൈനസ് CB350 മോഡലിന് ഇപ്പോൾ 2.10 ലക്ഷം മുതൽ 2.16 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം DLX, ഹ്യൂ എഡിഷൻ എന്നീ രണ്ട് മോഡലുകളിൽ വരുന്ന CB350 RS സ്ക്രാംബ്ലർ സ്റ്റൈൽ ബൈക്കിന് 2.15 ലക്ഷം മുതൽ 2.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, November 15, 2023, 14:29 [IST]
English summary
New honda 350 cc motorcycle teased ahead of launch rivaling royal enfield classic 350
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X