ആക്‌ടിവ 125 ഇനി സ്‌മാർട്ടീവ...! കീലെസ് ഫീച്ചറുമായി ഉടൻ വിപണിയിലേക്ക്

ഗിയർലെസ് സ്‌കൂട്ടർ രംഗത്ത് കൈനറ്റിക് ഹോണ്ട തീർത്ത വിപ്ലവം അടുത്ത തലത്തിലേക്ക് കൊണ്ടുപോയ വാഹനമാണ് ഹോണ്ട ആക്‌ടിവ. രാജ്യമാകെ ഇലക്ട്രിക്കിലേക്ക് മാറുമ്പോഴും ലക്ഷങ്ങളുടെ പ്രതിമാസ വിൽപ്പനയുമായി ഇന്നും ഉരുക്കുപോലെയാണ് ഇതിഹാസം നിലകൊള്ളുന്നത്. 23 വർഷത്തോളമായി നിരത്തുകളെ കീഴടക്കി പായുന്ന മോഡൽ ഇന്ന് ആറാംതലമുറ ആവർത്തനത്തിലാണ് പുറത്തിറങ്ങുന്നത്.

ആദ്യ കാലത്ത് 100 സിസി എഞ്ചിനുമായി ഓടിത്തുടങ്ങിയ ആക്‌ടിവ പിന്നീട് 110 സിസിയിലേക്ക് ചേക്കേറി 125 സിസി മോഡലുകളുടെ സാധ്യത മനസിലാക്കി പിന്നീട് 125 സിസിയിലേക്കും കുടിയേറിപ്പാർത്തു. വീട്ടിലേക്ക് ഒരു ഗിയർലെസ്‌ സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേരും ആക്‌ടിവ എന്നു തന്നെയായിരിക്കും. ഡിയോ പോലുള്ളവയുടെ പിന്തുണ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യയിൽ ഈ ഒരൊറ്റ മോഡലിലൂടെയാണ് ഹോണ്ട സ്‌കൂട്ടർ സെഗ്മെന്റ് പിടിച്ചടക്കിയതും.

ആക്‌ടിവ 125 ഇനി സ്‌മാർട്ടീവ...! കീലെസ് ഫീച്ചറുമായി ഉടൻ വിപണിയിലേക്ക്

ആക്‌ടിവയിൽ കാലാതീതമായ മാറ്റങ്ങൾ വരുത്തുന്നതിലും ഹോണ്ട ഒരിക്കലും മടികാട്ടിയിട്ടില്ല. അതിനുദാഹരണമാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് കമ്പനി ആക്ടിവയുടെ H-സ്മാർട്ട് പതിപ്പ് അവതരിപ്പിച്ചത്. ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്‌മാർട്ട് കീ റൈഡറെ അനുവദിക്കുന്ന സംവിധാനമായിരുന്നു ഇത്. ഇതാവട്ടെ ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യത നേടുകയും ചെയ്‌തു. ഇതു കണക്കിലെടുത്ത് ഹോണ്ട ഈ സാങ്കേതികവിദ്യ 125 സിസി വേരിയന്റിലേക്കും പരിചയപ്പെടുത്താൻ പോവുകയാണ്.

ഹോണ്ട ആക്ടിവയ്ക്ക് ഡിജിറ്റൽ ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ ലഭിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ആക്‌ടിവ 125 മോഡലിലേക്ക് പുതിയ സജ്ജീകരണങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ വ്യക്തമായ സൂചനകൾ നൽകുന്ന പോസ്റ്റർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഡീലർഷിപ്പ് വൃത്തങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്. സ്മാർട്ടിവ എന്ന വിശേഷണവുമായാണ് ആക്‌ടിവ 125 H-സ്മാർട്ട് പതിപ്പിന്റെ പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആക്‌ടിവ 125 ഇനി സ്‌മാർട്ടീവ...! കീലെസ് ഫീച്ചറുമായി ഉടൻ വിപണിയിലേക്ക്

സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് അൺലോക്ക്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ് തുടങ്ങിയ ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുന്ന പുതിയ സ്‌മാർട്ട് കീയുടെ ലഭ്യതയായിരിക്കും പ്രധാന കൂട്ടിച്ചേർക്കൽ. സ്‌മാർട്ട് കീയിലെ ആൻസർ ബാക്ക് സിസ്റ്റം വാഹനം എളുപ്പത്തിൽ കണ്ടെത്തുന്നതിനും സഹായകരമാവും. ആൻസർ ബാക്ക് ബട്ടൺ അമർത്തുമ്പോൾ നാല് ടേൺ സിഗ്നലുകളും മിന്നിമറയുന്ന രീതിയിലാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. വലിയ പാർക്കിംഗ് ഏരിയിലെല്ലാം സ്കൂട്ടർ കണ്ടുപിടിക്കുന്നതിന് ഇത് സഹായകരമാവും.

ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ സഹായിക്കുന്നുവെന്നതും പ്രത്യേകതയാണ്. ഇത്തരത്തിൽ ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡിനുള്ളിൽ ഒരു പ്രവർത്തനവും സിസ്റ്റം കണ്ടെത്തുന്നില്ലെങ്കിൽ സ്കൂട്ടർ സ്വയമേവ ഓഫാവുന്ന രീതിയും ഹോണ്ട കോർത്തിണക്കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ 2 മീറ്റർ പരിധിയിലാണ് സ്‌മാർട്ട് കീ ഉള്ളതെങ്കിൽ ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിക്കുകയും കീ പുറത്തെടുക്കാതെ സ്റ്റാർട്ട് ബട്ടൺ അമർത്തുകയും ചെയ്‌ത് റൈഡർക്ക് സുഗമമായി വാഹനം ഓടിച്ചുകൊണ്ട് പോവാം.

ആക്‌ടിവ 125 ഇനി സ്‌മാർട്ടീവ...! കീലെസ് ഫീച്ചറുമായി ഉടൻ വിപണിയിലേക്ക്

മാപ്പ് ചെയ്‌ത സ്‌മാർട്ട് ഇസിയു, സ്‌മാർട്ട് കീ എന്നിവ തമ്മിൽ ഇലക്‌ട്രോണിക് ആയി പൊരുത്തപ്പെടുത്തിക്കൊണ്ട് (ID) ഒരു സുരക്ഷാ ഉപകരണമായി പ്രവർത്തിക്കുന്നു. അതിനാൽ വാഹന മോഷണം പോവുമെന്ന ഭയവും ഉമയ്ക്ക് വേണ്ട. രജിസ്റ്റർ ചെയ്യാത്ത കീ എഞ്ചിൻ സ്റ്റാർട്ട് ആവുന്നതിൽ നിനുംന് തടയുന്ന ഒരു ഇമോബിലൈസർ സിസ്റ്റമാണ് സ്മാർട്ട് കീയിൽ ഉള്ളത്. സ്മാർട്ട് കീയുമായി സുരക്ഷിതമായ കണക്ഷൻ ഇല്ലെങ്കിൽ ഇമോബിലൈസർ സിസ്റ്റം സജീവമാകില്ലെന്നാണ് കമ്പനി പറയുന്നത്.

ഈ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നത് മാറ്റിനിർത്തിയാൽ ആക്‌ടിവ 125 പതിപ്പിന് മറ്റ് ഡിസൈൻ, മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഹോണ്ട അവതരിപ്പിക്കില്ല. എന്നാൽ നിലവിലെ 124 സിസി എയർ-കൂൾഡ് എഞ്ചിൻ OBD2 നിയന്ത്രണങ്ങൾ പാലിക്കുന്നതിനായി നവീകരിക്കും. എന്നാൽ പവർ ഔട്ട്പുട്ടിലൊന്നു മാറ്റങ്ങളുണ്ടാവില്ല. 8.18 bhp കരുത്തിൽ 10.3 Nm torque നിർമിക്കുന്ന രീതിയിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്.

ആക്‌ടിവ 125 ഇനി സ്‌മാർട്ടീവ...! കീലെസ് ഫീച്ചറുമായി ഉടൻ വിപണിയിലേക്ക്

സിംഗിൾ പീസ് സീറ്റ്, ഗ്രാബ് ഹാൻഡിൽ, ഫ്രണ്ട് ഏപ്രോണിൽ ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾക്കിടയിലുള്ള ക്രോം ട്രിം, ചെറിയ ബ്ലാക്ക് ഫ്ലൈസ്‌ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, അപ്-റൈറ്റ് ഹാൻഡിൽബാർ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിഗ്‌നേച്ചർ സൈഡ് ബോഡി വർക്ക്, ബ്ലാക്ക് അലോയ് വീലുകൾ, റിയർവ്യൂ മിററുകൾ തുടങ്ങിയവ സവിശേഷതകളെല്ലാം സ്കൂട്ടറിൽ അതേപടി തുടരും.

ഹോണ്ട ആക്ടിവ 125 H-സ്മാർട്ട് വേരിയന്റിന് അതിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് 3,000 രൂപ മുതൽ 4,000 രൂപ വരെ അധികം മുടക്കേണ്ടിയും വന്നേക്കാം. എന്തായാലും ഇത്തരം പരിഷ്ക്കാരങ്ങളിലൂടെ കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട. ഇതുകൂടാതെ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കുന്ന പദ്ധതികളും കമ്പനി 2023 മാർച്ച് 29-ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. ജനപ്രിയമായ ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള വാഹനമായിരിക്കും ഇത്.

More from DriveSpark

Article Published On: Wednesday, March 22, 2023, 16:30 [IST]
English summary
New honda activa 125 h smart variant coming soon with smart key feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X