സൂപ്പർ മൈലേജിനൊപ്പം 10 കൊല്ലം വാറണ്ടിയും, സ്പ്ലെൻഡറിന് ബദലായി പുതിയ CD110 ഡ്രീം ഡീലക്‌സ്

കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപുമായി കട്ടക്ക് മുട്ടിനിൽക്കുന്നവരാണ് ഹോണ്ട. സെഗ്മെന്റിൽ സ്പ്ലെൻഡർ, HF ഡീലക്‌സ്, പാഷൻ, ഗ്ലാമർ പോലുള്ള വലിയ നിരയുമായി ആധിപത്യം ഹീറോയ്ക്കാണെങ്കിലും ഷൈൻ 100, CD110 ഡ്രീം ഡീലക്‌സ്, SP125, ഷൈൻ 125 പോലുള്ള ശക്തരായ എതിരാളികളുമായി കളം നിറയാനും ഹോണ്ടക്കാവുന്നുണ്ട്.

ഇപ്പോഴിതാ 2023 മോഡൽ ഇയർ പരിഷ്ക്കരണത്തിന്റെ ഭാഗമായി CD110 ഡ്രീം ഡീലക്‌സ് പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. പരിഷ്‌ക്കരിച്ച ഫീച്ചറുകൾ, മെച്ചപ്പെട്ട സൗകര്യങ്ങൾ, ആകർഷകമായ രൂപകൽപന എന്നിവയ്‌ക്കൊപ്പമാണ് പുതിയ പതിപ്പിനെ ജാപ്പനീസ് ബ്രാൻഡ് വിപണിയിലേക്ക് എത്തിക്കുന്നത്. ഒരൊറ്റ വേരിയന്റിലെത്തുന്ന മോട്ടോർസൈക്കിളിന് 73,400 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

New Honda CD110 Dream Deluxe Launched

ഈ വിലയ്ക്ക് കിട്ടുന്ന സെഗ്മെന്റിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. 10 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും കമ്പനി CD110 ഡ്രീം ഡീലക്‌സ് കമ്മ്യൂട്ടർ ബൈക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതിൽ മൂന്നു വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 7 വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറണ്ടിയുമാണ് ഉൾപ്പെടുന്നത്. 2023 മോഡൽ പരിഷ്ക്കരണത്തിൽ കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് മോട്ടോർസൈക്കിളിലേക്ക് കടന്നുവരുന്നത്.

ബ്ലാക്ക് വിത്ത് റെഡ്, ബ്ലാക്ക് വിത്ത് ബ്ലൂ, ബ്ലാക്ക് വിത്ത് ഗ്രീൻ, ബ്ലാക്ക് വിത്ത് ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനും ഹോണ്ട CD110 ഡ്രീം ഡീലക്‌സിന് പുതുമ നൽകുന്നുണ്ട്. ബൈക്കിന്റെ ഫ്യുവൽ ടാങ്കിലും സൈഡ് കവറിലും സ്‌റ്റൈലിഷ് ഗ്രാഫിക്‌സ് ഉള്ള ആകർഷകമായ ഡിസൈനാണ് 2023 മോഡലിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇതോടൊപ്പം ആകർഷകമായ വൈസറും ഫ്രണ്ട് ഫെൻഡറും ചേർക്കുന്നത് ബൈക്കിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിൽ പ്രത്യേക സംഭാവനയാണ് നൽകുന്നത്.

New Honda CD110 Dream Deluxe Launched

അതേസമയം ക്രോം മഫ്‌ളർ കവറും 5 സ്‌പോക്ക് സിൽവർ അലോയ് വീലുകളും മൊത്തത്തിലുള്ള രൂപത്തിന് ഒരു എലഗന്റ് ടച്ചാണ് സമ്മാനിക്കുന്നത്. സുഖവും സൗകര്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫീച്ചറുകളുടെ ഒരു നിരയാണ് CD110 ഡ്രീം ഡീലക്‌സിന്റെ മറ്റൊരു പ്രത്യേകത. രാത്രിയിലോ കുറഞ്ഞ വേഗതയിലോ ഉള്ള റൈഡിംഗിൽ വെളിച്ചക്കുറവ് ഉണ്ടാവുന്ന അസ്വസ്ഥത ഇല്ലാതാക്കാനായി ഹോണ്ട DC ഹെഡ്‌ലാമ്പാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്.

ഇതിലൂടെ സുസ്ഥിരവും സ്ഥിരതയുള്ളതുമായ ഒരു ലൈറ്റിംഗ് ലെവൽ വാഗ്ദാനം ചെയ്യാനും ടെൻഷൻ ഫ്രീ റൈഡും ഉറപ്പാക്കുന്നു. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ചും 2023 മോഡലിന്റെ പ്രത്യേകതയാണ്. പതിവ് ക്രമീകരണങ്ങളും മെയിന്റനെൻസും ആവശ്യമുള്ള സീൽ ചെയിൻ ബൈക്കിനെ കൂടുതൽ യൂസർ ഫ്രണ്ട്‌ലിയാക്കുന്നു. സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് ഫീച്ചറും ഹോണ്ട CD110 ഡ്രീം ഡീലക്‌സിന്റെ ഹൈലൈറ്റാണ്.

New Honda CD110 Dream Deluxe Launched

സൈഡ് സ്റ്റാൻഡ് വീണ് കിടക്കുകയാണെങ്കിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിൽ നിന്ന് സിസ്റ്റം തടയുന്നത് വലിയൊരു സേഫ്റ്റി ഫീച്ചറാണ്. ഓട്ടോ-ചോക്ക് പ്രവർത്തനക്ഷമതയും മോട്ടോർസൈക്കിളിനുണ്ട്. ബിഎസ്-VI സ്റ്റേജ് 2 മാനദണ്ഡങ്ങൾ പാലിക്കുന്ന 109.51 സിസി എയർ കൂൾഡ്, 4-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് CD110 ഡ്രീം ഡീലക്‌സിന് കരുത്ത് പകരുന്നത്. ഏകദേശം 62 കിലോമീറ്ററോളം മൈലേജ് നൽകാനും ഈ എഞ്ചിനാവും.

ഫ്യുവൽ-ഇഞ്ചക്‌റ്റഡ് സംവിധാനത്തിനൊപ്പം ഹോണ്ടയുടെ എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) സാങ്കേതികവിദ്യയുമായി വരുന്ന ബൈക്കിന് 7,500 rpm-ൽ 8.67 bhp പവറും 5,500 rpm-ൽ 9.30 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 4-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. CD110 ഡ്രീം ഡീലക്‌സ് കിക്ക് സ്റ്റാർട്ടറിനൊപ്പം ഒരു സെൽഫ് സ്റ്റാർട്ടറുമായാണ് വരുന്നത് എന്നതും വളരെ പ്രായോഗികമായ കാര്യമാണ്.

New Honda CD110 Dream Deluxe Launched

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഡയമണ്ട്-ടൈപ്പ് ഫ്രെയിമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഹോണ്ട CD110 ഡ്രീം ഡീലക്‌സിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി രണ്ട് വശത്തും ഡ്രം യൂണിറ്റുകളാണ് നൽകിയിരിക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനായി കോമ്പി-ബ്രേക്ക് സിസ്റ്റത്തിന്റെ (CBS) അകമ്പടിയുമുണ്ട്.

More from DriveSpark

Article Published On: Friday, August 11, 2023, 16:24 [IST]
English summary
New honda cd110 dream deluxe launched with 10 year warranty details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X