മോട്ടോർസൈക്കിളുകളിലെ സ്റ്റൈലൻ 'ബോബി'; എൻഫീൽഡിനെ വെല്ലാൻ ജാവയുടെ ഗുലാൻ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയുടെ സ്വഭാവം പാടെ മാറിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ മാറിയെന്നു വേണമെങ്കിലും പറയാം. ഇന്ന് വിപണിയിൽ പല വിധത്തിലും തരത്തിലുമുള്ള ബൈക്കുകളാണ് ലഭ്യമായുള്ളത്. ഇതിനിടയിൽ സ്‌കൂട്ടറുകളുടെ വിൽപ്പനയും ഉയർന്നു വരികയാണെങ്കിലും യുവതലമുറക്ക് പ്രിയം ഗിയർമാറി പോവാനാവുന്ന വാഹനങ്ങൾ തന്നെയാണ്.

ഏത് ബജറ്റിലുള്ള വണ്ടികളും സ്വന്തമാക്കാൻ ആളുള്ളതിനാൽ ആഗോളതലത്തിലെ പല സൂപ്പർബൈക്ക് നിർമാതാക്കളും ഇന്ത്യയിൽ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. എന്തിന് കുറഞ്ഞ വിലയിൽ ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ എന്നിവർ വരെ നമ്മുടെ നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച വർഷമാണിത്. മിഡ്-കപ്പാസിറ്റി സെഗ്മെന്റിലേക്കാണ് ഇന്ന് കൂടുതൽ ആളുകൾ വന്നെത്തുന്നത്. ആയതിനാൽ രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം ഇവിടെ സാന്നിധ്യമറിയിച്ചും കഴിഞ്ഞു.

New Jawa 42 Bobber Launching Soon With Alloy Wheels

റോയൽ എൻഫീൽഡും ഹോണ്ടയും ട്രയംഫുമെല്ലാമാണ് ആളുകൾക്ക് പ്രിയമെങ്കിൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരും ഒരുപാടാണ്. ഇത്തരക്കാരെ ഉന്നംവെച്ചാണ് ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ യെസ്‌ഡിയും ജാവയുമെല്ലാം ഇന്ത്യയിൽ പുനരവതരിച്ചിരിക്കുന്നത്. പണ്ടത്തെ അത്ര പ്രതാപം പറയാനാവില്ലെങ്കിലും മോശമാക്കാതെ വിൽപ്പന തുടരാൻ കമ്പനിക്കാവുന്നുണ്ട്. ബോബർ സ്റ്റൈലിലുള്ള ബജറ്റ് ഫ്രണ്ട്ലി മോഡൽ വേണമെങ്കിൽ ജാവ മാത്രമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്.

പതിയെ റോയൽ എൻഫീൽഡ് ഈ വിഭാഗത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും നിലവിൽ ജാവ തന്നെയാണ് ഏവരുടേയും ചോയ്‌സ്. പെരാക്കിന്റെ വലിയ വിജയത്തിനു ശേഷം 42 ബോബർ കൂടി പുറത്തിറക്കി അരക്കെട്ട് ഉറപ്പിക്കാനും കമ്പനിക്കായി. ഇപ്പോൾ ഈ മോഡലിലേക്ക് ചെറിയൊരു പരിഷ്ക്കാരം കൊണ്ടുവന്ന് ആളെക്കൂട്ടാനുള്ള പദ്ധതിയിലാണ് ജാവ. എന്തെന്നല്ലേ, അലോയ് വീലുകളുമായി 42 ബോബറിന്റെ 2023 പതിപ്പിനെ ഒരുക്കുകയാണ് ബ്രാൻഡ്.

New Jawa 42 Bobber Launching Soon With Alloy Wheels

ഇതിന്റെ സൂചന നൽകുന്ന ആദ്യ ടീസർ ചിത്രവും ജാവ പുറത്തുവിട്ടിട്ടുണ്ട്. ബൈക്കിനെ കൂടുതൽ പ്രായോഗികമാക്കാൻ സഹായിക്കുന്ന അലോയ് വീലിനൊപ്പം ട്യൂബ് ലെസ് ടയറുകളും പുതിയ 42 ബോബറിൽ ഉണ്ടാവും. മോട്ടോർസൈക്കിളിന്റെ നിലവിലെ വേരിയന്റ് ട്യൂബ്-ടൈപ്പ് ടയറുകളോടെയാണ് വിപണിയിലെത്തുന്നത്. ഇതുകൂടാതെ, 2023 പരിഷ്ക്കാരത്തിന്റെ ഭാഗമായി ബോബർ ബിഎസ്-VI സ്റ്റേജ് 2 കംപ്ലയിന്റ് എഞ്ചിനും അവതരിപ്പിക്കും.

2023 മോഡൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി ജാവ തങ്ങളുടെ മോട്ടോർസൈക്കിളുകളുടെ മെക്കാനിക്കൽ ഘടകങ്ങളിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മികച്ച റൈഡിംഗ് അനുഭവം നൽകുന്നതിനായി എൻവിഎച്ച് ലെവലുകൾ മെച്ചപ്പെടുത്തി. എഞ്ചിൻ റീമാപ്പ് ചെയ്യുകയും ഒരു വലിയ ത്രോട്ടിൽ ബോഡി സ്ഥാപിക്കുകയും ചെയ്തു. ഇതുകൂടാതെ എക്‌സ്‌ഹോസ്റ്റ് പോർട്ടുകളുടെ വലിപ്പം വർധിപ്പിച്ചത് മെച്ചപ്പെട്ട യാത്രാക്ഷമതയും പെർഫോമൻസും നൽകാനും സഹായിക്കും.

New Jawa 42 Bobber Launching Soon With Alloy Wheels

ഇവയെല്ലാം ചെയ്‌തത് ബിഎസ്-VI രണ്ടാം ഘട്ട നിയമങ്ങൾക്ക് അനുസൃതമായാണെന്നതും ശ്രദ്ധേയമാണ്. ഇതുകൂടാതെ തങ്ങളുടെ നിരയിലെ ബൈക്കുകൾ ഇപ്പോൾ ഒരു സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ഗിയർബോക്‌സും ലഭിക്കുന്നുണ്ടെന്ന് ജാവ പറയുന്നു. ഇത് ക്ലച്ച്-പുൾ ഭാരം കുറക്കുന്നതിനൊപ്പം കൂടുതൽ സുഗമവുമാക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മികച്ച എക്‌സ്‌ഹോസ്റ്റ് നോട്ടിനായി മഫ്‌ളർ പുനർരൂപകൽപ്പന ചെയ്‌തു. 42 ബോബറിലും സമാനമായ മാറ്റങ്ങൾ വരുമെന്നാണ് പ്രതീക്ഷ.

ജാവ 42 അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത് എങ്കിലും 42 ബോബറിന് ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു പുതിയ ഹാൻഡിൽബാർ, യെസ്ഡി റോഡ്സ്റ്ററിൽ നിന്ന് കടമെടുത്ത ഫ്യുവൽ ടാങ്ക്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ഫ്യുവൽ ടാങ്കിൽ ഒരു റെട്രോ ടച്ച് നൽകാനും ടാങ്കിൽ ഗ്രിപ്പ് നൽകാനും റൈഡറെ സഹായിക്കാനും ടാങ്ക് പാഡുകളുള്ള ക്നീ പാഡുകളും കൊത്തിയെടുത്തിട്ടുണ്ട്. ഫെൻഡറും സൈഡ് പാനലുകളും ഗ്ലോസി ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

New Jawa 42 Bobber Launching Soon With Alloy Wheels

അതിനാൽ മോട്ടോർസൈക്കിളിന്റെ കളർ ഓപ്ഷൻ കൂടുതൽ വേറിട്ടുനിൽക്കും. ഇപ്പോൾ 2.13 ലക്ഷം മുതൽ 2.15 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള 42 ബോബർ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളാണ്. 30.22 bhp പരമാവധി കരുത്തിൽ 32.74 Nm torque ഉത്പാദിപ്പിക്കുന്ന 334 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് മോഡലിനുള്ളത്. ഇത് 6-സ്പീഡ് ഗിയർബോക്സുമായാണ് വരുന്നതും.

More from DriveSpark

Article Published On: Saturday, September 2, 2023, 17:11 [IST]
English summary
New jawa 42 bobber launching soon with alloy wheels teaser image revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X