ജോയ് ജോറായ്! മിഹോസ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇതുവരെ നേടിയത് 18,600 ബുക്കിംഗുകൾ

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി ഉണരുമ്പോൾ പുതിയ കളിക്കാരുടെ വരവിനാണ് നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. ഏഥറും ഓലയും ടിവിഎസും എല്ലാം മൈതാനത്ത് മിന്നിത്തിളങ്ങുമ്പോൾ ട്രെൻഡിന് തുടക്കമിട്ടത് സ്റ്റാർട്ടപ്പ് കമ്പനികളാണെന്നു വേണം പറയാൻ. ജോയ് ഇ-ബൈക്കെല്ലാം ഈ രംഗത്തെ മിടുക്കൻമാരാണ്.

വാർഡ്‌വിസാർഡ് ഇന്നോവേഷൻസ് ആൻഡ് മൊബിലിറ്റിക്ക് കീഴിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ 'ജോയ് ഇ-ബൈക്ക് അടുത്തിടെ അവതരിപ്പിച്ച മിഹോസ് ഇവിക്ക് ഗംഭീര സ്വീകരണം ലഭിച്ചിരിക്കുകയാണ് വിപണിയിൽ നിന്നും. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ച കമ്പനിക്ക് സ്‌കൂട്ടറിനായി ഇതുവരെ 18,600 ബുക്കിംഗാണ് ഇന്ത്യയുടെ അങ്ങോളമിങ്ങോളം ലഭിച്ചിരിക്കുന്നത്. 2023 മാർച്ച് മുതൽ ഇന്ത്യയിലുടനീളം ഘട്ടം ഘട്ടമായി മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറിയും കമ്പനി തുടങ്ങും.

ജോയ് ജോറായ്! മിഹോസ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇതുവരെ നേടിയത് 18,600 ബുക്കിംഗുകൾ

ജോയ് മിഹോസ് ഇവിക്കായുള്ള ബുക്കിംഗ് 2023 ജനുവരി 22 മുതലാണ് ആരംഭിച്ചത്. 15 ദിവസത്തിനുള്ളിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് കമ്പനി പറയുന്നു. കൂടാതെ ജോയ് ഇ-ബൈക്ക് 2023 ഏപ്രിലിലേക്കുള്ള ബുക്കിംഗും ആരംഭിക്കും. ഇതിനായി 2023 ഫെബ്രുവരി ഒമ്പതു മുതൽ തുടങ്ങും. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പിലൂടെയോ 999 രൂപ ടോക്കൺ തുക നൽകി മിഹോസ് ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാം.

2023 ഓട്ടോ എക്‌സ്‌പോയിൽ പുറത്തിറക്കിയ മിഹോസ് ഒരു റെട്രോ-സ്റ്റൈൽ ഇ-സ്‌കൂട്ടറാണ്.1.35 ലക്ഷം രൂപയാണ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. നിക്കൽ മാംഗനീസ് കോബാൾട്ട് കെമിസ്ട്രിയോടുകൂടിയ 2.5 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഒറ്റ ചാർജിൽ ഏകദേശം 100 കിലോമീറ്റർ വരെ റേഞ്ചാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്. ദീഘകാലം ഈട് നില്‍ക്കുന്നതിനായി പുതിയ മിഹോസ് ഇലക്ട്രിക് സ്‌കൂട്ടർ പോളി ഡിസൈക്ലോപെന്റഡീൻ (PDCPD) വസ്തുക്കൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് ഇവി നിർമാതാവ് അവകാശപ്പെടുന്നത്.

ജോയ് ജോറായ്! മിഹോസ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇതുവരെ നേടിയത് 18,600 ബുക്കിംഗുകൾ

ഇ-സ്‌കൂട്ടറിന് 7 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 1500 വാട്ട് മോട്ടോറിലൂടെ 95 Nm ടോർക്ക് വരെ നൽകാനും ഇവിക്ക് കഴിവുണ്ട്. 70 കി.മീ ടോപ് സ്പീഡാണ് മിഹോസ് ഇലക്ട്രിക്കിനുള്ളത്. ജോയ് ഇ-ബൈക്ക് മിഹോസിന് 1,864 മില്ലീമീറ്റർ നീളവും 700 മില്ലീമീറ്റർ വീതിയും 1,178 മില്ലീമീറ്റർ ഉയരവുമുണ്ട്. കൂടാതെ 1,360 mm വീൽബേസും സ്കൂട്ടറിന്റെ പ്രത്യേകതയാണ്.

175 mm ഗ്രൗണ്ട് ക്ലിയറൻസോടെയാണ് മോഡലിന്റെ വരവ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വിവിധ റോഡ് സാഹചര്യങ്ങളിലുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള ഈട്, സുഖസൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷയും മിഹോസ് നല്‍കുമെന്നാണ് വാര്‍ഡ്‌വിസാര്‍ഡ് പറയുന്നത്. സ്കൂട്ടറിന്റെ ബാറ്ററി പായ്ക്കിന് ഷോക്ക് ലോഡുകളെ നേരിടാൻ കഴിയുമെന്നും വിശ്വാസ്യതയ്ക്കായി നിരവധി ഫസ്റ്റ് ഇൻ ബിസിനസ് ടെസ്റ്റ് പ്രോട്ടോക്കോളുകളിലൂടെ കടന്നു പോയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ജോയ് ജോറായ്! മിഹോസ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇതുവരെ നേടിയത് 18,600 ബുക്കിംഗുകൾ

നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. സാധ്യമായ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ഇവി നിര്‍ത്താന്‍ ഒരു ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റത്തോടൊപ്പം സംയോജിപ്പിച്ചിരിക്കുന്ന ട്വിന്‍-ഡിസ്‌ക് ബ്രേക്കാണ് മോഡലിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. സസ്പെഷൻഷൻ മുൻവശത്തെ ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിലെ മോണോ റിവേഴ്‌സിബിൾ സ്പ്രിംഗ് സസ്പെൻഷനുമാണ് സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ജോയ് മിഹോസ് ഇവിക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റിവേഴ്സ് മോഡ്, ആന്റി തെഫ്റ്റ്, ജിപിഎസ് സിസ്റ്റം എന്നിവയുള്ള ജോയ് ഇ-കണക്റ്റ് ആപ്പും മിഹോസ് ഇലക്ട്രിക്കിന് ലഭിക്കുന്നുണ്ട്. മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളിൽ മിഹോസ് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. മിഹോസ് ഇവിയി വിപണിയിൽ ഒരു പ്രീമിയം മോഡലായി ഇടംപിടിക്കുന്നതിനാൽ ഏഥർ 450X, ഓല S1, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, സിമ്പിൾ വൺ തുടങ്ങിയ പ്രമുഖരുമായാവും മത്സരം.

More from DriveSpark

Article Published On: Monday, February 6, 2023, 18:32 [IST]
English summary
New joy mihos electric scooter gets 18600 bookings in 15 days details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X