സൂപ്പർ മീറ്റിയോർ ഒരുങ്ങിക്കോ... നിഞ്ചയുടെ എഞ്ചിനുമായി പുത്തൻ കവസാക്കി എലിമിനേറ്റർ അരങ്ങിൽ

കവസാക്കി എന്നു കേൾക്കുമ്പോഴെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക നിഞ്ചയോ വെർസിസോ ഒക്കെയാവും അല്ലേ. പണ്ട് കമ്മ്യൂട്ടർ ബൈക്കുകൾ വരെ നിർമിച്ചിരുന്ന ജാപ്പനീസ് ബ്രാൻഡ് ഇന്ന് സൂപ്പർ പ്രീമിയം മോഡലുകളുടെ തലതൊട്ടപ്പൻമാരാണെന്നു വേണം വിശേഷിപ്പിക്കാൻ.

ബജാജും കവസാക്കിയും കൈകോർത്ത് ബജാജിന്റെ ആദ്യ ക്രൂയിസർ എലിമിനേറ്റർ പുറത്തിറക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക്. പിന്നീട് അവഞ്ചറിന് പ്രചോദനമായത് വരെ ഈ ബൈക്കാണെന്നു വേണം പറയാൻ. ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ബൈക്കുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ പിന്നീട് ഇവനെ നിർത്തലാക്കുകയായിരുന്നു കമ്പനി. എന്നാൽ രണ്ടാം ജൻമം എടുത്തുകൊണ്ട് മോഡൽ തിരിച്ചെത്തിയിരിക്കുകയാണിപ്പോൾ.

സൂപ്പർ മീറ്റിയോർ ഒരുങ്ങിക്കോ... നിഞ്ചയുടെ എഞ്ചിനുമായി പുത്തൻ കവസാക്കി എലിമിനേറ്റർ അരങ്ങിൽ

ഇന്ത്യയിൽ നിർമ്മിച്ച് ആഗോള വിപണികളിലേക്ക് പ്രധാനമായി കയറ്റുമതി ചെയ്തിരുന്ന ക്രൂയിസർ മോട്ടോർസൈക്കിളായ എലിമിനേറ്ററിനെ പുതുരൂപത്തിലും ഭാവത്തിലുമാണ് കമ്പനിയിപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. അതായത് പ്രീമിയം ക്രൂസിയർ ബൈക്കായി ഇതെന്ന് സാരം. നിഞ്ച 400 സ്‌പോർട്‌ബൈക്കിന്റെ അതേ എഞ്ചിൻ ഉപയോഗിച്ചാണ് ഈ മോട്ടോർസൈക്കിൾ രൂപമെടുത്തിരിക്കുന്നത്. എന്നാൽ ക്രൂയിസർ ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസൃതമായി വ്യത്യസ്തമായ ട്യൂണിലാണ് എഞ്ചിൻ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, SE എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എലിമിനേറ്റർ പുറത്തിറക്കിയിരിക്കുന്നത്.

ഫ്രണ്ട്, റിയർ ക്യാമറകൾ, മറ്റ് അധിക ഉപകരണങ്ങൾ എന്നിവയെല്ലാം ഉപയോഗിച്ചാണ് ടോപ്പ് എൻഡ് SE വേരിയന്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്. നിഞ്ചയുടെ അതേ ലിക്വിഡ്-കൂൾഡ്, 399 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഇത് 48 bhp കരുത്തിൽ പരമാവധി 37 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡാണ് ഗിയർബോക്‌സ്. ടെലിസ്‌കോപ്പിക് ഫോർക്കും ട്വിൻ ഷോക്ക് അബ്‌സോർബർ സജ്ജീകരണവും ഉപയോഗിച്ച് സസ്പെൻഡ് ചെയ്ത പുതിയ ട്രെല്ലിസ് ഫ്രെയിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നതും.

സൂപ്പർ മീറ്റിയോർ ഒരുങ്ങിക്കോ... നിഞ്ചയുടെ എഞ്ചിനുമായി പുത്തൻ കവസാക്കി എലിമിനേറ്റർ അരങ്ങിൽ

പുതിയ കവസാക്കി എലിമിനേറ്റർ 400 മോഡലിന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2250 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1100 മില്ലീമീറ്റർ ഉയരവും 1520 മില്ലീമീറ്റർ വീൽബേസുമാണ് ഇതിനുള്ളത്. കുറഞ്ഞ 735 mm സീറ്റ് ഹൈറ്റും 150 mm ഗ്രൗണ്ട് ക്ലിയറൻസും ക്രൂയിസർ സ്വഭാവത്തെ എടുത്തുകാണിക്കുന്നുണ്ട്. ബ്രേക്കിംഗിനായി മുൻവശത്ത് 310 mm സിംഗിൾ ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടിലും ട്വിൻ പോട്ട് ബ്രേക്ക് കാലിപ്പറുകൾ സജ്ജീകരിച്ചിട്ടുമുണ്ട്.

കവസാക്കിയുടെ ക്രൂയിസർ ലൈനപ്പിൽ എലിമിനേറ്റർ 400 നിഞ്ച 650-യിൽ നിന്ന് ഉരുത്തിരിഞ്ഞ 650 സിസി എഞ്ചിനുമായി വരുന്ന വൾക്കൻ എസിന് താഴെയായാണ് ഇടംപിടിക്കുക. പൂർവികരെപ്പോലെ, പുതിയ എലിമിനേറ്റർ 400 മോഡലിനും ഒരു സാധാരണ ക്രൂയിസർ ഡിസൈൻ ഭാഷയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പിന്തുടർന്നിരിക്കുന്നത്. ഇതിന് മുമ്പ് വന്ന മിക്ക എലിമിനേറ്ററുകളിൽ നിന്നും വ്യത്യസ്തമായി ഈ പുതിയ ബൈക്കിൽ ക്രോം ഘടകങ്ങൾ ഇല്ലെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്.

സൂപ്പർ മീറ്റിയോർ ഒരുങ്ങിക്കോ... നിഞ്ചയുടെ എഞ്ചിനുമായി പുത്തൻ കവസാക്കി എലിമിനേറ്റർ അരങ്ങിൽ

കൂടാതെ ആധുനിക ക്രൂയിസർ സൗന്ദര്യത്തിന് അനുസൃതമായി എല്ലാ ബോഡി വർക്കുകളും സൈക്കിൾ ഭാഗങ്ങളും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ് ഒരുക്കിയിരിക്കുന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്. എലിമിനേറ്ററിന് ഹോണ്ടയുടെ റെബൽ മോഡലുകളോട് കൂടുതൽ സാമ്യം തോന്നിയാലും തെറ്റൊന്നും പറയാനാവില്ല. നിലവിൽ കവസാക്കി എലിമിനേറ്റർ 400 ജപ്പാനിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുക. എന്നാൽ ഇന്ത്യയിലെ ഇതിഹാസ പരിവേഷം കണക്കിലെടുത്ത് ഈ വർഷം അവസാനത്തോടെയെങ്കിലും വിപണിയിലെത്തിയേക്കും.

കവസാക്കി എലിമിനേറ്ററിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 4.71 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ. അതേസമയം ടോപ്പ് എൻഡ് SE വേരിയന്റിന് ഏകദേശം 5.33 ലക്ഷം രൂപ ആണ് വില വരുന്നത്. ഇന്ത്യയിലെത്തിയാൽ സൂപ്പർമീറ്റിയോർ 650 ആയിട്ടാവും പ്രധാന മത്സരം. ഇന്ത്യയിൽ നിലവിൽ എല്ലാത്തരം മോഡലുകളും വാങ്ങാൻ ആളുള്ളപ്പോൾ കവസാക്കിക്ക് ധൈര്യപൂർവും പുതിയ എലിമിനേറ്ററിനെയും കൊണ്ടുവരാനാവും. മാസ് വിൽപ്പനയൊന്നും പ്രീമിയം മോട്ടോർസൈക്കിളുകൾക്ക് ലഭിക്കില്ലെങ്കിലും മോശമല്ലാത്തത്ര യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്കാവും.

More from DriveSpark

Article Published On: Saturday, March 18, 2023, 11:47 [IST]
English summary
New kawasaki eliminator 400 launched with parallel twin engine from ninja india launch on cards
കൂടുതല്‍... #കവസാക്കി #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X