ഇനി വെള്ളവെളിച്ചം, മോഹവിലയിൽ എൽഇഡി ലൈറ്റിംഗുമായി കെടിഎം ഡ്യൂക്ക് 200

ഇന്ത്യയിലെ യുവാക്കൾക്കിടയിലെ പ്രിയങ്കരമായ ബൈക്കുകളിൽ ഒന്നാണ് കെടിഎം ഡ്യൂക്ക് ശ്രേണി. 125 സിസി മുതൽ അങ്ങ് 390 സിസി വരെ വ്യാപിച്ചു കിടക്കുന്ന ഈ മോട്ടോർസൈക്കിളുകൾ പെർഫോമൻസിന്റെ കാര്യത്തിലെ പുലിക്കുട്ടൻമാരാണ്. അതുപോലെ തന്നെ നമ്മുടെ മാതാപിതാക്കളുടെ പേടി സ്വപ്‌നങ്ങളിൽ ഒന്നുകൂടിയാണ് ഡ്യൂക്കുകൾ.

അതിന്റെ കാരണം നിരത്തിൽ പൊലിഞ്ഞ യുവാക്കളുടെ ജീവൻ തന്നെയാണ്. കേരളത്തിലുൾപ്പടെ കാലൻ എന്ന ടാഗുള്ള ഈ സ്പോർട്ടി മോട്ടോർസൈക്കിളുകൾ ശരിക്കും നമ്മുടെ നിരത്തുകൾക്ക് അനുയോജ്യമല്ലെന്നാണ് പലരും പടച്ചുവിടുന്ന കഥകൾ. ബൈക്കിനെ മനസിലാക്കി റൈഡ് ചെയ്‌താൽ കുഴപ്പങ്ങളൊന്നും വരില്ല. കൗമാരത്തിൻ്റെ തിളപ്പിൽ ഗിയർ ഡൗൺ ചെയ്‌ത് ഇത്തരം സ്പോർട്‌സ് ബൈക്കുകളിൽ പറപറക്കുന്നതാണ് പ്രധാന പ്രശ്‌നം. എന്തായാലും ഈ തർക്കം ഇവിടെ നിൽക്കട്ടെ.

New KTM 200 Duke

ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടത്താൻ കഴിഞ്ഞവരാണ് ഓസ്ട്രിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കെടിഎം. രാജ്യത്ത് ബജാജുമായി കൈകോർത്താണ് ബ്രാൻഡ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ടീസർ ചിത്രങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ ദേ ഇപ്പോൾ കെടിഎം ഇന്ത്യ പുതുക്കിയ 2023 മോഡൽ ഡ്യൂക്ക് 200 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.96 ലക്ഷം രൂപയുടെ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന് പുത്തൻ എൽഇഡി ഹെഡ്‌ലൈറ്റ് സമ്മാനിച്ചതാണ് പ്രധാന മാറ്റം.

പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് ഓപ്ഷനുള്ള വേരിയന്റിന് നിലവിലുള്ള 200 ഡ്യൂക്കിനെക്കാൾ 3,155 രൂപ കൂടുതലാണ് ചെലവഴിക്കേണ്ടി വരിക. 390 ഡ്യൂക്കിൽ നിന്നുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പ് മാത്രമാണ് മോട്ടോർസൈക്കിളിന് ലഭിക്കുന്ന ഒരേയൊരു മാറ്റം എന്ന കാര്യവും എടുത്തു പറയേണ്ട ഒന്നാണ്. ഇലക്‌ട്രോണിക് ഓറഞ്ച്, മെറ്റാലിക് സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ മോട്ടോർസൈക്കിൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുമാവും.

New KTM 200 Duke

പുതിയ എൽഇഡി DRL പുത്തൻ എൽഇഡി ഹെഡ്‌ലാമ്പിനൊപ്പം കെടിഎം ഡ്യൂക്ക് 200 മോഡലിലേക്ക് കോർത്തിണക്കിയിരിക്കുന്നത്. ഈ ഹെഡ്‌ലാമ്പ് യൂണിറ്റിന് ബീമിനായി 6 റിഫ്‌ളക്ടറുകളുള്ള 32 എൽഇഡികളുടെ ഒരു ശ്രേണി ലഭിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. 1290 സൂപ്പർ ഡ്യൂക്ക് R പതിപ്പിലെ ഹെഡ്‌ലാമ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഹെഡ്‌ലൈറ്റിനും രൂപംകൊടുത്തിരിക്കുന്നത്. ഇത്രയും പണം ചെലവഴിച്ച് വാങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളിൽ ഈയൊരു ഫീച്ചറില്ലെന്ന പരാതി നേരത്തെ തന്നെ പലരും ഉന്നയിച്ച വിഷയമാണ്.

അൽപം വൈകിയാണെങ്കിലും കെടിഎം ഈ പോരാ‌മ പരിഹരിച്ചിരിക്കുകയാണെന്ന വിവരം സന്തോഷത്തോടെയാണ് ആരാധകർ. അകതും കുറഞ്ഞ ചെലവിൽ ഈയൊരു ഓപ്ഷൻ ലഭിക്കുമ്പോൾ മിക്കവരും കൂടുതൽ പ്രായോഗികമായ ഈ വേരിയന്റിലേക്ക് ആകൃഷ്‌ടരാവാനാണ് സാധ്യത. 390 അഡ്വഞ്ചറിലും സമാനമായ തന്ത്രം കെടിഎം പരീക്ഷിച്ച് വിജയിച്ചിരുന്നു. പുതിയ എൽഇഡി വേരിയന്റിന്റെ വരവോടെ മോട്ടോർസൈക്കിൾ ഇപ്പോൾ നാല് വ്യത്യസ്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് വാങ്ങാനാവും.

New KTM 200 Duke

നിലവിൽ 125 ഡ്യൂക്കിനും 250 ഡ്യൂക്കിനും ഇടയിലാണ് 200 ഡ്യൂക്കിന്റെ സ്ഥാനം. എഞ്ചിനിലേക്ക് നോക്കിയാൽ ലിക്വിഡ് കൂൾഡ് 199.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോട്ടോർസൈക്കിന്റെ ഹൃദയം. ഇത് 10,000 rpm-ൽ 24.68 bhp കരുത്തും 8,000 rpm-ൽ 19.3 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് ബൈക്ക് നിരത്തിലേക്ക് എത്തുന്നത്.

എഞ്ചിൻ OBD2 കംപ്ലയിന്റിനൊപ്പം E20 ഫ്യുവൽ റെഡിയാണെന്നും കെടിഎം പറയുന്നു. 250 ഡ്യൂക്ക്, 390 ഡ്യൂക്ക് എന്നിവയുമായി പങ്കിടുന്ന സ്പ്ലിറ്റ് ട്രെല്ലിസ് ട്യൂബുലാർ ഫ്രെയിം ആണ് കെടിഎം 200 മോഡലിലും ഉപയോഗിക്കുന്നത്. ഫ്രെയിമിന് മുന്നിൽ 43 mm USD ഫോർക്കുകളും പിന്നിൽ 10-ഘട്ടമായി ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു. ബ്രേക്കിംഗിലേക്ക് നോക്കിയാൽ മുന്നിൽ ഒരു 300 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കും ഉണ്ട്.

കാലിപ്പറുകൾ ബൈബ്രെയിൽ നിന്നുള്ളതായതിനാൽ ഇതിന്റെ കാര്യക്ഷമത മികച്ചതാണ്. കൂടാതെ സൂപ്പർമോട്ടോ എബിഎസിനൊപ്പം (സിംഗിൾ-ചാനൽ എബിഎസ്) ഡ്യുവൽ-ചാനൽ എബിഎസും കെടിഎം ഡ്യൂക്ക് 200 മോഡലിൽ നൽകിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഡ്യൂക്ക് 200 സ്പോർട്‌സ് ബൈക്ക് ഒരു എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വരുന്നത്. കൂടാതെ ടെൽ-ടെയിൽ ലൈറ്റുകളും ഇതിന്റെ പ്രത്യേകതയാണ്.

എൽസിഡി ഡിസ്പ്ലേയാണെങ്കിലും ഒരുപാട് സുപ്രധാന വിവരങ്ങൾ ഈ യൂണിറ്റിലൂടെ റൈഡറിന് ലഭിക്കുന്നുണ്ടെന്ന് ഓസ്ട്രിയൻ സ്പോർട്സ് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ബജാജ് പൾസർ NS200, ടിവിഎസ് അപ്പാച്ചെ RTR 200 4V, ഹസ്ഖ്‌വർൺ വിറ്റ്പിലൻ 250, സുസുക്കി ജിക്‌സർ 250 എന്നിവയ്‌ക്കെതിരെയാണ് ഡ്യൂക്കിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Monday, June 19, 2023, 14:21 [IST]
English summary
New ktm 200 duke launched with led headlamp feature and affordable price
കൂടുതല്‍... #കെടിഎം #ktm #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X