ഇവി സെഗ്മെന്റ് കൈപ്പിടിയിലാക്കാൻ ഓല, S1 എയർ റിവ്യൂ വീഡിയോ കാണാം
പെട്രോൾ സ്‌കൂട്ടറുകൾക്ക് വെല്ലുവിളിയായി ഓല S1 എയർ എത്തിക്കഴിഞ്ഞു. വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓലയുടെ പുതിയ മോഡൽ വിപണിയിൽ കൊടുങ്കാറ്റായി മാറുകയാണ്. കഴിഞ്ഞ ദിവസം പർച്ചേസ് വിൻഡോ ആരംഭിച്ചതിനിടയിൽ ഇവി സ്വന്തമാക്കാൻ എത്തിയത് അരലക്ഷത്തോളം പേരാണെന്നതും ഓലയ്ക്ക് മൈലേജാവും.
എന്തായാലും പുതിയ എൻട്രി ലെവൽ S1 എയർ എങ്ങനെയുണ്ടെന്നറിയാൻ ഏവർക്കും താത്പര്യമുണ്ടാവും അല്ലേ. പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുന്നവരുടെ ആദ്യ പരിഗണനകളിൽ ഒന്നാവും ഇനി മുതൽ ഓല S1 എയർ ഉണ്ടാവുമെന്നതും ഉറപ്പാണ്. പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫസ്റ്റ് റൈഡ് റിവ്യൂ വിശേഷങ്ങളറിയാൻ വീഡിയോ ചുവടെ. തിയ മോഡൽ എങ്ങനെയുണ്ടെന്നറിയാനും പ്രീമിയം വേരിയന്റായ S1 പ്രോയുമായി ഇതെങ്ങനെ വേറിട്ടുനിൽക്കുന്നു എന്ന കാര്യങ്ങളെല്ലാം ഇതിലുണ്ട്.
ഏറ്റവും പുതിയ ഓല S1 എയറിൽ പുതിയ പ്ലാറ്റ്‌ഫോമാണ് ഓല ഉപയോഗിച്ചിരിക്കുന്നത് . ആയതിനാൽ സ്കൂട്ടറുകളുടെ പ്രായോഗിക വശമായ ഫ്ലാറ്റ് ഫ്ലോർ കൊണ്ടുവരാനും കമ്പനിക്കായി. കോറൽ ഗ്ലാം, പോർസലൈൻ വൈറ്റ്, സ്റ്റെല്ലാർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, ലിക്വിഡ് സിൽവർ, നിയോൺ എന്നിങ്ങനെ ആറ് നിറങ്ങൾ മാത്രമാണ് S1 എയറിന് ലഭിക്കുന്നത്. 1.09 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് നിലവിൽ ഓല S1 എയർ വിൽപ്പനയ്ക്ക് എത്തുന്നത്.

ഓഗസ്റ്റ് 15 വരെ ഈ വിലയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നീട് 1.19 ലക്ഷം രൂപയായി വില ഉയരും. 3 kWh ബാറ്ററി പായ്ക്കാണ് ഓല S1 എയറിന്റെ ഹൃദയം. ഇതിലൂടെ 125 കിലോമീറ്റർ റൈഡിംഗ് റേഞ്ച് നൽകാനാവുമെന്നും ഓല ഇലക്ട്രിക് അവകാശപ്പെടുന്നു. . 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും ഇവിക്ക് കഴിയും. ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5 മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്.


Click it and Unblock the Notifications








