കാടും മേടും കുന്നും പുഴയും കീഴടക്കാൻ എത്തുന്ന എൻഫീൽഡിന്റെ യുവതുർക്കിയെ ദേ കാണ്

വിപണിയിൽ എതിരാളികൾ അരങ്ങുവാഴാൻ എത്തുമ്പോൾ കൈകെട്ടി മാറിനിൽക്കാനാവില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് റെട്രോ ബൈക്ക് നിർമാതാക്കളുടെ തലതൊട്ടപ്പനായ റോയൽ എൻഫീൽഡ്. നിലവിലെ ലൈനപ്പ് പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കുന്ന പണി കമ്പനി നേരത്തെ തന്നെ തുടങ്ങിയിരുന്നുവെങ്കിലും ഇതിനിടയിൽ ട്രയംഫും ഹാർലി ഡേവിഡ്‌സണുമെല്ലാം സെഗ്മെന്റ് പിടിക്കാൻ കച്ചകെട്ടി എത്തുകയുണ്ടായി.

ഇവർക്കു മുന്നിൽ എൻഫീൽഡ് ഒന്നു പകച്ചുപോയെന്ന് കരുതിയിരുന്നവരുടെ മുന്നിലേക്ക് വമ്പൻ പദ്ധതികൾ അണിനിരത്തിയാണ് കമ്പനി ഉത്തരം നൽകിയിരിക്കുന്നത്. പുതിയ ബുള്ളറ്റ് 350 മുതൽ തുടങ്ങുന്ന ഈ നിര എത്തുന്നത് 650 സിസി സെഗ്മെന്റിലെ വമ്പൻ മോഡലുകളിലേക്കാണ്. ഇതിനിടയിൽ 450 വിഭാഗത്തിലേക്കും നിരവധി ബൈക്കുകൾ എൻഫീൽഡിന്റേതായി കടന്നുവരും. ഇതിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ പ്രതാപിയായ ഹിമാലയന്റെ പുത്തൻ പതിപ്പിനെ തന്നെയാണ്.

New Royal Enfield Himalayan 450 ADV Motorcycle Leaked In Online

നവംബറിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഹിമാലയൻ 450 മോഡലിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വണ്ടിയുടെ മുഴുവൻ രൂപവും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തിട്ടുമുണ്ട്. ലോഞ്ചിന് മുന്നോടിയായി മഞ്ഞുപൊതിഞ്ഞ വീഥികളിലൂടെ മുന്നേറുന്ന ഡ്യുവല്‍ പര്‍പ്പസ് അഡ്വഞ്ചര്‍ ടൂററിന്റെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഔദ്യോഗിക ടീസര്‍ വീഡിയോയും കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.

ഉത്സവ സീസണില്‍ ആളുകള്‍ ഷോറൂമുകളിലേക്ക് തള്ളിക്കയറുന്ന സാഹചര്യം മുതലെടുക്കാനാണ് എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. കൃത്യമായ ഇടവേളകളിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് വിപണി പിടിക്കാൻ കഴിവുള്ളവരാണ് എൻഫീൽഡ് എന്ന പലതവണ തെളിയിച്ചിട്ടുള്ളതാണ്. ഇനി പുതിയ 450 ഹിമാലയന്റെ വിശേഷങ്ങളിലേക്ക് വന്നാൽ പഴവന്റെ കോർ രൂപം അതേപടി നിലനിർത്തിയാണ് വരുന്നതെങ്കിൽ മാറ്റങ്ങൾ എമ്പിടിയുണ്ടെന്ന് ആദ്യ നോട്ടത്തിൽ തന്നെ മനസിലാക്കാം.

New Royal Enfield Himalayan 450 ADV Motorcycle Leaked In Online

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റെ സീറ്റുകൾ വളരെ വിശാലമാണെന്ന് തോന്നിക്കുന്നതാണ്. ടൂറിംഗിനെ കൂടുതൽ പ്രായോഗികമാക്കാനായി നിലവിലെ 15 ലിറ്റർ യൂണിറ്റിനേക്കാൾ വലിയ ഫ്യുവൽ ടാങ്കും ബൈക്കിലുണ്ടാവും. ഹിമാലയന്റെ ടൂറിംഗ് ക്രെഡൻഷ്യലുകളെ പിന്തുണയ്ക്കുന്ന മറ്റ് ഘടകങ്ങൾ ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും പിന്നിലെ ലഗേജ് റാക്കും ആണ്. കൂടാതെ നമ്മൾ മുമ്പ് കണ്ടതുപോലെ നിരവധി ഔദ്യോഗിക ആക്‌സസറികളും ലഭ്യമാകും.

നിലവിലുള്ള 411 സിസി ബൈക്ക് പോലെ ഇതൊരു നോ-ഫ്രിൽ മെഷീനല്ല. മാത്രമല്ല ഇതിന് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്ക്, സിംഗിൾ പോഡ് എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ക്ലസ്റ്റർ എന്നിവ ലഭിക്കും. ഭാരവും അണ്ടര്‍ പവര്‍ എഞ്ചിനുമാണ് നിലവില്‍ വിപണിയിലുള്ള ഹിമാലയന്റെ പ്രധാന പോരായ്മയായി എടുത്തു കാണിച്ചിരുന്നത്. ഇതൊഴിവാക്കി പൂർണമായും പുതിയ പ്ലാറ്റ്ഫോമും എഞ്ചിനുമാണ് റോയൽ എൻഫീൽഡ് 450 ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്നത്.

New Royal Enfield Himalayan 450 ADV Motorcycle Leaked In Online

ഔദ്യോഗിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹിമാലയൻ 450 പരമാവധി 35 bhp കരുത്തിൽ 40 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്നാണ് വിവരം. നിലവിലെ തലമുറ ഹിമാലയനിലെ ഓയില്‍-കൂള്‍ഡ് 411 സിസി, ലോംഗ്-സ്‌ട്രോക്ക് എഞ്ചിന്‍ 25 bhp കരുത്തും 32 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. പുതിയ ഹിമാലയൻ ഹൈവേകളിലും ഓഫ്-റോഡ് ട്രാക്കുകളിലും മികച്ച കഴിവുകൾ ഉണ്ടായിരിക്കും.

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സാവും മറ്റൊരു ഹൈലൈറ്റ്. മറ്റ് മെക്കാനിക്കലുകളിലേക്ക് വന്നാൽ മുന്നിൽ യുഎസ്‌ഡി ഫോർക്കുകളാണ് ലഭിക്കുന്നതെങ്കിൽ പിന്നിൽ റൈഡർ സീറ്റിനടിയിലേക്ക് നീളുന്ന പുതിയ മോണോഷോക്ക് സസ്പെൻഷനാണ് ഹിമാലയൻ 450 അഡ്വഞ്ചറിൽ റോയൽ എൻഫീൽഡ് നൽകിയിരിക്കുന്നത്. എക്സ്ഹോസ്റ്റ് ഡിസൈനും പുതുമയുള്ളതാണ്.

New Royal Enfield Himalayan 450 ADV Motorcycle Leaked In Online

ഡിസൈനിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും ഏകദേശ രൂപം കിട്ടിയ സ്ഥിതിക്ക് പുതിയ ഹിമാലയന്റെ വില അറിയാനായിരിക്കും വാഹന പ്രേമികള്‍ ഇനി കാത്തിരിക്കുന്നത്. കെടിഎം 390 അഡ്വഞ്ചർ X, ബിഎംഡബ്ല്യു G310 GS, ട്രയംഫ് സ്‌ക്രാംബ്ലർ 400X എന്നിവയോട് മത്സരിക്കാനെത്തുന്ന എൻഫീൽഡ് അഡ്വഞ്ചര്‍ ബൈക്കിന് 2.60 ലക്ഷമാവും എക്സ്ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. ഹിമാലയന്‍ 411 പതിപ്പിന് ഇപ്പോൾ 2.16 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയാണ് ഉള്ളത്.

More from DriveSpark

Article Published On: Thursday, August 31, 2023, 10:48 [IST]
English summary
New royal enfield himalayan 450 adv motorcycle leaked in online
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X