2.69 ലക്ഷം രൂപ വിലയുള്ള എൻഫീൽഡ് ബൈക്ക് നിരത്തിലേക്ക്, ട്രയംഫിനെ വെല്ലാൻ ഡെലിവറി തുടങ്ങി

എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും ജനപ്രിയ മോഡൽ ഏതെന്ന് ചോദിച്ചാൽ ഇതുവരെ പലരും പല പേരുകളായിരിക്കും പറയുന്നതെങ്കിൽ ഇനി മുതൽ ഏവരും പറയുക ഹിമാലയൻ എന്നാവും. അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയെ പുളകംകൊള്ളിച്ചുകൊണ്ട് പുത്തൻ 450 സിസി ഹിമാലയൻ പുറത്തിറക്കിറക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്നു വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന ബൈക്ക് സ്വന്തമാക്കാനായി ഇപ്പോഴേ ഷോറൂമുകളിൽ വൻതിരക്കാണ്.

2.69 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില വരുന്ന മോഡലിനായുള്ള ഡെലിവറിയും നേരത്തെ ആരംഭിച്ച് ഞെട്ടിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. 2023 മോട്ടോവേഴ്‌സ് അവസാനിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കുമാണ് ഹിമാലയൻ 450 മോഡലിന്റെ വിതരണവും കമ്പനി തുടങ്ങിയിരിക്കുന്നത്. നിരത്തുകളിൽ ഇനി മുതൽ അഡ്വഞ്ചർ ബൈക്കുകളാൽ നിറയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

New Royal Enfield Himalayan 450 Deliveries Started In India

നിലവിലുള്ള വില പ്രാരംഭ വിലയായി പ്രഖ്യാപിച്ചതാണെന്നും ഡിസംബര്‍ 31 വരെയായിരിക്കും ഇത് പ്രബല്യത്തില്‍ ഉണ്ടാകുകയെന്നും വിവരമുണ്ട്. ആയതിനാൽ വണ്ടി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾ ഇപ്പോഴെ ഹിമാലയൻ പ്രീ-ബുക്ക് ചെയ്‌തിട്ടേക്ക്. ഷെർപ 450 എന്ന് വിളിക്കുന്ന ഒരു പുതിയ എഞ്ചിനാണ് പുതിയ ഹിമാലയൻ 450 മോഡലിന് തുടിപ്പേകാനായി ഇത്തവണ എത്തിയിരിക്കുന്നത്. ലിക്വിഡ് കൂളിംഗ് ലഭിക്കുന്ന സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ഇത്.

8,000 rpm-ൽ 39.5 bhp കരുത്തും 5,500 rpm-ൽ പരമാവധി 40 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ പുത്തൻ എഞ്ചിൻ. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അഡ്വഞ്ചർ മോട്ടോർസൈക്കിളിന് റൈഡ്-ബൈ-വയർ ഫീച്ചറും ഇത്തവണ ലഭിക്കുന്നുണ്ട്. ഇത് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യാൻ റോയൽ എൻഫീൽഡിനെ പ്രാപ്തമാക്കി.

New Royal Enfield Himalayan 450 Deliveries Started In India

പെർഫോമൻസ്, ഇക്കോ എന്നിങ്ങനെ രണ്ട് റൈഡ് മോഡുലകളാണ് ഹിമാലയൻ 450-യിൽ ലഭിക്കുന്നത്. രണ്ടും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ത്രോട്ടിൽ റെസ്പോൺസാണ്. പുതിയ പതിപ്പിനൊപ്പം നിരവധി ഫീച്ചറുകളും ലഭ്യമാണ്. ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പുതിയ TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നിയന്ത്രിക്കാൻ ഒരു ജോയ്സ്റ്റിക്കും റോയൽ എൻഫീൽഡ് ചേർത്തിട്ടുണ്ട്.

കൂടാതെ ട്രിപ്പർ നാവിഗേഷനും ഗൂഗിൾ മാപ്പുകളും പ്രാപ്തമാക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പുത്തൻ ഹിമാലയനെ ഫീച്ചർ റിച്ചാക്കുന്നു. ഇതോടൊപ്പം സ്വിച്ചബിൾ എബിഎസ്, ഫുൾ-എൽഇഡി ലൈറ്റിംഗ്, എന്നിവയും ഹിമാലയന്റെ അഴക് വർധിപ്പിക്കുന്ന സവിശേഷതകളാണ്. 196 കിലോഗ്രാം ഭാരമുള്ള പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 450 നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ ഭാരം കുറഞ്ഞതും വലിയ ഫ്യുവൽ ടാങ്ക് ശേഷിയുമുള്ളതാണ്.

New Royal Enfield Himalayan 450 Deliveries Started In India

ഡിസൈനിലേക്ക് നോക്കിയാൽ ഏകദേശ രൂപം മുൻഗാമിക്ക് സമാനമാണെങ്കിലും വലിപ്പത്തിന്റെ കാര്യത്തിൽ ആജാനുബാഹുവാകാൻ ഇത്തവണ എഡിവി ബൈക്കിനായിട്ടുണ്ട്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ഫ്രണ്ട് വൈസര്‍, ഉയര്‍ന്ന് നില്‍ക്കുന്ന ഫെന്‍ഡര്‍, വൈഡ് ഹാന്‍ഡില്‍ ബാര്‍, പുതിയ ഫ്യുവൽ ടാങ്ക്, ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ്, എഞ്ചിൻ ഗാര്‍ഡ്, സ്പ്ലിറ്റ് സീറ്റ്, ലഗേജ് റാക്ക്, നീളം കുറഞ്ഞ എക്സ്ഹോസ്റ്റ് എന്നിവയെല്ലാമാണ് അഴക് വർധിപ്പിക്കുന്ന കാര്യം.

452 ഇപ്പോൾ ഒരു പുതിയ ട്വിൻ-സ്പാർ ട്യൂബുലാർ ഫ്രെയിമാണ് ഉപയോഗിക്കുന്നത്. ഇത് റൈഡ് നിരവാരം പൂർണമായും മെച്ചപ്പെടുത്താനും റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിനായിട്ടുണ്ട്. സസ്പെൻഷനായി മുൻവശത്ത് 43 mm ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. അതേസമയം മുന്നിലും പിന്നിലും സിംഗിൾ ഡിസ്‌കാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സ്വിച്ചബിൾ ഡ്യുവൽ-ചാനൽ എബിഎസ് ഓഫറുണ്ട്.

New Royal Enfield Himalayan 450 Deliveries Started In India

പുതിയ ഹിമാലയൻ 450 അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിൽ മുൻവശത്ത് 21 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് യൂണിറ്റുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. അവ സ്‌പോക്ക് വീലുകളാണ്. അതേസമയം അന്താരാഷ്ട്ര വേരിയന്റുകൾക്ക് ട്യൂബ് ലെസ് സ്‌പോക്ക് വീലുകൾ ലഭിക്കുമെന്നാണ് വിവരം. പിന്നീട് ഇന്ത്യയിലേക്കും കടന്നുവരുമെന്ന വാർത്തകളും കമ്പനി വൃത്തങ്ങൾ നൽകുന്നുണ്ട്. റോയൽ എൻഫീൽഡ് നിലവിൽ ഇന്ത്യൻ വിപണിയിൽ സ്‌പോക്ക്ഡ് ട്യൂബ് ലെസ് വീലുകളെ ഹോമോലോഗ് ചെയ്യാനുള്ള ശ്രമത്തിലാണ്.

ഇതിനു ശേഷമായിരിക്കും ഈ സാങ്കേതികവിദ്യ ബൈക്കിന് ഇന്ത്യയിൽ ലഭിക്കുക. ബേസ്, പാസ്, സമ്മിറ്റ് എന്നീ മൂന്ന് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഹിമാലയന്‍ 450 മോഡലിന് യഥാക്രമം 2.69 ലക്ഷം, 2.74 ലക്ഷം, 2.84 എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. ഓൺ-റോഡിലെത്തുമ്പോൾ കേരളത്തിൽ 3.47 ലക്ഷം മുതൽ 3.66 ലക്ഷം രൂപ വരെയുമാണ് മുടക്കേണ്ടി വരുന്നത്.

More from DriveSpark

Article Published On: Thursday, November 30, 2023, 12:34 [IST]
English summary
New royal enfield himalayan 450 deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X