ഈ വിലയ്ക്ക് ഇതുപോലൊരു ബൈക്ക് കിട്ടാനില്ല, പക്ഷേ വാങ്ങുന്നതിനു മുമ്പ് ഹിമാലയന്റെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അഡ്വഞ്ചർ മോട്ടോർസൈക്കിൾ പ്രേമികളെ ഹരംകൊള്ളിച്ച് റോയൽ എൻഫീൽഡ് തങ്ങളുടെ ഇതിഹാസ എഡിവി ബൈക്കായ ഹിമാലയന്റെ ഏറ്റവും പുതിയ ആവർത്തനത്തെ ഇക്കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 411 മോഡലിനെ അപേക്ഷിച്ച് പുത്തൻ 452 ശരിക്കും ഞെട്ടിക്കുന്നുണ്ട്. പണ്ടത്തെ പോരായ്‌മകളെല്ലാം പരിഹരിച്ചാണ് ഇത്തവണ ബൈക്കിനെ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത്.

ഉഗ്രൻ പെർഫോമൻസും മോഡേൺ ഫീച്ചറുകളുമെല്ലാമായി പുത്തൻ ഹിമാലയൻ അരങ്ങുവാഴുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. വില നിർണയത്തിലും പാളിച്ചകളൊന്നുമില്ലാതെ തന്നെയാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിലയിലും ആരാധകർ തൃപ്‌തരാണെന്നാണ് വിവരം. ഈ വിലയ്ക്ക് ഇതുപോലൊരു ബൈക്ക് കിട്ടാനില്ലെന്ന വാദവും പലരും ഉന്നയിക്കുന്നുണ്ട്.

New Royal Enfield Himalayan 450 Top Things You Need To Know

കെടിഎം അഡ്വഞ്ചർ 250, 390 മോഡലുകൾക്ക് പുറമെ ട്രയംഫ് സ്ക്രാംബ്ലർ 400X, ഹീറോ എക്‌സ്‌പൾസ് 2004V, സുസുക്കി V-സ്ട്രോം 250 പോലുള്ള അഡ്വഞ്ചർ ബൈക്കുകളേക്കാൾ കേമനാണോ ഈ എൻഫീൽഡ് എന്ന് സംശയം പ്രകടിപ്പിക്കേണ്ട ഒരുകാര്യവുമില്ല. പക്ഷേ പുത്തൻ റോയൽ എൻഫീൽഡ് ഹിമാലയൻ വാങ്ങാൻ പ്ലാനിടുന്നുണ്ടെങ്കിൽ മോട്ടോർസൈക്കിളിനെ കുറിച്ച് ചില കാര്യങ്ങൾ വിശദമായി തന്നെ നിങ്ങളറിയേണ്ടതുണ്ട്. അവയെന്തെല്ലാമെന്ന് പറഞ്ഞുതരാം.

ഹിമാലയൻ 452 എന്നാണ് പൊതുവേ എല്ലാവരും മോഡലിനെ വിശേഷിപ്പിക്കുന്നതെങ്കിലും റോയൽ എൻഫീൽഡ് ഔദ്യോഗികമായി '452' എന്ന പേരോ നമ്പരോ ബൈക്കിനൊപ്പം പറയുന്നോ ചേർക്കുന്നോയില്ലെന്നതാണ് രസകരമായ കാര്യം. ലോഞ്ച് ചെയ്യുന്ന സമയത്ത് പോലും പുത്തൻ ഹിമാലയൻ എന്നാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ കമ്പനി വിശേഷിപ്പിക്കുന്നത്. എന്തിന് 452 എന്ന സ്റ്റിക്കർറോ ഡീക്കലുകളോ പോലും ഇതിലില്ല. പുതിയ 452 സിസി എഞ്ചിനായതുകൊണ്ടാവാം പലരും ഈ പേരിൽ പുത്തൻ ഹിമാലയനെ വിശേഷിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

New Royal Enfield Himalayan 450 Top Things You Need To Know

ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹിമാലയൻ വരവറിയിച്ചിരിക്കുന്നത്. ടേൺ ഇൻഡിക്കേറ്ററുകൾ, ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പ് എന്നിവയ്‌ക്കായി റോയൽ എൻഫീൽഡ് എൽഇഡി ലൈറ്റിംഗാണ് ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് റെട്രോ ക്ലാസിക് ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന ബൈക്കിൽ ഇത്തരത്തിലൊരു നീക്കം. കളർ ടിഎഫ്‌ടി സ്‌ക്രീനാണ് ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്നത്തെ മിക്ക മോട്ടോർസൈക്കിളുകളിൽ നിന്നും വ്യത്യസ്തമായി പുതിയ ഹിമാലയന്റെ ഡിസ്പ്ലേ വൃത്താകൃതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നതും.

സ്പീഡ്, ഡിസ്റ്റൻസ്, ഫ്യുവൽ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളിൽ യാത്രകൾ കൂടുതൽ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്പ്ലേയിൽ ഇൻ-ബിൽറ്റായി വരുന്നുണ്ട്. ഇത് ഗൂഗിൾ മാപ്‌സുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോളുകളും ടെക്സ്റ്റ് അലേർട്ടുകളും ആക്സസ് ചെയ്യാൻ റൈഡറിനെ ഇത് അനുവദിക്കുകയും ചെയ്യും. ഇതിനുപുറമെ പുതിയ ഹിമാലയന് സ്വിച്ചബിൾ എബിഎസും റൈഡ്-ബൈ-വയർ ത്രോട്ടിലും ലഭിക്കുന്നു.

New Royal Enfield Himalayan 450 Top Things You Need To Know

ബേസ്, സ്ലേറ്റ്, സമ്മിറ്റ്, ഹാൻലെ ബ്ലാക്ക് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് റോയൽ എൻഫീൽഡ് ഹിമാലയൻ വിപണിയിലെത്തുന്നത്. കളർ ഓപ്ഷനിലെ വ്യത്യാസം മാറ്റിനിർത്തിയാൽ ഇവ തമ്മിൽ യാതൊരു വ്യത്യാസവുമില്ല കേട്ടോ. അതായത് എല്ലാ കളർ ഓപ്ഷനുകളിലും ഫീച്ചറുകളും മെക്കാനിക്കലുകളുമെല്ലാം സമാനമായിരിക്കുമെന്ന് സാരം. വിലയുടെ കാര്യത്തിലേക്ക് വന്നാൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന്റ ബേസ് മോഡലിന്റെ വില 2.69 ലക്ഷം രൂപയാണ്.

അതേസമയം ഹിമാലയൻ സ്ലേറ്റിന് 2.74 ലക്ഷം രൂപ വില വരും. മറുവശത്ത് സമ്മിറ്റിന് വില 2.79 ലക്ഷം രൂപയാണ്. റോയൽ എൻഫീൽഡ് ഹിമാലയന്റെ ഹാൻലെ ബ്ലാക്കിന് 2.84 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. നിറങ്ങൾ ഒഴികെ, വേരിയന്റുകൾ തമ്മിൽ വ്യത്യാസങ്ങളില്ലാത്തതും കൈയടി അർഹിക്കുന്ന കാര്യം തന്നെയാണെന്ന് വേണം പറയാൻ.

New Royal Enfield Himalayan 450 Top Things You Need To Know

ശേഷി കൂടിയ പുതിയ എഞ്ചിൻ എന്നതിലുപരി ഒരു ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള എഞ്ചിൻ റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത്തരത്തിലുള്ളൊരു എഞ്ചിൻ ഉപയോഗിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിൾ കൂടിയാണിത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന യൂണിറ്റിന് 40 bhp പവറിൽ പരമാവധി 40 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

21-17 ഇഞ്ച് സ്‌പോക്ക് വീൽ കോമ്പിനേഷനിലാണ് പുതിയ ഹിമാലയൻ പുറത്തിറങ്ങുന്നത്. സസ്പെൻഷനായി മുൻവശത്ത് ഷോവയിൽ നിന്നുള്ള അപ്സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസോടെ രണ്ടറ്റത്തും ഡിസ്ക്കാണ് ലഭിക്കുക. 411 മോഡലിനെ അപേക്ഷിച്ച് പുതിയ ആവർത്തനത്തിന്റെ ഭാരവും ഏകദേശം 3 കിലോയാളം കുറഞ്ഞിട്ടുണ്ട്.

New Royal Enfield Himalayan 450 Top Things You Need To Know

അങ്ങനെ ഇപ്പോൾ 196 കിലോഗ്രാം ഭാരമാണ് മോട്ടോർസൈക്കിളിനുള്ളത് എന്നതും ഹാൻഡി ചെയ്യാൻ എളുപ്പമാക്കുന്നു. ഹിമാലയന്റെ സ്റ്റാൻഡേർഡ് സീറ്റ് ഹൈറ്റായ 825 മില്ലീമീറ്ററാണെങ്കിലും റൈഡറിന്റെ ആവശ്യാനുസരണം ഇത് കുറക്കാനോ കൂട്ടാനോ കഴിയും എന്നതും ഹൈലൈറ്റാവുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറൻസും വീൽബേസും യഥാക്രമം 230 മില്ലീമീറ്ററും, 1,510 മില്ലീമീറ്ററുമാണ്.

More from DriveSpark

Article Published On: Monday, November 27, 2023, 11:55 [IST]
English summary
New royal enfield himalayan 450 top things you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X