കുറഞ്ഞ ഭാരം, കിടുക്കൻ പെർഫോമൻസ്, ട്രയംഫ് സ്ക്രാംബ്ലറിനെ പൊളിക്കാൻ ഹിമാലയൻ 452 വരുന്നത് ഒന്നിനല്ല ഏഴിനാണ്

ഇന്ത്യയിൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകളെ ജനപ്രിയനാക്കിയത് റോയൽ എൻഫീൽഡാണ്. അന്നേവരെ കണ്ടിട്ടില്ലാത്ത എൻഫീൽഡ് ബൈക്കായിരുന്നു ഹിമാലയൻ. കുടുകുടു ശബ്‌ദത്തിൽ നിന്നും തികച്ചും ബ്രാൻഡിന്റെ മുഖം പൊളിച്ചെഴുതിയ മോഡൽ പിന്നീട് യൂത്തിന്റെ ഡ്രീം ബൈക്കുകളിൽ ഒന്നായി മാറിയതും അതിവേഗമായിരുന്നു. തികച്ചും പുതിയൊരു പരീക്ഷണമായിരുന്നുവെങ്കിലും തുടക്കകാലത്ത് ചില പോരായ്‌മകളുണ്ടായിരുന്നുവെന്നത് യാഥാർഥ്യമായിരുന്നു.

എന്നാൽ ഓരോ പരിഷ്ക്കാരത്തിലും മെച്ചപ്പെട്ടു വന്ന ഹിമാലയൻ ഇന്ത്യൻ ജനതയുടെ യാത്രാ സംസ്ക്കാരത്തെ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒന്ന് ഹിമാലയം വരെ പോയോലോ എന്ന് ആലോചിച്ച് തുടങ്ങിയത് ഈ മോട്ടോർസൈക്കിളിന്റെ വരവിന് ശേഷമാണെന്നും വേണമെങ്കിൽ പറയാം. ബൈക്കിൽ ഇന്ത്യൻ ട്രിപ്പടിക്കാൻ കൂടുതൽ ശേഷി കൂട്ടി പുതുതലമുറയിലേക്ക് ചേക്കേറുകയായാണ് ഈ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ.

New Royal Enfield Himalayan 452

പിറവിടെയുക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവതരണ തീയതി പുറത്തുവിട്ട് ആകാംക്ഷ കൂട്ടുകയാണ് റോയൽ എൻഫീൽഡ്. നേരത്തെ നവംബർ ഒന്നിന് വാഹനം അരങ്ങേറ്റം കുറിക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും പുതിയ ഹിമിലയൻ 452 നവംബർ ഏഴിനായിരിക്കും ലോഞ്ച് ചെയ്യുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എൻഫീൽഡിന് ഒരു മുഴം മുമ്പേയെറിഞ്ഞ് ട്രയംഫ് സ്ക്രാംബ്ലർ 400X കൊണ്ടുവന്നെങ്കിലും വലിയ ഫാൻബേസുള്ള ഹിമാലയന്റെ തട്ട് താണുതന്നെയിരിക്കുമെന്നാണ് ആരാധകരുടെ വശം.

ആളുകൾ ആവേശഭരിതരാകുന്ന ഏറ്റവും വലിയ കാര്യം ബൈക്കിന്റെ പുതിയ എഞ്ചിനാണ്. ഇത് 452 സിസി, ലിക്വിഡ്-കൂൾഡ് സിംഗിൾ സിലിണ്ടർ യൂണിറ്റാണ്. 8,000 rpm-ൽ ഏകദേശം 40 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ പുത്തൻ ഹിമാലയന് സാധിക്കും. ടോർക്ക് ഔട്ട്പുട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഏകദേശം 40-45 Nm ആയിരിക്കുമെന്നാണ് സൂചന. ഈ ടോർക്കി എഞ്ചിൻ 6 സ്പീഡ് ഗിയർബോക്‌സുമായാവും ജോടിയാക്കുക.

New Royal Enfield Himalayan 452

നിലവിലെ ഹിമാലയൻ 411 മോഡലിനേക്കാൾ ഏകദേശം 3 കിലോഗ്രാം കുറവായിരിക്കും പുതിയ ഹിമാലയൻ 452 മോട്ടോർസൈക്കിളിന്റെ ഭാരം. അതായത് മൊത്തത്തിൽ 196 കിലോഗ്രാം ഭാരമായിരിക്കും ഉണ്ടായിരിക്കുകയെന്ന് സാരം. എഞ്ചിൻ ശേഷി കൂടിയതും വെയ്റ്റ് കുറഞ്ഞതും മികച്ച പെർഫോമൻസ് കൈവരിക്കാൻ ബൈക്കിനെ സഹായിക്കും. ഒരു ഓഫ്-റോഡ് അഡ്വഞ്ചർ ടൂറർ ആയതിനാൽ രണ്ടറ്റത്തും ഏകദേശം 200 mm വലിപ്പമുള്ള ഡിസ്ക്ക് ബ്രേക്ക് ആയിരിക്കും ഉപയോഗിക്കുക.

സ്വിച്ച് ചെയ്യാവുന്ന ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തോടെയാണ് വാഹനം വരുന്നതെങ്കിലും ട്രാക്ഷൻ കൺട്രോൾ പോലുള്ള ഫാൻസി ഫീച്ചറുകളൊന്നും ഇതിൽ ഉണ്ടാകില്ല. സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കുന്നത് മുന്നിൽ അപ് സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ആണ്. മുന്നിലും പിന്നിലും ഒരു ഡിസ്‌ക് ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കും. മോട്ടോർസൈക്കിളിലെ ഫ്രെയിമും പുതിയതായിരിക്കും.

New Royal Enfield Himalayan 452

പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 452 സ്‌പോക്ക്ഡ് റിമ്മുകളോടെയാണ് ഇത്തവണയും നിരത്തിലിറങ്ങുക. ട്യൂബ്‌ലെസ് സ്‌പോക്ക്ഡ് റിമ്മുകൾ ലഭിക്കുന്ന ഉയർന്ന വേരിയന്റും എഡിവി ബൈക്കിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി ഡിസൈനിലേക്ക് വന്നാൽ ഉയർത്തിയ ഫ്രണ്ട് ബീക്ക്, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, റൗണ്ട് റിയർ വ്യൂ മിററുകൾ, വലിയ വിൻഡ്‌സ്‌ക്രീൻ, വീതിയേറിയ ഹാൻഡിൽബാർ, പുതിയ സ്കൾപ്റ്റഡ് ഫ്യുവൽ ടാങ്ക്, സൈഡ് ലഗേജ് റാക്ക്, കോം‌പാക്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാമാണ് പുതുരൂപം ആവാഹിക്കാൻ സഹായിക്കുന്നത്.

ഫ്യുവൽ ടാങ്ക്, ഫ്രണ്ട് മഡ്ഗാർഡ്, സൈഡ് പാനൽ, പിൻ ഫെൻഡർ എന്നിവയിൽ 'ഹിമാലയൻ' ബാഡ്‌ജിംഗ് കാണാം. റോയൽ എൻഫീൽഡ് ഹിമാലയൻ 452 പുതിയ 'കാമറ്റ് വൈറ്റ്' കളർ ഓപ്ഷനും വാഗ്ദാനം ചെയ്യും. ഇതോടൊപ്പം നിരവധി മറ്റ് നിറങ്ങളുമുണ്ടാവുമെന്ന് ഉറപ്പാണ്. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാന്നിധ്യവും പ്രീമിയം ബൈക്ക് ഫീൽ നൽകാൻ സാഹായിക്കും. സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിൽ കാണുന്നതിന് സമാനമായ ലേഔട്ടായിരിക്കും ഇതിനുണ്ടാവുക. കൂടാതെ ഹസാർഡ് ലൈറ്റുകളുമുണ്ടാകും.

New Royal Enfield Himalayan 452

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഹിമാലയൻ 452 മോഡലിന് മൊത്തത്തിൽ 2,245 mm നീളവും 852 mm വീതിയും 1,316 mm ഉയരവും 1,510 mm വീൽബേസുമായിരിക്കും ഉണ്ടായിരിക്കുക. ടൂറിംഗിനെ കൂടുതൽ പ്രായോഗികമാക്കാനായി നിലവിലെ 15 ലിറ്റർ യൂണിറ്റിനേക്കാൾ വലിയ ഫ്യുവൽ ടാങ്കും സാഹയകരമാവും. വിപണിയിലെ മത്സരം കൊഴുക്കുകയാണെങ്കിലും യാത്രാ പ്രേമികളെ കൈയിലെടുക്കാൻ പുത്തൻ ബൈക്കിനാവുമെന്നാണ് കണക്കുകൂട്ടലുകൾ.

More from DriveSpark

Article Published On: Wednesday, October 11, 2023, 11:32 [IST]
English summary
New royal enfield himalayan 452 adv bike to launch on november 07 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X