ഇതുപോലെ വോറൊരു ബൈക്കില്ല! ഹിമാലയൻ 452 അരങ്ങത്ത്; ഇനി എൻഫീൽഡ് ഷോറൂമുകൾ നിറയും

അഡ്വഞ്ചർ മോട്ടോർസൈക്കിളുകളിലെ മുടിചൂടാമന്നനായ റോയൽ എൻഫീൽഡ് ഹിമാലയൻ 411 കളമൊഴിയാൻ പോവുകയാണെന്ന വാർത്ത ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പക്ഷേ ആരാധകരിലൊന്നും ഒരു നിരാശയും കാണിനില്ലെന്നതാണ് രസകരമായ കാര്യം. ഇതിനു പിന്നിലും വലിയൊരു കാരണമുണ്ടെന്നത് അങ്ങാടി പാട്ടാണ്. മുൻഗാമിയേക്കാൾ മികവോടെ പിൻഗാമി വരുന്നുവെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് നാളിമ്മിണി ആയല്ലോ.

ഓൺറോഡിൽ എന്നപോലെ ഓഫ്-റോഡിലും പുലിയാണ്​ ഹിമാലയന് പുതുതമുറക്കാരൻ എത്തിക്കഴിഞ്ഞു. ഏവരും കാത്തിരുന്ന ഹിമാലയൻ 452 എന്ന പുത്തൻ പതിപ്പിന് രൂപമെടുത്തിരിക്കുകയാണ്. റോയൽ എൻഫീൽഡിന്റെ ഷോറൂമുകൾ നിറക്കുക ഇനിയീ ബൈക്കായിരിക്കും. അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ പുത്തൻ അവതാരത്തെ ആഡംബരങ്ങളോടെ EICMA ഷോയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

New Royal Enfield Himalayan 452 Unveiled, India launch On November 24

2016-ൽ പുറത്തിറങ്ങിയതു മുതൽ ഇത്രയധികം ഫാൻബേസും ഓളവുമുണ്ടാക്കിയെടുത്ത മറ്റൊരു മോട്ടോർസൈക്കിൾ വേറേയില്ലെന്ന് തന്നെ പറയാം. വരാനിരിക്കുന്ന ഹിമാലയന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ ഓളങ്ങൾ തീർത്തതും ആരാധകരിൽ ഹൈപ്പ് കൂട്ടിയിരുന്നു. എന്തായാലും വാഹനത്തിന്റെ പിറവിക്ക് സാക്ഷ്യംവഹിച്ചിരിക്കുകയാണ് നാം ഓരോരുത്തരും. ആഗോളതലത്തിൽ അവതരിപ്പിച്ചിരിക്കുന്നതിനാൽ വില ഇന്ത്യൻ അരങ്ങേറ്റവും വില പ്രഖ്യാപനവും എൻഫീൽഡ് പിന്നീടാവും നടത്തുക.

പുതിയ ഹിമാലയന്റെ അരങ്ങേറ്റം നടന്നുവെങ്കിലും ഈ വർഷത്തെ ഗോവയിലെ മോട്ടോവേഴ്‌സിൽ നവംബർ 24-ന് ബൈക്കിനെ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കും.പുതിയ പ്ലാറ്റ്ഫോം, എഞ്ചിൻ, ഇലക്ട്രോണിക്സ്, ഫീച്ചറുകൾ, സ്റ്റൈലിംഗ് പോലുള്ളവയിൽ അടിമുടി പൊളിച്ചെഴുതായാണ് പുതിയ ഹിമാലയനെ റോയൽ എൻഫീൽഡ് പണിതിറക്കിയിരിക്കുന്നത്. ലിക്വിഡ് കൂളിംഗ് ഉള്ള 450 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ ആണ് പുത്തൻ ഹിമാലയന്റെ ഹൈലൈറ്റ്.

New Royal Enfield Himalayan 452 Unveiled, India launch On November 24

റോയൽ എൻഫീൽഡിൽ നിന്നുള്ള ആദ്യത്തെ ലിക്വിഡ് കൂളിംഗ് എഞ്ചിനാണിതെന്നതും ശ്രദ്ധേയമാണ്. ഇത് 40 bhp പവറിൽ പരമാവധി 40 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ബൈക്കിന്റെ ഇത്തവണത്തെ വരവ്. ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം മുൻഗാമിയേക്കാൾ കുറവാണ്. 196 കിലോഗ്രാം ഭാരവും 17 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയുമുള്ള മോഡൽ പെർഫോമൻസിലും ടൂറിംഗിലും 411 പതിപ്പിനേക്കാൾ മിടുക്കനായിരിക്കും.

എഡിവി മോട്ടോർസൈക്കിളിന്റെ സ്റ്റാൻഡേർഡ് സീറ്റ് ഹൈറ്റ് 825 മില്ലീമീറ്റർ ആണ്. എന്നാൽ താഴ്ത്താനോ ഉയർത്താനോ കഴിയുമെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. കൂടാതെ, 230 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 1,510 മില്ലീമീറ്റർ വീൽബേസുമാണ് ഹിമാലയൻ 452 മോഡലിനുള്ളത്. ഇനി ഡിസൈനിലേക്ക് വന്നാൽ നിലവിലുള്ള മോഡലിന്റെ ഫ്ലാറ്റ്‌ബെഡ് തരത്തിലുള്ള രൂപവുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഹിമാലയൻ 452 വില്ലു പോലെയുള്ള ആർച്ച് ലുക്കിൽ വലിപ്പം കൂടിയതുപോലെയാണ് തോന്നിക്കും.

New Royal Enfield Himalayan 452 Unveiled, India launch On November 24

റൈഡ് നിലവാരത്തിലും മൊത്തത്തിലുള്ള പെർഫോമൻസിലും വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടാണ് ബൈക്ക് പണിതെടുത്തിരിക്കുന്നതെന്ന് വ്യക്തം. സൂപ്പർ മീറ്റിയോർ 650 ക്രൂയിസറിൽ നിന്ന് കടമെടുത്ത എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, വലിയ 17 ലിറ്റർ ഇന്ധന ടാങ്ക്, മിനിമലിസ്റ്റിക് ടെയിൽ സെക്ഷൻ, റിയർ ടേൺ ഇൻഡിക്കേറ്ററുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബ്രേക്ക് ലാമ്പ് എന്നിവ ഗംഭീരമാണെന്ന് പറയാതെ വയ്യ.

ഹാൻഡിൽ ബാറും സാഡിലും പുതിയതാണ്. 4 ഇഞ്ച് വലിപ്പമുള്ള വൃത്താകൃതിയിലുള്ള TFT ഡിസ്‌പ്ലേയാണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. ഇത് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ഗൂഗിൾ മാപ്‌സ് വഴി സംയോജിപ്പിച്ച നാവിഗേഷനും വരെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ കൺസോൾ കുറച്ച് സെറ്റിംഗ്സും രണ്ട് റൈഡിംഗ് മോഡുകൾക്കിടയിൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനിലേക്കും ആക്‌സസ് നൽകുകയും ചെയ്യും.

New Royal Enfield Himalayan 452 Unveiled, India launch On November 24

ബോൾട്ട്-ഓൺ സബ്ഫ്രെയിമോടുകൂടിയ പുതിയ ട്വിൻ-സ്പാർ സ്റ്റീൽ ട്യൂബുലാർ ഫ്രെയിമിന് ചുറ്റുമാണ് പുതിയ ഹിമാലയൻ നിർമിച്ചിരിക്കുന്നത്. ഇനി സസ്പെൻഷൻ ക്രമീകരണങ്ങളിലേക്ക് വന്നാൽ ഒരു USD ഫോർക്ക് സജ്ജീകരണവും പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452 ഉപയോഗിച്ചിരിക്കുന്നത്. രണ്ടിനും 200 മില്ലീമീറ്റർ ട്രാവലും ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

90/90-R21(F), 140/80-R18 (R) സെക്ഷൻ ടയറുകളുള്ള വയർ-സ്‌പോക്ക് റിംസ് ഷോഡിലാണ് ഹിമാലയൻ നിരത്തിലേക്കിറങ്ങുന്നത്. ലോഞ്ച് കഴിഞ്ഞ് വരുന്ന മാസത്തിൽ ട്യൂബ് ലെസ് ടയറുകളുള്ള ക്രോസ് വയർഡ് റിമ്മുകളും പുത്തൻ ഹിമാലയന് ലഭ്യമാകുമെന്നാണ് അറിയാൻ കഴിയുന്ന വിവരം. ഡ്യുവൽ-ചാനൽ എബിഎസുമായി വരുന്ന മോട്ടോർസൈക്കിളിന് സ്വിച്ചബിൾ ഓപ്ഷനുമുണ്ടാവും. മോട്ടോർസൈക്കിളിന് ട്രാക്ഷൻ കൺട്രോളും ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, November 7, 2023, 14:45 [IST]
English summary
New royal enfield himalayan 452 unveiled india launch on november 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X