ട്രയംഫിനും ഹാർലിക്കും പെട്ടിയെടുക്കാം, സെഗ്മെന്റ് പിടിക്കാൻ ടിവിഎസിന്റെ പുതിയ ഐറ്റം

മോട്ടോർസൈക്കിളുകളുടെ സ്വഭാവം തന്നെ മാറിയ നൂറ്റാണ്ടാണിത്. കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളുടെ വില വരെ ഒരു ലക്ഷത്തിന് മുകളിൽ കടന്നപ്പോൾ സൂപ്പർ ബൈക്കുകളുടെ വില സാധാരണക്കാരന് വരെ താങ്ങാനാവുന്ന രീതിയിലായതാണ് പ്രധാന മാറ്റം. മാത്രമല്ല പ്രീമിയം മോഡലുകൾ വാങ്ങാനാണ് ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നതും. ഇതിന്റെ ഭാഗമായി ട്രയംഫും ഹാർലി ഡേവിഡ്‌സണുമെല്ലാം കുറഞ്ഞ ബജറ്റിൽ ഗംഭീര ബൈക്കുകൾ പണിതിറക്കുകയുണ്ടായി.

സ്പോർട്‌സ് ബൈക്ക് നിര കീഴടക്കനായി ഹീറോ മോട്ടോകോർപ് ഇതിഹാസമായ കരിസ്‌മയുടെ പുതിയ പതിപ്പും അടുത്ത ദിവസം വിപണിയിലെത്തും. എന്നാൽ കളംപിടിക്കാനായി ഒരു പടക്കുതിരയെ തങ്ങളുടെ ആവനാഴിയിലേക്ക് കൊണ്ടുവരാൻ ടിവിഎസും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ മിസ്റ്ററി മോട്ടോർസൈക്കിളിന്റെ ടീസർ വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യം ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുന്നത്.

TVS Apache RTR 310

അപ്പാച്ചെ സീരീസിന്റെ പേജിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നത് ഏവരും കാത്തിരിക്കുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്പോർട്‌സ് ബൈക്കാണെന്നാണ് ആരാധകരുടെ കമന്റ്. അതായത് വിപണിയിലുള്ള അപ്പാച്ചെ RR310 സൂപ്പർസ്പോർട്ടിന്റെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ആവർത്തനമായിരിക്കും ഇതെന്ന് ചുരുക്കം. ഇന്ത്യൻ പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ തങ്ങളുടെ സ്ഥാനം ഊട്ടിയിറപ്പിക്കാൻ ടിവിഎസിന്റെ പുതിയ മോഡലിലൂടെ സാധിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ടീസർ വീഡിയോ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല എങ്കിലും സ്‌പ്ലിറ്റ് സീറ്റ് ലേഔട്ടിനൊപ്പം മിനുസമാർന്നതും ഇടുങ്ങിയതുമായ ടെയിൽ സെക്ഷനും സ്റ്റെപ്പ്-അപ്പ് പില്യൺ സീറ്റും വരാനിരിക്കുന്ന അപ്പാച്ചെ RTR 310 മോഡലിനുണ്ടാവുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണി ഏറ്റവുമധികം കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളിലൊന്നാണ് ടിവിഎസ് അപ്പാച്ചെ RTR 310. 2023 സെപ്റ്റംബർ ആറിന് തായ്‌ലൻഡിൽ നടക്കുന്ന ഒരു പരിപാടിയിൽ ബൈക്കിന്റെ ആഗോള അരങ്ങേറ്റം നടക്കും.

ടിവിഎസ് നിർമിക്കുന്ന ബിഎംഡബ്ല്യുവിന്റെ G 310 RR മോഡലിന്റെ അതേ ഷാസിയും നിരവധി പ്രധാന ഘടകങ്ങളും അപ്പാച്ചെ RR 310 പങ്കിടുമെന്നതും ശ്രദ്ധേയമാവും. എങ്കിലും കാഴ്ച്ചയിൽ കൂടുതലും RR310 സൂപ്പർസ്പോർട്ടിന്റെ ശൈലിയായിരിക്കും വരാനിരിക്കുന്ന നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനുണ്ടായിരിക്കുക. വശത്തെ ഫെയറിംഗുകൾ ഒഴിവാക്കുന്നത് ഉൾപ്പെടെ കാര്യമായ രീതിയിൽ സ്റ്റൈലിംഗ് പരിഷ്ക്കാരവും ബ്രാൻഡ് കൊണ്ടുവരും.

RR 310 ഫെയർഡ് ബൈക്കിനെ അപേക്ഷിച്ച് ഹെഡ്‌ലാമ്പ് പാനലോടുകൂടിയ ഫ്രണ്ട് കൗൾ കൂടുതൽ ഷാർപ്പും ആകർഷകവുമായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം കൊത്തുപണികളോടു കൂടിയുള്ള മസ്ക്കുലർ ഫ്യുവൽ ടാങ്ക്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം തുടങ്ങിയവ മറ്റ് സ്റ്റൈലിംഗ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ പ്രീമിയം മോട്ടോർസൈക്കിളിനു വേണ്ട എല്ലാത്തരം സംവിധാനങ്ങളുമായാവും വണ്ടിയെത്തുക.

TVS Apache RTR 310

ഉദാഹരണത്തിന് അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകൾ (USD), റിയർ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് തുടങ്ങിയവയെല്ലാം വരാനിരിക്കുന്ന ടിവിഎസ് അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ബൈക്കിലുണ്ടാവും. എഞ്ചിനും ഫുള്ളി ഫെയർഡ് സൂപ്പർ സ്പോർട്ടിന് സമാനമായിരിക്കും. അതേ 313 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് റിവേഴ്സ്-ഇൻക്ലൈൻഡ് എഞ്ചിൻ സെഗ്മെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റതാണ്.

ടിവിഎസ് അപ്പാച്ചെ RTR 310 ബൈക്കിൽ ഈ എഞ്ചിൻ 33 bhp പവറിൽ പരമാവധി 27.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറു സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. വ്യത്യസ്‌തമായ പവറും ടോർക്കും സൃഷ്‌ടിക്കാൻ എഞ്ചിൻ ചെറുതായി റീട്യൂൺ ചെയ്‌തേക്കാം. നേക്കഡ് വേർഷനായതിനാൽ പവറിലും മറ്റും ചെറിയ മികവ് പ്രതീക്ഷിക്കാനാവും. ഇതോടൊപ്പം വ്യത്യസ്‌ത റൈഡിംഗ് മോഡുകളും കൂടി ചേരുന്നതോടെ സംഭവം കളറാവും.

നിലവിൽ അപ്പാച്ചെ RR 310 കാര്യമായ ചലനങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും അപ്പാച്ചെ വിപണിയിൽ തരംഗമാവാൻ സാധ്യതയുണ്ട്. ഫെയർഡ് ബൈക്കുകളേക്കാൾ കൂടുതൽ ഡിമാന്റ് നിലവിൽ നേക്കഡ് ശൈലിയുള്ള മോഡലുകൾക്കാണെന്നതും ടിവിഎസിന് ഗുണംചെയ്യും. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ 2.72 ലക്ഷം രൂപ വിലയുള്ള RR310 പതിപ്പിനേക്കാൾ കുറഞ്ഞ വിലയിലാവും പുതിയ RTR 310 വിൽപ്പനയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, August 21, 2023, 17:01 [IST]
English summary
New tvs apache rtr 310 naked street fighter bike teased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X