ടിവിഎസിന്റെ വക ഒരു അഡാറ് ഐറ്റം നാളെയെത്തും, കരിസ്‌മയും പൾസറും സൈഡാവാൻ ഒരുങ്ങിക്കോ

നിലവിൽ ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ നല്ല ഇമേജുള്ള ബ്രാൻഡാണ് ടിവിഎസ്. അപ്പാച്ചെ സീരീസ്, ജുപ്പിറ്റർ, എൻടോർഖ് സ്‌കൂട്ടറുകൾ റൈഡർ സ്പോർട്ടി കമ്മ്യൂട്ടർ ബൈക്ക്, റേഡിയോൺ പോലുള്ള എൻട്രി ലെവൽ മോട്ടോർസൈക്കിളുകൾ എന്നിവയെല്ലാം കമ്പനിയുടെ തുറപ്പുചീട്ടുകളും വിപണിയിൽ പ്രിയങ്കരവുമാണ്. എന്തിന് ഇലക്ട്രിക് രംഗത്തും തങ്ങളുടെ കഴിവുകൾ തെളിയിച്ച് ഐക്യൂബും രംഗത്തുണ്ട്.

പോരാത്തത്തിന് പെർഫോമൻസ് പ്രേമികളെ കൈയിലെടുക്കാൻ കഴിഞ്ഞ ദിവസം X എന്ന സ്പോർട്ടി ഇലക്‌ട്രിക് സ്‌കൂട്ടറിനെയും കമ്പനി അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ എതിരാളികൾക്ക് മുന്നിൽ തങ്ങളുടെ അരക്കെട്ടുറപ്പിക്കുകയാണ് ടിവിഎസ്. ഇതോടെ എല്ലാം കഴിഞ്ഞെന്ന സമാധാനത്തോടെ പുതിയ ഹീറോ കരിസ്‌മയെല്ലാം നിരത്തിലെത്തുകയുണ്ടായി. എന്നാൽ ഈ ഓളം അവസാനിപ്പിച്ച് രാജ്യത്തെ സ്പോർട്‌സ് ബൈക്ക് രംഗത്തേക്ക് ഒരു അഡാറ് ഐറ്റവുമായി വരികയാണ് ബ്രാൻഡ്.

New TVS Apache RTR 310 Naked Street Sports Motorcycle

ഏവരും ഏറെ നാളായി കാത്തിരിക്കുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്ക് നാളെ പിറവിയെടുക്കും. ടിവിഎസ് മോട്ടോർ കമ്പനിയുടെയും ബിഎംഡബ്ല്യു മോട്ടോറാഡിന്റെയും പങ്കാളിത്തത്തിലൂടെ ഒരുക്കിയ 310 സിസി മോട്ടോർസൈക്കിളുകളെല്ലാം ഹിറ്റായതോടെയാണ് ഈ നിരയിലേക്ക് പുതിയൊരു അഥിതി കൂടിയെത്തുന്നത്. പേര് കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും മോട്ടോർസൈക്കിൾ നാളെ എത്തുമ്പോൾ എല്ലാ വിവരങ്ങളും അറിയാനാവും.

RR310 സൂപ്പർസ്പോർട്ട് ബൈക്കുമായി സാദൃശ്യമുള്ള ഒരു ആക്രമണാത്മക ശൈലിയിലുള്ള സ്ട്രീറ്റ് ഫൈറ്ററാണ് വരുന്നതെന്ന് ടീസർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അപ്പാച്ചെ 310 പതിപ്പിനായുള്ള പ്രീ-ബുക്കിംഗും കമ്പനി തുടങ്ങിയിട്ടുണ്ട്. പുതിയ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് 3,100 ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാനും സാധിക്കും. ഡിസൈനിന്റെ കാര്യത്തിൽ ബൈക്കിന് സ്ലിം സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകളും പിന്നിൽ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലൈറ്റുകളും ലഭിക്കുന്നു.

New TVS Apache RTR 310 Naked Street Sports Motorcycle

ഷാർപ്പ് കട്ടുകളുള്ള ഫ്യുവൽ ടാങ്കും ഷാർപ്പ് ക്രീസുകളും വരാനിരിക്കുന്ന നേക്കഡ് സ്ട്രീറ്റ് സ്പോർട്സ് ബൈക്കിന് മസ്ക്കുലർ രൂപമായിരിക്കും സമ്മാനിക്കുക. അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റോടുകൂടിയ സ്പ്ലിറ്റ് സീറ്റ് ഡിസൈനും ഈ പ്രീമിയം മോട്ടോർസൈക്കിളിന്റെ സവിശേഷതയാണ്. അപ്പാച്ചെ RTR 310 മോഡലിന്റെ എഞ്ചിൻ സൂപ്പർസ്പോർട്ട് മോഡലായ RR 310-ന് സമാനമായിരിക്കും.

ഈ 312.2 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്തിന് 9,700 rpm-ൽ 33.5 bhp പവറും 7,700 rpm-ൽ 27.3 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടിവിഎസ് അതിന്റെ റിഫൈൻമെന്റ് മെച്ചപ്പെടുത്തുന്നതിനൊപ്പം റീട്യൂൺ ചെയ്യുമെന്നുമാണ് വിശ്വസിക്കുന്നത്. ഫുൾ ഫെയർഡിൽ നിന്നും കൂടുതൽ സ്ട്രീറ്റ് ഫ്രണ്ട്ലിയാക്കാൻ എഞ്ചിന് പരിഷ്ക്കരിച്ച സ്പ്രോക്കറ്റുകളും ഗിയർ അനുപാതവും ലഭിച്ചേക്കുമെന്നാണ് അനുമാനം.

New TVS Apache RTR 310 Naked Street Sports Motorcycle

അതോടൊപ്പം തന്നെ അർബൻ, റെയിൻ, സ്‌പോർട്, ട്രാക്ക് എന്നീ നാല് റൈഡിംഗ് മോഡുകളും ബൈക്കിനുണ്ടാവും. ഇത് തെരഞ്ഞെടുക്കുന്നത് അനുസരിച്ച് പെർഫോമൻസിലും മാറ്റമുണ്ടാവും. പരമാവധി 160 കിലോമീറ്റർ വേഗതയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ അപ്പാച്ചെ പ്രീമിയം ബൈക്കന് 2.93 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഫുള്ള ഫെയർഡ് മോഡലായ RR310-ന് കഴിയും. എന്നാൽ ഭാരം കുറവായതിനാലും ഭാവത്തിൽ മാറ്റമുള്ളതിനാലും പെർഫോമൻസിൽ കൂടുതൽ മാറ്റങ്ങളുണ്ടായേക്കും.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് അപ് സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കും ടിവിഎസ് ഉപയോഗിക്കുമെന്ന് ടീസർ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാന ഫ്രെയിം അപ്പാച്ചെ RR 310 സൂപ്പർസ്പോർട്ടുമായി പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം സബ്-ഫ്രെയിം വ്യത്യസ്തമായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌കുകൾ ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കും. ഡ്യുവൽ ചാനൽ എബിഎസും ഓഫറിലുണ്ടാകും.

New TVS Apache RTR 310 Naked Street Sports Motorcycle

മറ്റ് ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ മോട്ടോർസൈക്കിളിൽ പൂർണ എൽഇഡി ലൈറ്റിംഗായിരിക്കുമെന്ന് ഉറപ്പിക്കാം. ഒരു പുതിയ വെർട്ടിക്കൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ടാവും. അത് TFT യൂണിറ്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ടിവിഎസിന്റെ ബ്ലൂടൂത്ത് കണക്റ്റഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുകയും ചെയ്യും. റൈഡ് മോഡുകൾ, സ്ലിപ്പർ ക്ലച്ച്, റൈഡ്-ബൈ-വയർ എന്നിവയും വരാനിരിക്കുന്ന അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കിന്റെ ഭാഗമായിരിക്കും.

More from DriveSpark

Article Published On: Tuesday, September 5, 2023, 18:25 [IST]
English summary
New tvs apache rtr 310 naked street sports motorcycle to launch tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X