റിവോൾട്ടും ഓലയുമെല്ലാം ഇനി വിയർക്കും, ഈ ഇലക്‌ട്രിക് ബൈക്ക് ജൂലൈയിൽ നിരത്തിലേക്ക്

ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സ്‌കൂട്ടറുകൾ മാത്രമാണ് വൈദ്യുതീകരിക്കപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ കാലത്തിനൊത്ത മാറ്റവുമായി ഇ-ബൈക്കുകളും വിപണി ഭരിക്കാനായി എത്തുകയാണ്. നേരത്തെ റിവോൾട്ട് ഇവി മാത്രമുണ്ടായിരുന്ന വിഭാഗത്തിൽ ഇപ്പോൾ അൾട്രാവയലറ്റ് F77, ടോർക്ക് ക്രാറ്റോസ്, മാറ്റ ഏറ പോലുള്ള പ്രമുഖ മോഡലുകളാണ് കളംനിറയുന്നത്.

എന്നാൽ ഈ നിരയിലേക്ക് ഓബെൻ റോർ എന്നൊരു കിടിലൻ ഇലക്ട്രിക് ബൈക്കിനെ പോയ വർഷം അവതരിപ്പിച്ചിരുന്നു. കിടിലൻ ലുക്കും അതിനൊത്ത പെർഫോമൻസും റേഞ്ചും വാഗ്‌ദാനം ചെയ്‌തുകൊണ്ടെത്തിയ മോഡലിന് മികച്ച ബുക്കിംഗാണ് ലഭിച്ചതും. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്‌ട്രിക് ടൂവീലർ സ്റ്റാർട്ടപ്പായ ഒബെൻ ഇലക്ട്രിക് പ്രീ-സീരീസ് എ റൗണ്ടിൽ 40 കോടി രൂപ സമാഹരിച്ച് വാഹനത്തിനെ വിപണിയിലേക്ക് എത്തിക്കുകയാണ്.

Oben Rorr Electric Motorcycle

കമ്പനിയുടെ ബെംഗളൂരുവിലെ 3.5 ഏക്കർ നിർമാണ കേന്ദ്രത്തിൽ ഒബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി പ്രതിവർഷം 100,000 യൂണിറ്റായി ഉത്പാദന ശേഷി വർധിപ്പിക്കാൻ പുതിയ നിക്ഷേപം ഉപയോഗിക്കുമെന്ന് ഓബെൻ ഇലക്ട്രിക് പ്രഖ്യാപിച്ചു. ജൂലൈ ആദ്യവാരം റോർ ഇവിക്കായുള്ള ഡെലിവറി ആരംഭിക്കുമെന്ന സുപ്രധാന വിവരവും കമ്പനിയിപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറോടെ കമ്പനിക്ക് 17,000 പ്രീ-ബുക്കിംഗുകൾ വരെയാണ് ലഭിച്ചത്.

ഇപ്പോൾ ഏകദേശം 21,000 ബുക്കിംഗുകളോളം വാരിക്കൂട്ടി ഇ-ബൈക്ക് മുന്നേറുകയാണ്. പക്ഷേ ഡെലിവറിയിലുണ്ടായ കാലതാമസം ഇതിനെ ബാധിക്കുമോ എന്ന് കണ്ടറിയണം. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, അഹമ്മദാബാദ്, സൂറത്ത്, ജയ്പൂർ, ന്യൂഡൽഹി എന്നീ നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ഓബെൻ റോർ ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ഡെലിവറി നടക്കുക.

Oben Rorr Electric Motorcycle

ഒബെൻ റോർ ഇ-മോട്ടോർസൈക്കിൾ പൂർണമായും ഇൻ-ഹൗസ് വികസിപ്പിച്ചെടുത്തതാണെന്നും കൂടാതെ 21 പേറ്റന്റുകളുള്ള 95 ശതമാനം പ്രാദേശിക ഘടകങ്ങളും ലഭിക്കുന്നുവെന്നും ഓബെൻ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ AIS 156 ഭേദഗതി ഫേസ് 3 ബാറ്ററി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. കമ്പനി സ്വയമേ വികസിപ്പിച്ച 10 kW PMS മോട്ടോർ 3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ബൈക്കിനെ സഹായിക്കും.

ഒറ്റ ചാർജിൽ 187 (IDC) റേഞ്ചുള്ള 4.4 kWh LFP സെൽ അധിഷ്ഠിത ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോർസൈക്കിൽ ഒരുക്കിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയുടെ ആവശ്യമില്ലാതെ ഓബെൻ റോറിന് 2 മണിക്കൂർ ഫ്ലാറ്റ് ചാർജിംഗ് സമയമാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഇവി രംഗത്ത് വലിയ വിപ്ലവത്തിന് തന്നെ സാക്ഷ്യംവഹിക്കും. ഒബെൻ റോറിന് 1.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

Oben Rorr Electric Motorcycle

പുതുക്കിയ FAME II സബ്‌സിഡിക്ക് ശേഷമുള്ള വിലയാണിത്. അതായത് മുമ്പ് പ്രഖ്യാപിച്ച വിലയിൽ മാറ്റമില്ലാതെ തുടരുന്നുവെന്ന് സാരം. ഫുൾ-എൽഇഡി ലൈറ്റിംഗ്, സ്പീഡോ, ഓഡോ, റേഞ്ച്, ബാറ്ററി ലെവൽ, തെരഞ്ഞെടുത്ത റൈഡ് മോഡ് എന്നിവ കാണിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പോലുള്ള മറ്റ് അവശ്യ ഫീച്ചറുകളും ഓബെൻ റോറിന്റെ പ്രത്യേകതകളാണ്. ഈ യൂണിറ്റ് ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാണ്.

കൂടാതെ മറ്റ് അടിസ്ഥാന വിവരങ്ങൾ കാണിക്കുന്ന ഒബെൻ ഇലക്ട്രിക്കിന്റെ സ്മാർട്ട്ഫോൺ ആപ്പിനൊപ്പമാണ് പ്രവർത്തിക്കുന്നതും. ഇക്കോ, സിറ്റി, ഹാവോക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ഇതിനുണ്ട്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് അവകാശപ്പെടുന്ന ഈ സ്പോർട്ടി ഇലക്‌ട്രിക് ബൈക്കിനെ ആവേശത്തോടെയാണ് വാഹന പ്രേമികൾ വരവേറ്റിരിക്കുന്നത്.

ഓബെൻ റോർ ഇവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഇത് ഇപ്പോഴും ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. റിവോൾട്ട് ആർവി 400, ടോർക്ക് ക്രാറ്റോസ് തുടങ്ങിയ മോഡലുകളോടാണ് ഇന്ത്യയിൽ പുതിയ ഒബെൻ റോർ മത്സരിക്കുന്നത്. ഇതേവിലയുള്ള മറ്റ് വൈദ്യുത സ്കൂട്ടറുകളുടെ വിൽപ്പനയെ മറികടന്ന് ഓബെന് മുന്നേറാനാവുമോയെന്ന കാര്യം വരും ദിവസങ്ങളിൽ അറിയാം.

More from DriveSpark

Article Published On: Thursday, June 29, 2023, 16:27 [IST]
English summary
Oben rorr electric motorcycle delivery to start from 2023 july details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X