ഒറ്റ ചാർജിൽ 125 കി.മീ ഓടാം, പുത്തൻ ഇലക്‌ട്രിക് ബൈക്കുമായി ഒഡീസി

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ അരങ്ങ് തകർക്കുമ്പോൾ പതിയെ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും ട്രെൻഡായി മാറുകയാണ്. പ്രകൃതി സൗഹൃദവും കീശക്ക് താങ്ങുമാകുന്ന ഗതാഗത മാര്‍ഗമാണ് ഇലക്ട്രിക് ഇരുചക്ര മോഡലുകളെന്ന് ആളുകൾ മനസിലാക്കി തുടങ്ങിയിട്ടുള്ളതിനാൽ ഇന്ന് വാങ്ങാൻ ധാരാളം ആളുകളും എത്തുന്നുണ്ട്.

നാളെ മുതൽ കേരളത്തിൽ പെട്രോളിന് 2 രൂപ വരെ കൂടുന്ന സാഹചര്യമുള്ളതിനാൽ ദൈനംദിന ചെലവുകളും കൂടാൻ ഒരുങ്ങുകയാണ്. പ്രതിമാസം പെട്രോളടിക്കുന്ന കാശ് പോക്കറ്റിൽ കിടക്കാൻ ഇവികൾ സഹായിക്കുമെന്നത് വലിയ കാര്യമാണ്. ഓഫീസിൽ പോവാനും മറ്റ് ആവശ്യങ്ങൾക്കുമായി പെട്രോൾ ടൂവീലറുകൾ രാജ്യത്ത് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടെയാണ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ പ്രസ്ക്തി വരുന്നത്. വെറും കറണ്ടിൽ കുത്തി ഫുൾ ചാർജാക്കിയാൽ ഇപ്പോൾ 100 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കാവുന്ന ഇവികൾ വരെ ലഭ്യമാണ്.

odysse vader electric bike

നിലവിൽ ധാരാളം കമ്പനികളും ഇലക്ട്രിക് മോഡലുകളും വിപണിയിലുണ്ടെങ്കിലും ഇനിയും ഇനിയും നിരവധി വാഹനങ്ങൾ എത്താനിരിക്കുകയാണ്. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒഡീസി ഇന്ത്യയിൽ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വേഡർ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ എക്‌സ്‌ഷോറൂം വില 1.30 ലക്ഷം രൂപയാണ്. എന്നാൽ ആമുഖ വിലയായി അഹമ്മദാബാദിൽ 1.10 ലക്ഷം രൂപ മുടക്കിയാൽ വാഹനം സ്വന്തമാക്കാനാവും. മറ്റ് സംസ്ഥാനങ്ങളിൽ 1.30 ലക്ഷവും ചെലവഴിക്കേണ്ടി വരും.

ബ്രാൻഡിൽ നിന്നും പുറത്തിറങ്ങുന്ന രണ്ടാമത്തെ ഇലക്ട്രിക് ബൈക്കാണിത്. ഇന്ത്യൻ വിപണിയിൽ ഇതിനകം വിൽപനയിലുള്ള ഇവോക്കിസിന് താഴെയായാണ് ഇത് സ്ഥാനംപിടിച്ചിരിക്കുന്നത്. ഇവോക്കിസിന്റെ വില 1.71 ലക്ഷം രൂപയാണെങ്കിൽ കൂടുതൽ താങ്ങാനാവുന്ന ബദലായാണ് വേഡറിനെ കമ്പനി പരിചയപ്പെടുത്തുന്നത്. പുതുപുത്തൻ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപ മുടക്കി ഒഡീസി വേഡർ ഇന്നു മുതൽ ബുക്ക് ചെയ്യാനാവും.

odysse vader electric bike

ഗൂഗിൾ ആൻഡ്രോയിഡ് ഡിസ്‌പ്ലേയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിനായി 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്ററാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഒഡീസി ഇവി ആപ്പ് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനുമാവുമെന്നും കമ്പനി പറയുന്നു. ഇതിനായി ഇ-ബൈക്കിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറും സ്റ്റാർട്ടപ്പ് ബ്രാൻഡ് കോർത്തിണക്കിയിട്ടുണ്ട്. ഇതിനു പുറമെ ഗൂഗിൾ മാപ്‌സ് നാവിഗേഷൻ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയും സിസ്റ്റം സാധ്യമാക്കുന്നുണ്ട്.

ബൈക്ക് ലൊക്കേറ്റർ, ജിയോ ഫെൻസ്, ഇമ്മൊബിലൈസേഷൻ, ആന്റി തെഫ്റ്റ്, ട്രാക്ക്, ട്രെയ്സ്, ലോ ബാറ്ററി അലേർട്ട്, മറ്റ് ഫീച്ചറുകൾ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളോടെയാണ് ഒഡീസിയുടെ ആപ്പ് വരുന്നത്. നിരവധി ആവേശകരമായ പുതിയ ഫീച്ചറുകൾ, പുതിയ എഞ്ചിൻ സാങ്കേതികവിദ്യകൾ എന്നിവയുമായി വരുന്ന ഇലക്ട്രിക് മോട്ടോർബൈക്ക് മിഡ്‌നൈറ്റ് ബ്ലൂ, ഫിയറി റെഡ്, ഗ്ലോസി ബ്ലാക്ക്, വെനം ഗ്രീൻ, മിസ്റ്റി ഗ്രേ എന്നിങ്ങനെ അഞ്ച് പുതിയ നിറങ്ങളിൽ ലഭ്യമാണ്.

odysse vader electric bike

എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റും സ്‌പോർട്ടി ബോഡി ഗ്രാഫിക്‌സും ചേർന്നാണ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ രൂപകൽപ്പന പൂർത്തിയാക്കിയിരിക്കുന്നത്. ഒഡീസി വേഡർ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഏകദേശം 128 കിലോഗ്രാം ഭാരമുണ്ടെന്നാണ് പറയുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് 240 mm ഡിസ്‌ക് ബ്രേക്കും പിന്നിൽ 220 mm ഡിസ്‌ക് ബ്രേക്കോടുകൂടിയ കോമ്പി ബ്രേക്കിംഗ് സിസ്റ്റവുമായാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

AIS 156 അംഗീകൃതവും IP67 റേറ്റിംഗുള്ളതുമായ 3.7 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം. ഇക്കോ മോഡിൽ 125 കിലോമീറ്റർ സഞ്ചരിക്കാൻ മോഡലിനാവും. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒഡീസി വേഡർ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളിൽ പൂർണമായി റീചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററിക്ക് ഒഡീസി മൂന്ന് വർഷത്തെ വാറണ്ടി നൽകുമെന്നത് ഉപഭോക്താക്കളുടെ ആശങ്കകൾ അകറ്റാൻ സഹായിക്കും.

odysse vader electric bike

പെർഫോമൻസിലേക്ക് നോക്കിയാൽ 4.50 kW പീക്ക് പവറിൽ 170 Nm torque വരെ സൃഷ്ടിക്കാൻ കഴിയുന്ന 3 kWh യൂണിറ്റാണ് വേഡറിനെ ഇലക്ട്രിക് മോട്ടോർ.മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് ബൈക്കിന് സാധിക്കും. ഓൺലൈനായും കമ്പനിയുടെ 68 ഔട്ട്‌ലെറ്റുകളുള്ള ഡീലർഷിപ്പ് ശൃംഖലയിലുടനീളവും ബൈക്ക് ലഭ്യമാവും. ഈ വർഷം ജൂലൈ മുതൽ ഒഡീസി വേഡറിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.

More from DriveSpark

Article Published On: Friday, March 31, 2023, 14:15 [IST]
English summary
Odysse vader electric bike introduced in india price range battery details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X