മോഹവിലയിൽ പുതിയ ഫാസ്റ്റ് F2F ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒകായ, കൂട്ടിന് 80 കി.മീ. റേഞ്ചും

ചിലപ്പോൾ അടുത്തിടെ മാത്രം നിങ്ങൾ പരിചയപ്പെട്ട ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളായിരിക്കും ഒകായ. ഓലയെ തൂക്കാന്‍ ഒരു മോഡലുമായി കമ്പനി എത്തുന്നൂവെന്ന വാർത്തകളെല്ലാം ഇന്റർനെറ്റിലെ താരമായിരുന്നു. 99,999 രൂപയുടെ എക്സ്ഷോറൂം വിലയിൽ കമ്പനി ഫാസ്റ്റ് F3 എന്ന പുതുപുത്തൻ ഇവി പുറത്തിറക്കുകയും ചെയ്‌തിരുന്നു.

ദേ ഇപ്പോൾ ഒരാഴ്ച്ച പിന്നിടുമ്പോഴേക്കും മറ്റൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ വിപണിയിലെത്തിച്ച് വാർത്തകളിൽ ഇടംപിടിക്കുകയാണ് ഒകായ. ഫാസ്റ്റ് F2F എന്ന മോഡലുമായാണ് കമ്പനി ഇപ്പോൾ നിരത്തുകൾ വാഴാനായി എത്തിയിരിക്കുന്നത്. വിദ്യാർഥികൾ, യങ് പ്രൊഫഷണലുകൾ, വീട്ടമ്മമാർ തുടങ്ങിയവരെയെല്ലാം മുന്നിൽ കണ്ടാണ് പുത്തൻ ഇവിയെ രൂപകല്പന ചെയ്യുകയും വില നിശ്ചയിക്കുകയും ചെയ്തിരിക്കുന്നതെന്നും കമ്പനി പറയുന്നു. 84,000 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഫാസ്റ്റ് F2F വിപണിയിൽ എത്തിയിരിക്കുന്നത്.

മോഹവിലയിൽ പുതിയ ഫാസ്റ്റ് F2F ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒകായ, കൂട്ടിന് 80 കി.മീ. റേഞ്ചും

മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാൻ, മാറ്റ് ഗ്രീൻ, മെറ്റാലിക് ഗ്രേ, മെറ്റാലിക് സിൽവർ, മെറ്റാലിക് വൈറ്റ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് സ്കൂട്ടർ സ്വന്തമാക്കാനാവുന്നത്. 2.2 kWh ലിഥിയം-അയൺ - LFP ബാറ്ററിയുമായി ചേർന്ന് 800W മോട്ടോർ സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ നാലോ അഞ്ചോ മണിക്കൂർ മാത്രമം സമയമേ വേണ്ടിവരൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇക്കോ, സിറ്റി, സ്പോർട്സ് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇവിയിലുണ്ട്.

ഒറ്റ ചാർജിൽ 70-80 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇത് ലോഡിന് അനുസരിച്ച് മണിക്കൂറിൽ 55 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും ഒകായയുടെ പുത്തൻ ഫാസ്റ്റ് F2F ഇലക്ട്രിക് സ്‌കൂട്ടറിനാവും. രാജ്യത്തുടനീളം 550 ഒകായ ഇലക്ട്രിക് വെഹിക്കിൾസ് ഔട്ട്‌ലെറ്റുകളിൽ സ്‌കൂട്ടർ ലഭ്യമാക്കുമെന്നും ഇവി സ്റ്റാർട്ടപ്പ് അറിയിച്ചിട്ടുണ്ട്. 60V36Ah (2.2 kWh) ലിഥിയം അയോൺ - LFP ബാറ്ററിയുമായി ജോടിയാക്കിയ 800W-BLDC-ഹബ് മോട്ടോറാണ് വാഹനത്തിൽ തുടിക്കുന്നത്.

മോഹവിലയിൽ പുതിയ ഫാസ്റ്റ് F2F ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒകായ, കൂട്ടിന് 80 കി.മീ. റേഞ്ചും

കൂടാതെ ബാറ്ററിക്കും മോട്ടോറിനും രണ്ട് വർഷത്തെ വാറണ്ടിയും ഒകായ ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതിനാൽ യാതൊരു ആശങ്കകളും കൂടാതെ പുതിയ F2F ഇവി കൂടെക്കൂട്ടാം. ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയർ ഷോക്ക് അബ്സോർബറുകളുമാണ് ഒകയാ ഫാസ്റ്റ് F2F വേരിയന്റിൽ സജ്ജീകരിച്ചിരിക്കുന്നത്. റിമോട്ട് കീ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിആർഎൽ ഹെഡ്‌ലാമ്പുകൾ, എഡ്ജ് ടെയിൽലാമ്പുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് വാഹനം വിപണിയിലേക്ക് എത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

LFP ബാറ്ററിക്ക് ദീർഘായുസും ഉയർന്ന പ്രവർത്തനക്ഷമതയും ഉയർന്ന താപനിലയിൽ സ്ഥിരതയും ഉണ്ടെന്നും രണ്ട് വർഷത്തെ അല്ലെങ്കിൽ 20,000 കിലോമീറ്റർ വാറണ്ടിയോടെയാണ് ബാറ്ററി വരുന്നത് എന്നും ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണ വേളയിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അൻഷുൽ ഗുപ്ത പറഞ്ഞു. ഒകായ ഫാസ്റ്റ് F2F പതിപ്പിന്റെ സമാരംഭത്തോടെ ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഇവികളുടെ നിരയിലേക്ക് ബ്രാൻഡിന്റെ യശസ് വർധിപ്പിക്കുമെന്നും അൻഷുൽ കൂട്ടിച്ചേർത്തു.

മോഹവിലയിൽ പുതിയ ഫാസ്റ്റ് F2F ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒകായ, കൂട്ടിന് 80 കി.മീ. റേഞ്ചും

താങ്ങാവുന്ന വിലയിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനുയോജ്യമായ വാഹനമായി ഒകായ F2F ഇലക്ട്രിക് സ്‌കൂട്ടർ മാറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പെട്രോൾ വില വീണ്ടും രണ്ട് രൂപ കൂടിയ സാഹചര്യത്തിൽ ജീവിത ചെലവും പതിയെ ഉയരുകയാണ്. ആയതിനാൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡിമാന്റും വരുംകാലങ്ങളിൽ കൂടുതൽ ഉയരുമെന്നാണ് വിലയിരുത്തൽ. പോയ വർഷത്തേതിനു സമാനമായി ഈ നർഷം തുടക്കത്തിലും ഇവി ടൂവീലർ വിപണിയില്‍ മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.

ഒരുപിടി ഹൈ-സ്പീഡ് ലോ-സ്പീഡ് ഇവികള്‍ വാഗ്ദാനം ചെയ്യുന്ന ഒകായ വില്‍പ്പന കണക്കില്‍ ഇന്ത്യയിലെ ടോപ് 10 ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. അടുത്തിടെ വിപണിയിൽ എത്തിച്ച ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറിനും വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 99,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് പുത്തൻ ഇവി മുന്നോട്ടുവെക്കുന്നത്. 3.53 kWh വലിപ്പമുള്ള ഡ്യുവൽ ലിഥിയം അയൺ LFP ബാറ്ററി പായ്ക്കാണ് ഇതിൽ പ്രവർത്തിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 21, 2023, 12:30 [IST]
English summary
Okaya launched new faast f2f electric scooter in india range specs features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X