ഒറ്റ ചാർജിൽ 125 കി.മീ. വരെ ഓടാം... ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകായ എത്തി!

പെട്രോൾ വില വീണ്ടും രണ്ട് രൂപ കൂടിയ സാഹചര്യത്തിൽ ജീവിത ചെലവും പതിയെ ഉയരുകയാണെന്ന് അറിയാമല്ലോ... ഒരു ടൂവീലർ പലരുടേയും നിത്യജീവിതത്തിന്റെ ഭാഗമാണ്. ഒന്നു കടയിൽ പോവാനോ അല്ലെങ്കിൽ ജോലിക്കു പോവാനോ ധാരാളം ആളുകളാണ് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ നമ്മളെ രക്ഷിക്കാൻ എത്തിയ അവതാര പുരുഷൻമാരാണ് ഇലക്ട്രിക് വാഹനങ്ങൾ.

പ്രത്യേകിച്ച് ഇരുചക്ര വാഹന രംഗത്ത് ഇവികൾക്ക് ലഭിക്കുന്ന പരിഗണന ഇതിനു ഉദാഹരണമാണ്. നിത്യേനയുള്ള ഇന്ധന ചെലവ് ഇല്ലാതാക്കുന്നതിനു പുറമെ നിത്യജീവിത ചെലവും ഇവികൾ ലാഭിക്കുന്നുണ്ട്. ഓല, ഏഥർ, ബജാജ്. ചേതക്, മറ്റ് സ്റ്റാർട്ടപ്പ് കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കെല്ലാം വിപണിയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ധന വിലവര്‍ധനവ് കൊണ്ട് ഗുണം ലഭിച്ച ഒരു കൂട്ടരാണ് ഇവി ബ്രാന്‍ഡുകളെന്നു പറയാം. രാജ്യത്ത് അതിവേഗം വളരുന്ന ഇവി ബ്രാന്‍ഡുകളിലൊന്നാണ് ഒകായ.

ഒറ്റ ചാർജിൽ 125 കി.മീ. വരെ ഓടാം... ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകായ എത്തി!

ഓല S1 പ്രോ പോലുള്ള മോഡലുകൾക്ക് ബദലായി പുതിയൊരു കിടിലൻ ഇലക്‌ട്രിക് സ്‌കൂട്ടറിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. പതിറ്റാണ്ടിലേറെ കാലം ബാറ്ററി വ്യവസായത്തില്‍ പയറ്റിത്തെളിഞ്ഞ അനുഭവസമ്പത്തുമായാണ് ഒകായ ഇവി വിപണിയില്‍ കാലുകുത്തുന്നത്. ഒരുപിടി ഹൈ-സ്പീഡ് ലോ-സ്പീഡ് ഇവികള്‍ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡ് ഫാസ്റ്റ് F3 എന്ന പുതുപുത്തൻ മോഡൽ അവതരിപ്പിച്ചുകൊണ്ടാണ് തലക്കെട്ടിൽ ഇടംപിടിക്കുന്നത്. 99,999 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാൻ, മാറ്റ് ഗ്രീൻ, മെറ്റാലിക് ഗ്രേ, മെറ്റാലിക് സിൽവർ, മെറ്റാലിക് വൈറ്റ് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകും. ഒകായയുടെ കൈവശമുള്ള 550-ൽ അധികം ഔട്ട്‌ലെറ്റുകളിലൂടെ ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കൾക്ക് വാങ്ങാനാവും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റൈഡിംഗ് റേഞ്ചാണ് പുത്തൻ ഇവി മുന്നോട്ടുവെക്കുന്നത്. 3.53 kWh വലിപ്പമുള്ള ഡ്യുവൽ ലിഥിയം അയൺ LFP ബാറ്ററി പായ്ക്കുകളാണ് ഫാസ്റ്റ് ഇവിക്ക് തുടിപ്പേകുന്നത്.

ഒറ്റ ചാർജിൽ 125 കി.മീ. വരെ ഓടാം... ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകായ എത്തി!

ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി വാട്ടർപ്രൂഫും ഡസ്റ്റ്-റെസിസ്റ്റൻസുമാണെന്നാണ് ഒകായ അവകാശപ്പെടുന്നത്. ബാറ്ററിയുടെ ആയുസ് വർധിപ്പിക്കുന്നതിന് സ്വിച്ചബിൾ സാങ്കേതികവിദ്യയുമായാണ് വാഹനം വരുന്നത് എന്നതും ഹൈലൈറ്റാണ്. പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ സമയം വേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്. ഫാസ്റ്റ് ഇവിയുടെ ബാറ്ററിക്കും മോട്ടോറിനും മൂന്നു വർഷത്തെ വാറണ്ടിയും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ലോഡിംഗ് കപ്പാസിറ്റിയെ അടിസ്ഥാനമാക്കി ഫാസ്റ്റ് F3 ഇവിക്ക് പരമാവധി വേഗത 70 കിലോമീറ്റർ സ്പീഡ് വരെ പുറത്തെടുക്കാനാവും.

2500W പവറാണ് മോട്ടോറിൽ നിന്നും പുറത്തുവരുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗ്, റിവേഴ്സ് മോഡ്, പാർക്കിംഗ് മോഡ് എന്നീ ഫീച്ചറുകളുമായാണ് ഒകായ ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഹൈഡ്രോളിക് സ്പ്രിംഗ് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി തങ്ങളുടെ പുതിയ സ്‌കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്. കൂടാതെ 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളുടെ പ്രായോഗികതയും മോഡലിനുണ്ട്.

ഒറ്റ ചാർജിൽ 125 കി.മീ. വരെ ഓടാം... ഫാസ്റ്റ് F3 ഇലക്ട്രിക് സ്‌കൂട്ടറുമായി ഒകായ എത്തി!

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ ഓള്‍ എല്‍ഇഡി ലൈറ്റിംഗ് ഒകായ ഈ സ്‌കൂട്ടറിലും സജ്ജീകരിച്ചിട്ടുണ്ട്. ഒകായ ഫാസ്റ്റ് F3 അതിന്റെ സെഗ്‌മെന്റിലെ ഹീറോ ഒപ്റ്റിമ CX, ഒകിനാവ പ്രെയ്‌സ് പ്രോ, ആംപിയർ മാഗ്നസ് X എന്നിവയുമായാണ് മാറ്റുരയ്ക്കുന്നത്. ഫാസ്റ്റ് F4, ഫ്രീഡം, ക്ലാസിക് IQ എന്നിവയ്ക്ക് ശേഷം കമ്പനി ഇന്ത്യയിൽ പുറത്തിറക്കുന്ന നാലാമത്തെ ഇലക്ട്രിക് സ്കൂട്ടറാണ് ഒകായ ഫാസ്റ്റ് എഫ്3.

ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ഇവികൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അവതരിപ്പിച്ച ഒരു വിപ്ലവകരമായ ഇലക്ട്രിക് ഇരുചക്ര വാഹനമാണ് ഒകായ ഫാസ്റ്റ് F3 എന്ന് കമ്പനിയുടെ ഇലക്ട്രിക് വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ അൻഷുൽ ഗുപ്ത പറഞ്ഞു. കൂടാതെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച തെരഞ്ഞെടുപ്പായി മാറുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും പുത്തൻ സ്‌കൂട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More from DriveSpark

Article Published On: Friday, February 10, 2023, 13:15 [IST]
English summary
Okaya launched new faast f3 electric scooter in india range battery performance details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X