മോഹിപ്പിക്കും വിലയിൽ 130 കി.മീ. റേഞ്ചുള്ള 'സ്‌കൂബൈക്ക്'; വെല്ലുവിളി ഏഥറിനോടും ഓലയോടും

ഉത്സവ സീസൺ ആയതോടെ ഇന്ത്യൻ വാഹന വിപണിയിൽ ഓഫറുകളുടെയും പുത്തൻ മോഡലുകളുടെയും ചാരകയാണിപ്പോൾ. ഇവി രംഗത്തെ അധിപൻമാരായ ഓല ഗംഭീര ഓഫറുകളുമായി കളംപിടിച്ചപ്പോൾ എതിരാളികളുടെ നിരയിലും വലിയ നീക്കങ്ങളാണ് നടക്കുന്നത്.

അതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ ഒകായ ഇവി തങ്ങളുടെ ഏറ്റവും പുതിയ മോട്ടോഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുകയാണ്. മോഹിപ്പിക്കുന്ന വിലയിൽ കിടിലൻ റേഞ്ചാണ് മോഡലിന്റെ മുഖമുദ്ര. പുത്തൻ വൈദ്യുത സ്കൂട്ടർ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 2,500 രൂപ ടോക്കൺ തുക നൽകി മോട്ടോഫാസ്റ്റ് ഇപ്പോൾ ബുക്ക് ചെയ്യാം.

Okaya Motofaast Electric Scooter Launched, Price, Range, Battery Specs

ഡെലിവറികൾ നവംബർ മുതൽ ന്യൂഡൽഹിയിൽ നിന്നും ജയ്പൂരിൽ നിന്നും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1.37 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള മോട്ടോഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടർ ഒറ്റ ചാർജിൽ നൽകുന്നത് 130 കിലോമീറ്റർ റേഞ്ചാണെന്ന് ഒകായ പറയുന്നു. ഇതിനായി 3.53 kWh സംയോജിത ശേഷിയുള്ള ഒരുജോടി LFP ബാറ്ററികളാണ് വാഹനത്തിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

സ്കൂട്ടർ 8 ഡിഗ്രി ഗ്രേഡബിലിറ്റിക്കായി റേറ്റുചെയ്‌തവയാണ് ഇവ. ഇതിൽ ഒന്ന് സീറ്റിനടിയിൽ ലംബമായും രണ്ടാമത്തെ ബാറ്ററി പായ്ക്ക് ഫ്ലോർബോർഡിന് കീഴിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നതിനാൽ മൊത്തത്തിൽ മികച്ച ബാലൻസായിരിക്കും വാഗ്‌ദാനം ചെയ്യുക. ഒകായ മോട്ടോഫാസ്റ്റ് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 70 കിലോമീറ്ററാണ്. കൂടാതെ, കമ്പനിയുടെ അവകാശവാദമനുസരിച്ച് ഇവിയിൽ ഘടിപ്പിച്ച ബാറ്ററി പായ്ക്കുകൾ 5 മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാനാകും.

Okaya Motofaast Electric Scooter Launched, Price, Range, Battery Specs

ഇക്കോ, സിറ്റി, സ്പോർട്സ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും റൈഡറിന് തെരഞ്ഞെടുക്കാം. ഫീച്ചറുകളുടെ കാര്യത്തിലും ആളൊരൽപം മോഡേണാണ്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, രണ്ട് വീലുകൾക്കും കോമ്പി ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റം, 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ, ഡയമണ്ട് കട്ട് അലോയ്‌കൾ എന്നിവയാണ് സ്‌കൂട്ടറിലെ മറ്റ് സവിശേഷതകൾ. ഡിസൈനിലേക്ക് നോക്കിയാൽ മോഡേൺ സ്റ്റൈലാണ് ഒകായ മോട്ടോഫാസ്റ്റിനുള്ളത്.

സിയാൻ, ബ്ലാക്ക്, ഗ്രീൻ, റെഡ്, ഗ്രേ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളിൽ ഇലക്‌ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം. മറ്റ് മെക്കാനിക്കൽ വശങ്ങളിൽ സസ്‌പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് സസ്പെൻഷനും പിന്നിൽ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഷോക്ക് അബ്സോർബർ യൂണിറ്റും ഒകായ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഒരു അടിപൊളി സ്കൂട്ടറായി മോട്ടോഫാസ്റ്റ് മാറുന്നു.

Okaya Motofaast Electric Scooter Launched, Price, Range, Battery Specs

ഉയർന്ന വേഗതയും ഒറ്റത്തവണ ചാർജിൽ നൽകുന്ന റേഞ്ചും കാണാനുള്ള സ്റ്റൈലും മോശമല്ലാത്ത പെർഫോമൻസുമെല്ലാം ഇഴകലരുമ്പോൾ ഒകായ ഇവി ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമാവുന്നു. സുഖപ്രദമായ യാത്രയും മെച്ചപ്പെടുത്തിയ ഹാൻഡ്‌ലിംഗ് അനുഭവവും വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഒരു സ്‌കൂട്ടറിന്റെ രൂപത്തിൽ ഒരു ബൈക്കിന്റെ അനുഭവം സമന്വയിപ്പിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

സുരക്ഷാ മാനദണ്ഡങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് നിർമ്മിച്ച ഈ സ്‌കൂബൈക്ക് സ്റ്റൈലിഷ്, ഫുൾ ഫീച്ചർ, സുരക്ഷിതമായ യാത്രാ മാർഗം ആഗ്രഹിക്കുന്ന ആളുകൾക്കായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ഒകായ കൂട്ടിച്ചേർത്തു. മോട്ടോഫാസ്റ്റിന്റെ ബാറ്ററിക്കും മോട്ടോറിനും 3 വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ വാറണ്ടിയാണ് ബ്രാൻഡ് നൽകുന്നത് എന്നതിനാൽ ഉടമസ്ഥാവകാശത്തെ ഓർത്ത് ആശങ്കയൊന്നും വേണ്ട.

അവതരിപ്പിക്കുന്നതോടെ, വരും മാസങ്ങളിൽ വിൽപ്പന വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയിം II സബ്‌സിഡിയിൽ കേന്ദ്ര സർക്കാർ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. എങ്കിലും ഉത്സവ സീസണിൽ കാര്യമായ ഓഫറുകളെല്ലാം അണിനിരത്തി വിപണി പിടിക്കാനാണ് ബ്രാൻഡുകളുടെ ലക്ഷ്യം.

ഇന്ത്യയിൽ ഉടനീളമായി 550 ഡീലര്‍ഷിപ്പുകളുള്ള ഒകായ ഇലക്ട്രിക് വാഹന നിർമാതാക്കൾ ഈ ഉത്സവ സീസണിലും മികച്ച വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. മോട്ടോഫാസ്റ്റ് സ്കൂബൈക്ക് ഇതിന് സഹായകരമാവുമെന്നാണ് പ്രതീക്ഷ. വില നിലവാരവും റേഞ്ചുമെല്ലാം കണക്കാക്കുമ്പോൾ ഓല, ഏഥർ, സിമ്പിൾ, ഹീറോ, ടിവിഎസ്, ബജാജ് എന്നിവയിൽ നിന്നുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായാവും ഒകായയുടെ മത്സരം.

More from DriveSpark

Article Published On: Wednesday, October 18, 2023, 12:34 [IST]
English summary
Okaya motofaast electric scooter launched price range battery specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X