ഓലയും ഏഥറും വിയർക്കുമല്ലോ, 135 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വരവിന് തീയതിയായി

പെട്രോൾ സ്‌കൂട്ടറുകളേക്കാൾ ലാഭവും ദൈനംദിന യാത്രകൾക്ക് എന്തുകൊണ്ടും അനുയോജ്യവും മെച്ചവും ആണെന്ന് ആളുകൾ മനസിലാക്കിയതോടെ വൈദ്യുത വാഹന നിർമാതാക്കളുടെ രാശി തെളിഞ്ഞു. ഓലയും ഏഥറുമെല്ലാം നിരത്തുകൾ നിറയുമ്പോൾ കൂടെ മറ്റ് കമ്പനികൾക്കും ഇതെല്ലാം മൈലേജാവുന്നുണ്ട്. സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങു വാഴുന്ന വിഭാഗത്തിൽ ഒകായ ഇവിയും ആളുകളുടെ ശ്രദ്ധനേടുന്നുണ്ട്.

ഉപഭോക്താക്കൾക്ക് തായ്‌ലൻഡിലേക്ക് ട്രിപ്പും അതോടൊപ്പം മറ്റ് കിടിലൻ ഓഫറുകളും വാഗ്‌ദാനം ചെയ്‌താണ് ഒകായ ആളുകളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നത്. ഇക്കാരണത്താൽ തന്നെ പുതിയൊരു ടൂവീലർ വാങ്ങാൻ ആലോചിക്കുമ്പോൾ തന്നെ ബ്രാൻഡിന്റെ പേര് മനസിലേക്ക് ഓടിയെത്തുകയും ചെയ്യും. രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒകായ ഇവി ഉത്സവ സീസണിന് മുന്നോടിയായി പുതിയൊരു മോഡലിനെ കൂടി രംഗത്തിറക്കുകയാണ്.

Okaya MotoFaast Electric Scooter Launching

ഇതിന്റെ ഭാഗമായി മോട്ടോഫാസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗും ഒകായ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാൽ ഇവിയെ അവതരിപ്പിക്കുന്ന ദിവസം മാത്രം വെളിപ്പെടുത്താതിരുന്ന കമ്പനി ഇപ്പോൾ ലോഞ്ച് തീയതിയും പുറത്തുവിട്ട് സസ്പെൻസ് പൊളിച്ചിരിക്കുകയാണ്. ഇവി പ്രേമികൾ കാത്തിരിക്കുന്ന മോഡൽ ഒക്‌ടോബർ 17-ന് വിപണിയിലെത്തും. ഏകദേശം 1.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഒകായ ഇവിക്ക് പ്രതീക്ഷിക്കുന്ന വില.

മുടക്കുന്ന പ്രീമിയം വിലയ്ക്കുള്ള മുതലുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ടാണ് ഒകായ മോട്ടോഫാസ്റ്റ് രംഗത്തിറക്കുന്നത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ മുതൽ 135 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചാണ് പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയായിരിക്കും ഇതിന്റെ പരമാവധി വേഗം എന്നതും കൂടി കണക്കാക്കുമ്പോൾ സംഭവം കളറാവുന്നുണ്ട്.

Okaya MotoFaast Electric Scooter Launching

ഈ ഉയർന്ന വേഗതയും ഒറ്റത്തവണ ചാർജിൽ നൽകുന്ന റൈഡിംഗ് ശ്രേണിയും ദൈനംദിന ഉപയോഗത്തിന് തികച്ചും അനുയോജ്യമാക്കുന്നുണ്ട്. സ്കൂട്ടർ 8 ഡിഗ്രി ഗ്രേഡബിലിറ്റിക്കായി റേറ്റുചെയ്തിരിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. രണ്ട് LFP ബാറ്ററി പായ്ക്കുകളാണ് മോട്ടോഫാസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് സീറ്റിനടിയിൽ ലംബമായി സ്ഥാപിച്ചിരിക്കുന്നു. രണ്ടാമത്തെ ബാറ്ററി പായ്ക്ക് ഫ്ലോർബോർഡിന് കീഴിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നതിനാൽ മൊത്തത്തിൽ മികച്ച ബാലൻസായിരിക്കും വാഗ്‌ദാനം ചെയ്യുക.

കാഴ്ച്ചയിൽ മോഡേൺ സ്റ്റൈലാണ് ഒകായ മോട്ടോഫാസ്റ്റിനുള്ളത്. സിയാൻ, ബ്ലാക്ക്, ഗ്രീൻ, റെഡ്, ഗ്രേ എന്നിങ്ങനെ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്ഷനുകളും ഇലക്‌ട്രിക് സ്‌കൂട്ടറിലുണ്ട്. നിലവിൽ, ഒകായ സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ ഏറ്റവും ഉയർന്നതും റേറ്റുചെയ്തതുമായ പവർ ഔട്ട്പുട്ടുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇലക്ട്രിക് മോട്ടോറിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് ഒരു ഹബ് മൗണ്ടഡ് യൂണിറ്റാണെന്നത് മാത്രമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Okaya MotoFaast Electric Scooter Launching

ഇനി പുതിയ ഒകായ മോട്ടോഫാസ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റ് ഫീച്ചറുകളിലേക്ക് വന്നാൽ സ്‌പീഡ്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, റൈഡിംഗ് മോഡ്, സമയം, ബാറ്ററി ശതമാനം എന്നിവ പ്രദർശിപ്പിക്കുന്ന 7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് ഇവിയിലെ പ്രധാന ഹൈലൈറ്റ്. ഹെഡ്‌ലാമ്പിനും ടേൺ ഇൻഡിക്കേറ്ററുകൾക്കുമുള്ള എൽഇഡി ഘടകങ്ങളാണ് ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകൾ. ഡ്രം ബ്രേക്കുകളേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂട്ടറിന് മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ലഭിക്കുന്നു.

മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഷോക്ക് അബ്‌സോർബറുകളുമാണ് മോട്ടോഫാസ്റ്റിന്റെ സസ്പെൻഷൻ ചുമതലകൾ നിർവഹിക്കാൻ നിയോഗിച്ചിരിക്കുന്നത്. അലോയ് വീലുകളോടെയാണ് സ്കൂട്ടർ വരുന്നത് എന്നതിനാൽ ട്യൂബ്‌ലെസ് ടയറുകളും ഓഫറിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പഞ്ചറാൽ ഉണ്ടാകുന്ന ആശങ്കകളെല്ലാം ഇതിലൂടെ മറികടക്കാനും കമ്പനിക്ക് സാധിക്കും. കാരണം ട്യൂബ് ടൈപ്പ് ടയറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ എളുപ്പത്തിൽ ശരിയാക്കാൻ കഴിയും എന്നതാണ്.

സ്പോർട്ടി ലുക്കിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കൂടി ചേരുമ്പോൾ മോട്ടോഫാസ്റ്റ് എളുപ്പത്തിൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിടനീളമായി 550 ഡീലര്‍ഷിപ്പുകളുള്ള ഒകായ ഈ ഉത്സവ സീസണിലും മികച്ച വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. പക്ഷേ ഒരേ വില നിലവാരവും റേഞ്ചുമെല്ലാം കണക്കാക്കുമ്പോൾ ഓല, ഏഥർ, സിമ്പിൾ, ഹീറോ, ടിവിഎസ്, ബജാജ് എന്നിവയിൽ നിന്നുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് അൽപം മേൽകൈ ഉണ്ടെന്നത് യാഥാർഥ്യമാണ്.

More from DriveSpark

Article Published On: Sunday, October 15, 2023, 11:00 [IST]
English summary
Okaya motofaast electric scooter launching on october 17 ola and ather rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X