പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകൻ തന്നെ! വീണ്ടും പുതിയ ഓഫറുകളുമായി ഓല ഇലക്‌ട്രിക്, സംഭവം ഇങ്ങനെ

നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ് പച്ച നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ. നേരത്തെ കാണുമ്പോൾ ഒരു കൗതുകമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതൊന്നും ആരിലും കാണാനില്ല. പക്ഷേ ഓല ഇലക്‌ട്രിക് സ്‌കൂട്ടറൊന്നു പോയാൽ പലരും അതിലേക്ക് നോക്കാതെ പോവാറില്ലെന്നു വേണം പറയാൻ. കാഴ്ച്ചയിലെ രസവും പെർഫോമൻസുമെല്ലാമായി ആളുകൾക്ക് ഏറെ വേണ്ടപ്പെട്ടവനായി മാറിയിരിക്കുകയാണ് ഓല സ്‌കൂട്ടറുകൾ.

തെരഞ്ഞെടുക്കാൻ അനേകം മോഡലുകളുണ്ടെന്നതും ആളുകളെ അടുപ്പിക്കുന്ന കാര്യമാണ്. പരമ്പരാഗ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ അന്ത്യം കുറിക്കുക എന്നത് ഓലയുടെ അപ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇതിനായി അഹോരാത്രം പരിശ്രമിക്കുന്ന കമ്പനി അടുത്തിടെ കിടുക്കാച്ചി ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല ഡിസംബറിൽ ഉപഭോക്താക്കൾക്കായി കൂടുതൽ ആനുകൂല്യങ്ങൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

Ola Electric Announced Fresh Benefits And Offers For Customers

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി നിർമാതാക്കൾ നിലവിലുള്ള ഓല ഇലക്ട്രിക് ഉപഭോക്താക്കൾക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ വാറണ്ടിയിലും ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ ആളുകളെ ബ്രാൻഡിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്നതിനായി നിലവിലുള്ള ഉപഭോക്താക്കൾക്കുള്ള ഓഫറുകളിൽ റിവാർഡുകളും ക്യാഷ്ബാക്ക് ഡീലുകളും വരെ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ആനുകൂല്യങ്ങൾ ഇന്ന് മുതൽ നിലവിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അതായത് ഡിസംബർ 10-ന് ഈ ഓഫർ കാലഹരണപ്പെടും. എന്നാൽ ഈ വാരാന്ത്യം വരെ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്സ്റ്റൻഡഡ് വാറണ്ടിയിൽ 50 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഉപഭോക്താക്കളെ റഫർ ചെയ്യുന്ന നിലവിലെ ഉപഭോക്താക്കൾക്ക് ഓരോ റഫറലുകൾക്കും 2,000 രൂപ വരെ ലഭിക്കുമെന്നും ഇവി ബ്രാൻഡ് അറിയിച്ചു.

Ola Electric Announced Fresh Benefits And Offers For Customers

പുതിയതായി ഓല സ്‌കൂട്ടർ വാങ്ങുന്നവർക്കും ഇലക്ട്രിക് സ്കൂട്ടറുകൾ റഫർ ചെയ്യുന്നവർക്കും ഈ കാലയളവിൽ 3,000 രൂപ വരെ ക്യാഷ്ബാക്കും നേടാനാകും. ബ്രാൻഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി വർഷാവസാന ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം ഏറ്റവും പുതിയ മോഡൽ S1 X പ്ലസിന്റെ വില കുറച്ച് ഏവരേയും കമ്പനി ഞെട്ടിച്ചിരുന്നു. 20,000 രൂപയോളമാണ് മോഡലിന് ബ്രാൻഡ് ഡിസ്‌കൗണ്ടിട്ടത്.

അങ്ങനെ വെറും 89,999 രൂപയുടെ എക്‌സ്‌ഷോറൂം വിലയിൽ ഓല S1 X പ്ലസ് ഇപ്പോൾ സ്വന്തമാക്കാം. 1,09,999 രൂപയായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുമ്പത്തെ എക്സ്ഷോറൂം വില. നിലവിൽ ബ്രാൻഡിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറാണിത്. ഒറ്റ ചാർജിൽ 151 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് നൽകാൻ കഴിയുന്ന 3 kWh ബാറ്ററി കപ്പാസിറ്റിയോടെയാണ് ഇത് വിപണിയിൽ എത്തുന്നത്. ഇക്കോ മോഡിൽ 125 കിലോമീറ്ററും നോർമൽ മോഡിൽ 100 കിലോമീറ്ററുമാണ് ട്രൂ റേഞ്ച് എന്ന് ഓല പറയുന്നു.

Ola Electric Announced Fresh Benefits And Offers For Customers

500 kW ഹോം ചാർജറിലൂടെ ബാറ്ററി പായ്ക്ക് ചാർജ് ചെയ്യാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഓല S1X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. 2.7 kW നോമിനല്‍ പവറും 6 kW പീക്ക് പവറും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയുമെന്നും കമ്പനി പറയുന്നു. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗത.

അതേസമയം 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഓലയുടെ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിന് കഴിയും. 0-60 കിലോമീറ്റർ വേഗത കൈവരിക്കാന്‍ ഓല S1X പ്ലസിന് 5.5 സെക്കന്‍ഡ് മതി. ഫീച്ചറുകളാലും സമ്പന്നമാണ് ഇവി എന്നതും പ്രത്യേകം എടുത്തു പറഞ്ഞേക്കാം. 5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്‌സ് മോഡ്, എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍.

Ola Electric Announced Fresh Benefits And Offers For Customers

ഇതോടൊപ്പം റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍,ഒടിഎ അപ്ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയും ഓല S1X പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്. ഇവികൾക്കായി MoveOS 4 സോഫ്റ്റ്‌വെയർ അപ്ഡേഷനും പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഡിസംബറിൽ പുതിയ സോഫ്‌റ്റ്‌വെയർ പൊതുജനങ്ങൾക്കായി പുറത്തിറക്കുമെന്ന് ഓലയുടെ ഉടമയായ ഭവിഷ് അർവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള തീയതി ഉടൻ തന്നെ ബ്രാൻഡ് വെളിപ്പെടുത്തുകയും ചെയ്യും.

More from DriveSpark

Article Published On: Friday, December 8, 2023, 14:14 [IST]
English summary
Ola electric announced fresh benefits and offers for customers details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X