പെട്രോൾ സ്‌കൂട്ടറുകളുടെ കച്ചോടം പൂട്ടാൻ ഓല, ഈ ഓഫറുകൾ കേട്ടാൽ ആരായാലും വാങ്ങിപ്പോവും ഒന്ന്

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പനയ്ക്ക് ബുള്ളറ്റ് ട്രെയിന്റെ വേഗത നൽകിയവരാണ് ഓല. ഒരു ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടന്നപ്പോൾ ഈ സ്വീകാര്യത കമ്പനി സ്വപ്‌നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല. ബുക്കിംഗും വിൽപ്പനയും സർവീസും അങ്ങനെ വാഹനവുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ തുടങ്ങിയിട്ട് പോലും ജനങ്ങൾ ഓലയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പച്ച നമ്പർപ്ലേറ്റുള്ള സ്‌കൂട്ടറുകൾ നിരത്തുവാഴുമ്പോൾ അതിൽ പകുതിയിലേറെയും ഓല ഇലക്‌‌ട്രിക് സ്‌കൂട്ടറുകളാണ്. ഉപഭോക്താക്കളുടെ പൾസ് കൃത്യമായി മനസിലാക്കിയവരാണ് ബ്രാൻഡ് എന്നു പറഞ്ഞാലും തെറ്റൊന്നുമില്ല. 75,000 രൂപ മുതൽ വൈദ്യുത വാഹനങ്ങൾ നൽകുന്ന ഒരേയൊരു ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഓല. ഇപ്പോഴിതാ ഉത്സവ സീസണിലും മിന്നും പ്രകടനം കാഴ്ച്ചവെക്കാനായി മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Ola Electric Festive Season Offers Announced

ഒക്‌ടോബർ 16 മുതൽ ഇവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ഓല ഇലക്ട്രിക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഭാരത് ഇവി ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ഓഫർ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററിയുടെ വാറണ്ടി മുതൽ കൈമാറ്റം ചെയ്യുന്നതിനും റഫറൽ ആനുകൂല്യങ്ങൾക്കും വരെ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഓല അവരുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകൾക്ക് വരെ ഈ മാസം സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഫറുകൾ വരും മാസങ്ങളിലും മുന്നോട്ട് കൊണ്ടുപോകുമോ എന്ന് ഓല വ്യക്തമാക്കിയിട്ടില്ല. ഇനി ബ്രാൻഡിന്റെ ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും എങ്ങനെയെന്ന് വിശദീകരിക്കാം. ഓല സ്‌കൂട്ടറുകൾ വാങ്ങുന്നവർക്ക് ഇവിയുടെ ബാറ്ററികൾക്ക് അഞ്ച് വർഷത്തെ വാറണ്ടി വാഗ്‌ദാനം ചെയ്യുന്നതാണ് ഇതിൽ ആദ്യത്തേത്. ഏറ്റവും പുതിയ S1 പ്രോ ജെൻ 2 ഇലക്ട്രിക് സ്കൂട്ടറിനൊപ്പം 5 വർഷത്തെ എക്സ്റ്റൻഡഡ് ബാറ്ററി വാറണ്ടിയും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

Ola Electric Festive Season Offers Announced

അതേസമയം S1 എയർ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ബാറ്ററിയിൽ 5 വർഷത്തെ വിപുലീകൃത വാറന്റിയിൽ 50 ശതമാനം കിഴിവും ഓല വാഗ്ദാനം ചെയ്യുന്നു. ഇവി ബാറ്ററികൾക്ക് സാധാരണയായി മൂന്ന് വർഷം വരെ വാറണ്ടി നൽകുന്നിടത്താണ് ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന ലക്ഷ്യംവെച്ചുള്ള ഈ പ്രഖ്യാപനങ്ങൾ വരുന്നത്. ഇതിനു പുറമെ വാഹന എക്‌സ്‌ചേഞ്ചിൽ 10,000 രൂപ വരെ കിഴിവ് നൽകുമെന്നും ഓല ഇലക്ട്രിക് അറിയിച്ചു.

പെട്രോൾ സ്‌കൂട്ടർ എക്‌സ്‌ചേഞ്ച് ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും ഓല S1 വാങ്ങുമ്പോൾ ഈ ആനുകൂല്യം ലഭിക്കുമെന്ന് ഇവി നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. S1 ഇലക്ട്രിക് സ്കൂട്ടർ ലൈനപ്പിന് 85,099 രൂപ മുതൽ 1.10 ലക്ഷം രൂപയ്ക്കും ഇടയിലാണ് എക്സ്ഷോറൂം വില. ഓല ഇലക്ട്രിക് ജീവനക്കാർ പഴയ പെട്രോൾ സ്‌കൂട്ടർ പരിശോധിച്ചതിന് ശേഷം എക്‌സ്‌ചേഞ്ച് ഓഫർ സാധുവായിരിക്കും. ഇതുമാത്രമല്ല, ഓലയുടെ ഓഫർ പെരുമഴ കഴിയുന്നില്ല.

Ola Electric Festive Season Offers Announced

ഇവികളുടെ ടെസ്റ്റ് റൈഡ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഭാഗ്യ സമ്മാനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഓല ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ഒരു ഭാഗ്യശാലിക്ക് S1 X+ ഇലക്ട്രിക് സ്കൂട്ടർ സൗജന്യമായി നൽകുമെന്ന് കമ്പനി അറിയിച്ചു. ഇതുകൂടാതെ ഇലക്ട്രിക് ഉപഭോക്താക്കൾക്ക് S1 മോഡൽ വാങ്ങാനുന്നിതു പുറമെ ആരെയെങ്കിലും റഫർ ചെയ്‌താൽ പോലും റിവാർഡുകൾ നേടാനാവും.

അങ്ങനെ ഒരു ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങുമ്പോൾ തെരഞ്ഞെടുത്ത കാർഡുകളിൽ 7,500 വരെ കിഴിവുകൾ ഉണ്ട്. അങ്ങനെ മൊത്തിൽ ഉത്സവ സീസൺ കളറാക്കാനുള്ള പരിപാടിയിലാണ് കമ്പനി. ക്യാഷ് ഡിസ്കൌണ്ടുകളൊന്നും പ്രഖ്യാപനത്തിൽ ഇല്ലെങ്കിലും വാറണ്ടി പോലുള്ളവ ആളുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഏറ്റവും പുതിയ S1 പ്രോ ജെൻ 2 പതിപ്പിന്റെ ഡെലിവറിയും ബ്രാൻഡ് തുടങ്ങിയിരുന്നു.

Ola Electric Festive Season Offers Announced

ഈ വർഷം ഓഗസ്റ്റിൽ 1.48 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ പുറത്തിറക്കിയ മോഡൽ സിംഗിൾ ചാർജിൽ നൽകുന്നത് 195 കിലോമീറ്റർ വരെ റേഞ്ചാണ്. സമഗ്രമായി അപ്‌ഡേറ്റ് ചെയ്‌ത ഷാസി, പുതുക്കിയ മോട്ടോർ, ബാറ്ററി പായ്ക്ക്, കൂടാതെ പുതിയ ടെക് ഓൺബോർഡ് എന്നിവയുൾപ്പെടെ വലിയ മാറ്റങ്ങളുമായാണ് വാഹനം നിരത്തിലെത്തുന്നത്. 100-ലധികം നഗരങ്ങളിൽ ഇവി ഇപ്പോൾ ലഭ്യമാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, October 16, 2023, 17:58 [IST]
English summary
Ola electric festive season offers announced discounts and benefits in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X